കച്ചും ഞാനും - ഭാഗം രണ്ട്
പുതിയ വീട്ടില്‍ താമസം തുടങ്ങിയിട്ട് ദിവസങ്ങളേ ആയുള്ളൂ...ഒരു ദിവസം രാവിലെ കോളിംഗ് ബെല്‍ സബ്ദിച്ചു. ....വാതില്‍ തുറന്ന ഞാന്‍ കണ്ടത് വെളുക്കെ ചിരിക്കുന്ന രണ്ട്ട് സ്ത്രീ കഥാപാത്രങ്ങളെയാണ്. ഒന്ന് മെലിഞ്ഞുണങ്ങി യെങ്കിലും ഐ ശ്വ ര്യം ഉള്ള ഒരു സ്ത്രീയായിരുന്നു. പേര് ലക്ഷ്മി. കൂടെയുള്ള സ്ത്രീ നന്നേ തടിച്ചു കുമ്പളങ്ങ പോലത്തെ മുഖവും മത്തങ്ങാ പോലത്തെ ശരീരവും ഉള്ളവള്‍ ആയിരുന്നു . പേര് സുനിത. രണ്ടാളും ഗുജറാത്തി രാജസ്ഥാനി രീതിയില്‍ സാരി ഉടുത്തിരിക്കുന്നു. എന്നോട് ചോദിച്ചു : "മേമ്സാബ് ബര്ത്തന്‍ സാഫ് കര്നെ കെ ലിയെ മദദ് കരൂന്‍"(പാത്രം കഴുകാന്‍ സഹായിക്കട്ടെ എന്ന് ) ഞാന്‍ പറഞ്ഞു" അതിന്റെ ആവശ്യം ഇല്ലെന്നു തോന്നുന്നു. സാബ് വന്നിട്ട് ചോദിച്ചിട്ട് പറയാം" എന്ന്.
ജോലിക്കാരെ വെക്കുമ്പോള്‍ എപ്പോഴും നമ്മള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ഒരു ബാധ്യതയായി മാറും. എന്റെ വീട്ടില്‍ അമ്മ സ്വയം പണികള്‍ എടുക്കുന്നത് കണ്ടു വളര്‍ന്ന എനിക്ക് ജോലികരെ വെക്കുന്നതില്‍ താത്പര്യം ഉണ്ടായിരുന്നില്ല.. ഞങ്ങള്‍ രണ്ടാള്‍ അല്ലെയുള്ളൂ. എനിക്ക് തന്നെ ചെയ്യാവുന്നതേ ഉള്ളൂ..അതുമല്ല സഫായിവാല വന്നു വീടൊക്കെ വൃത്തിയാക്കി തരും. പിന്നെ ജോലിക്ക് പോകുമ്പോള്‍ അതനുസരിച്ച് പ്ലാന്‍ ചെയ്‌താല്‍ പണികളൊന്നും ഒരു ബാധ്യത അല്ല.... അതുമല്ല സ്വതവേ ഒരു മടിച്ചിയായ ഞാന്‍ ആര്‍മിജീവിതത്തിലെ സൌകര്യങ്ങളെ ഒരുപാടങ്ങ് ആശ്രയിച്ചാല്‍ അനങ്ങക്കള്ളി ആയിപ്പോകും... പുറത്തു വന്നാലും ജീവിക്കണ്ടെ..? പക്ഷേ ഭാര്യയോടുള്ള സ്നേഹകൂടുതല്‍ കൊണ്ട്ട് എന്ടെ ഭര്‍ത്താവു പറഞ്ഞു " ആരെങ്കിലും ഒരാള്‍ സഹായിക്കാന്‍ ഉള്ളത് നല്ലതല്ലേ..നീ അവരോട് നാളെ മുതല്‍ വരാന്‍ പറയ് " അങ്ങനെ സുനിത എന്റെ ജോലിക്കാരിയായി. ...ജോലിക്കാരി എന്നതിലുപരി എനിക്ക് മിണ്ടീം പറഞ്ഞുമിരിക്കാന്‍ ഒരാളായല്ലോ..രാവിലേം വൈകീട്ടും പത്തു മിനിറ്റ് എങ്കില്‍ പത്തു മിനിറ്റ്. എനിക്ക് മനുഷ്യരെ കാണാതെ ടി വി യും കണ്ടു ഇങ്ങ്ങ്ങനെ ഇരിക്കണത് ആലോചിക്കാനേ പറ്റില്ല....അങ്ങനെ ഭയ്യമാരെയും ജോലിക്കാരികളെയും ഒക്കെ നിലക്ക് നിര്‍ത്തിയിരുന്ന ആര്‍മി ഭാര്യമാര്‍ക്ക് ഒരു അപവാദമായി ദുര്ഗ അവരെയൊക്കെ കൂട്ടുകാരെപ്പോലെ കരുതിപ്പോന്നു...(ഈ മേമ്സാബ് ഒരു പൊട്ടിക്കാളി ആണെന്നോ മണ്ടി ആണെന്നോ ഒക്കെ അവര്‍ മാറി നിന്ന് പറഞ്ഞാലും വേണ്ടില്ല ..നമുക്ക് നമ്മുടെ മനസിന്റെ ഒരു സന്തോഷമാണ് വലുത് ..പണ്ടാരാണ്ട് പറഞ്ഞ പോലെ ഏതു ദേശത്ത് പോയി താമസിച്ചാലും ഗ്രാമീണതയുടെ സന്തോഷവും ആര്‍ജ്ജവവും മനസ്സില്‍ നിന്നും പോകരുത്...ഇപ്പോഴത്തെ കാലത്തേ എല്ലാവരുടെയും വിചാരം സഹജീവികലോട് സ്നേഹം പുറത്തു കാണിച്ചാല്‍ ബുദ്ധിയില്ല എന്ന ഇമേജ് വരും എന്നാണ് ) പ്രാതലില്‍ ബാക്കി വരുന്നത് എന്നും സുനിതക്ക് കൊടുക്കുമായിരുന്നു..പാവം ചിലപ്പോള്‍ ഒന്നും കഴിക്കാതെ ആയിരിക്കും വരുന്നത്.... ചിലപ്പോള്‍ പിള്ളേര്‍ക്ക് കൊടുക്കാന്‍ പൊതിക്കെട്ടുകളും കൊടുത്തു പോന്നു....ഓഫീസര്‍ റേഷന്‍ ആവശ്യം ഉള്ളത് എടുത്തു വെച്ചിട്ട് ബാക്കി സുനിതക്ക് കൊടുത്തയക്കുമായിരുന്നു.....
ഭുജിലെ കാലാവസ്ഥ ഒരു പ്രത്യേകതരത്തില്‍ ഉള്ളതായിരുന്നു..രാവിലെ എട്ടു മണി കഴിഞ്ഞാല്‍ നല്ല ചൂട്..പുറത്തു ഇറങ്ങാനേ പറ്റില്ല...എന്നാല്‍ വൈകിട്ട് ആറു മണി കഴിഞ്ഞാല്‍ സുഖശീതളമായ കാറ്റും.....ഗര്‍ഭകാലത്ത് നന്നായി പണിയെടുക്കണമെന്ന് അമ്മൂമ്മയും അമ്മയുമൊക്കെ പറഞ്ഞു തന്നിട്ടുള്ളതിനാല്‍ ദുര്‍ഗ്ഗ അസ്വസ്ഥതകള്‍ മറന്നു വീട്ടുജോലികളും ഓഫീസ് ജോലികളും ലേഡീസ് മീറ്റുകളും പാര്‍ട്ടികളും ഒക്കെയായി ദിവസങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കേ അച്ഛന്റെ ഫോണ്‍" ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്..നിങ്ങള്‍ക്ക് രണ്ടാള്‍ക്കും വിഷുക്കൈനീട്ടം തരണം"...അച്ഛന്‍ മുംബൈ യില്‍ ആയതിനാല്‍ ഭുജിലെയ്ക്ക് വരാന്‍ ഒരു രാത്രിയേ എടുക്കുള്ളൂ.. വിഷുവിനു സ്വാദ് ഒന്നും അത്ര പോരെങ്കിലും ചെറിയൊരു സദ്യ ഞാന്‍ ഉണ്ടാക്കിയിരുന്നു ...അതില്‍ അച്ഛന്റെ ഇഷ്ടവിഭവമായ കാളന്‍ ഞാന്‍ ഒരു ചെറിയ പാത്രത്തില്‍ ഫ്രിഡ്ജില്‍ എടുത്തു വെച്ചു...അച്ഛന്‍ വരാന്‍ ദിവസങ്ങളെടുക്കും ..കേടാകാതെ ഇരിക്കണമല്ലോ....
അച്ഛനെത്തി....രാത്രി ഞങ്ങള്‍ പുറത്തുപോയി ആഹാരം കഴിച്ചു....രാവിലെ ഞാന്‍ അച്ഛന് ഇടിയപ്പവും സ്റ്റുവും ഉണ്ടാക്കി കൊടുത്തു. ഉച്ചയ്ക്ക് ട്രെയിനില്‍ വെച്ചു ഉണ്ണാന്‍ പൊതിച്ചോറും തയ്യാറാക്കി കൊടുത്തു. ...ട്രെയിന്റെ സമയം ആകാറായി ..അച്ഛനും മണിയേട്ടനും റെഡിയായിക്കഴിഞ്ഞു. ക്ഷീണം കാരണം സ്റ്റേഷന്‍-ലേയ്ക്ക് ഇല്ലെന്നു പറഞ്ഞു ഇരുന്ന ദുര്‍ഗ്ഗയ്ക്ക് പെട്ടെന്ന് ഒരു സങ്കടം ...ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍ അച്ഛനോട് സംസാരിക്കാന്‍ സമയം കിട്ടിയില്ല...ശ്ശോ...ഇനി സമയവും ഇല്ലല്ലോ...പെട്ടെന്ന് വേഷം മാറ്റി ദുര്‍ഗ്ഗയും പുറപ്പെട്ടു......ഈ അവസ്ഥയില്‍ നീ അധികം യാത്ര ചെയ്യേണ്ട എന്ന് അച്ഛനും ഭര്‍ത്താവും ഒരേ സ്വരത്തില്‍ പറഞ്ഞു എങ്കിലും ദുര്‍ഗ്ഗ കൂട്ടാക്കിയില്ല...പ്രിയപ്പെട്ടവരോട് കൂടെയുള്ള സന്തോഷകരമായ നിമിഷങ്ങള്‍ നമ്മള്‍ കുറച്ചു ബുദ്ധിമുട്ടിയാലും പാഴാക്കി കളയരുത്..
അച്ഛനെ യാത്രയാക്കി തിരിച്ചു വരുന്ന വഴി....പൊരിഞ്ഞ വെയില്‍ ....കാര്‍ സെര്‍വിസിംഗ് നു കൊടുക്കുന്നതിനെപ്പറ്റി ചോദിയ്ക്കാന്‍ വേറൊരു വഴിയാണ് ഞങ്ങള്‍ തിരിച്ചു പോയത്...കുണ്ടും കുഴിയും നിറഞ്ഞ വഴി...കാര്‍ ഓരോ കുഴിയില്‍ ചാടുമ്പോഴും ദുര്‍ഗ്ഗയുടെ ഹൃദയം പടപട മിടിച്ചു കൊണ്ടിരുന്നു....ഈ കുലുക്കത്തില്‍ വല്ലതും സംഭവിച്ചാല്‍... ഈശ്വരാ...മണിയേട്ടന്‍ എനിക്കൊരു ജ്യൂസ് മേടിച്ചു തന്നു ..എന്നിട്ടും ക്ഷീണം മാറുന്നില്ല...എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതി എന്നായി.... വീട്ടില്‍ അതിയതും കുറെ വെള്ളം എടുത്തു കുടിച്ചു..എന്നിട്ടും ആ കുലുക്കവും വെയിലും ഉണ്ടാക്കിയ ക്ഷീണത്തിന് ഒരു കുറവുമില്ല...പോയി കിടന്നു കുറേ നേരം .....പിറ്റേന്ന് ഉറക്കമുണര്‍ന്ന ദുര്‍ഗ്ഗ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി....കിടക്കയില്‍ രക്തം!!! തലേന്നത്തെ യാത്രയില്‍ എന്തെക്കിലും സംഭവിച്ചോ ഈശ്വരാ...!! എന്റെ കരച്ചില്‍ കേട്ട് ഓടി വന്ന മണിയേട്ടന്‍ പി ടി ഒക്കെ ക്യാന്‍സല്‍ ചെയ്തു വേഗം കാര്‍ എടുത്തു ....ഡോക്ടര്‍ടെ അടുത്തേയ്ക്ക്.. !! ഡോക്ടര്‍ നിര്‍മല 'ഓം ഹോസ്പിടല്‍' എന്ന പേരില്‍ നടത്തുന്ന ഒരു ക്ലിനിക് ഉണ്ട്ട് ...ആര്‍മി സ്റ്റേഷന്‍-ഇല്‍ ഗൈനക്കോലജിസ്റ്റ് ഇല്ലാത്തതിനാല്‍ കുറച്ചെങ്കിലും നല്ലതെന്ന് തോന്നിയ ഓം ഹോസ്പിടലിനെ ആശ്രയിച്ചു എന്നേയുള്ളു...ഡോക്ടറെ കാണാന്‍ പുറത്തു കാത്തിരിക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു..." പ്രസവം വരെ മുടങ്ങാതെ വിഷ്ണുസഹസ്രനാമം ചൊല്ലിക്കൊള്ളാം ഭഗവാനെ.." ( ഗര്‍ഭിണി ആണെന്ന് അറിഞ്ഞ ഞാന്‍ ആദ്യം ചെയ്തത് ചെറിയച്ചനോട് പറഞ്ഞു ഒരു ഭാഗവതം വരുത്തിക്കുകയാണ്.... അത് എന്നും വായിക്കുന്നത് പ്രഹ്ലാദനെ പ്പോലെ ഭക്തിയുള്ള ഒരു കുഞ്ഞിനെ തരുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു...സന്താനഗോപാലം ചൊല്ലി നൂറ്റി എട്ടു ദിവസം മുഴുമിപ്പിച്ചപ്പോള്‍ ആണ് അമ്മയാകാന്‍ പോകുന്നു എന്ന വിശേഷം അറിഞ്ഞത് എന്നത് എന്റെ ജീവിതത്തിലെ ഒരു അത്ഭുതമാണ് )...
ഡോക്ടറെ കണ്ടു കഴിഞ്ഞപ്പോള്‍ എന്നോട് രണ്ട്ട് മൂന്നു മാസത്തെ പരിപൂര്‍ണ്ണ വിശ്രമം ആവശ്യപ്പെട്ടു....
പുറത്തിറങ്ങിയ എന്നോട് ആശുപത്രി വാതില്‍ക്കല്‍ നില്ക്കാന്‍ പറഞ്ഞു കാര്‍ എടുക്കാന്‍ പോയി തിരിച്ചു വന്ന മണിയേട്ടന്‍ കണ്ടത് ബോധം കേട്ട് കിടക്കുന്ന ദുര്‍ഗ്ഗയെ ആണ് ...ഒരു ഗുജറാത്തി സ്ത്രീ താങ്ങി പിടിച്ചത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ.....പിന്നെ ഒരു കരിക്കൊക്കെ കുടിച്ചു അവിടെ നിന്നും പോന്നു...
വീട്ടിലെത്തിയ ദുര്‍ഗ്ഗയ്ക്ക് അമ്മയെ കാണാന്‍ തോന്നി...അമ്മ വിവരമറിഞ്ഞ് വരുന്നുണ്ട്. പക്ഷേ മൂന്നു ദിവസം കഴിഞ്ഞാണ് ഫ്ലൈറ്റ് ..
ആ മൂന്നു ദിവസവും മണിയേട്ടന്‍ ഓഫീസില്‍ പോകുന്ന സമയത്തൊക്കെ സുനിതയും ലക്ഷ്മിയുമാണ് ജ്യൂസ് ഉണ്ടാക്കി തരാനൊക്കെ വന്നിരുന്നത്.....അവരുടെ സ്നേഹത്തോടെയുള്ള സംസാരവും മറ്റും എന്റെ ആവലാതികള്‍ തെല്ലൊന്നു കുറച്ചു.. ആ ദിവസങ്ങളില്‍ ഒക്കെ മെസ്സില്‍ നിന്നും ഭക്ഷണം വന്നുകൊണ്ടിരുന്നു....
മൂന്നു ദിവസം കഴിഞ്ഞു വനങ് അമ്മയെ ഓടിച്ചെന്നു ദുര്‍ഗ്ഗ കെട്ടിപ്പിടിച്ചു...ആശ്വാസവും കുളിര്‍മയും ഒക്കെ തോന്നി ആ അവസ്ഥയില്‍ അമ്മയെ കണ്ടപ്പോള്‍ ....ആകെ കോലം കെട്ട, ഏഴു കിലോ യോളം ഭാരം കുറഞ്ഞ ദുര്‍ഗയെ കണ്ടപ്പോള്‍ അമ്മയ്ക്കും വിഷമമായി....
പിന്നീടുള്ള ഒന്നര മാസം അമ്മയുടെ സംരക്ഷണത്തില്‍ ആശ്വാസത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു. ....
(തുടരും)