Durga

the travelogue of life

Thursday, July 23, 2009

ആനപ്പിണ്ടത്തേയും പേടിക്കണോ?!

അങ്ങനെ ദുറ്ഗ്അ കേരളത്തില് നിന്നും കുറേ ദൂരെയുള്ള ഒരു മരുഭൂമിയില് വന്നുപെട്ടു. ഒരുകാലത്ത് ഭഗവാന് ശ്രീക്രിഷ്ണന് വസിച്ചിരുന്നതിനു വളരെയദുത്തുള്ള ഒരു മരുഭൂമി. വിവാഹം കഴിഞ്ഞ് ഒന്നര വര്ഷത്തിനു ശേഷം ഭര്താവിനൊപ്പം ഒരു ജീവിതം തുടങ്ങുന്നതിന്റ്റെ സന്തോഷത്തിനു മുന്പില് ഈ മരുഭൂമിയൊന്നും ഒന്ന്നുമല്ല. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം വീടും കിട്ടി.ഇനി ഓരോന്നായി വാങ്ങണം.കൂടാതെ പുതിയ സ്ഥലത്ത് ഒരു ജോലിയും കണ്ടുപിടിക്കണം.അല്ലെങ്കില് ഞാനും ഇവിടെയുള്ള നൂറുകണക്കിന് മേലനങ്ങാത്ത പൊങ്ങച്ചസഞ്ചികളില് ഒരാളായി മാറും!:( അവരെയൊക്കെ കാണുമ്പോള് ഏട്ടന് പറയാറുണ്ട് “ ഓഫീസര്മാര്ക്ക് അവര്ടെ റേഷന് കഴിക്കാന് സമയമില്ല..പകരം ഭാര്യമാരാണ് തിന്നു തീറ്ക്കുന്നതെന്നു തോന്നുന്നു..“

അങ്ങനെയിരിക്കേ, ഒരു ദിവസം ഒരു പാറ്ട്ടി-ബ്രിഗേഡിയറ്ക്കും ഭാര്യ് യ്ക്കും യാത്രയയപ്പ്! വൈകുന്നേരം ഏഴര കഴിഞ്ഞപ്പോള് ഉടുത്തൊരുങ്ങി ഓഫീസേഴ്സ് മെസ്സിലെത്തി. ഓരോരുത്തരായി വന്നു തുടങ്ങിയിരുന്നു. നേരം കുറേ കഴിഞ്ഞു. പരസ്പരാഭിവാദ്യങ്ങള് ഒക്കെ കഴിഞ്ഞു ഞങ്ങള് ഭാര്യമാരൊക്കെ ഒരു വശത്തും ഓഫീസറ്മാരൊക്കെ മറ്റേ വശത്തുമായി ഇരിപ്പുറപ്പിച്ചു. മെസ്സിലെ
തൊപ്പിവച്ച ഭയ്യമാറ് ഓരോ മേംസാബുമാരുടെ മുന്നിലും ഓഫീസറ്മാരുടെ മുന്നിലും ചെന്നു കുനിഞ്ഞു നിന്നു ഇഷ്ടപ്പെട്ട പാനീയം ഏതെന്നു ചോദിച്ചു. എന്റെ മുന്പില് വന്നപ്പോള് ഞാന് പറഞ്ഞു “മാംഗോ ജ്യൂസ്”.

ഈ വക സന്ദറ്ഭങ്ങളില് ജ്യൂസിനോളം സുരക്ഷിതമായി മറ്റൊന്നില്ല. കുറച്ചുനാള് മുന്പ് ദസറയുടെ സമയത്ത് ഒരു പാറ്ട്ടിയില് ദുറ്ഗ്ഗയ്ക്ക് അനുഭവം ഉണ്ട്. തൊപ്പിവച്ച ഭയ്യമാറ് അവരെപ്പോലെ തന്നെ തൊപ്പിവച്ച ഗ്ലാസ്സുകളുമായി ഞങ്ങള് സ്ത്രീകളുടെ മുന്നിലെത്തി. പലരും നീലയും ചുവപ്പുമൊക്കെ ചാടിപ്പിടിച്ചു. ദുറ്ഗ്ഗയുടെ മുന്നിലെത്തിയപ്പോള് പലയിടത്തും വായിച്ചും കേട്ടുമുള്ള പരിചയം കൊണ്ട് അത് മോക്ക്ടെയില് കോക്ക്ടെയില് തുടങ്ങിയ എന്തോ കുഴപ്പം പിടിച്ച ഒരു സാധനമാണെന്ന് തോന്നി…. ദുറ്ഗ്ഗ പറഞ്ഞു.” തോടാ പാനീ പിലാവോ” J

പക്ഷേ ഓഫീസേഴ്സിന്റെ ഇടയില് കുടുങ്ങിപ്പോയിരുന്ന ഭര്ത്താവിന് അവിടെനിന്ന് ഊരിപ്പോരാന് പറ്റാത്തതുകൊണ്ടും അതേ സമയം ദുറ്ഗ്ഗ എന്തെങ്കിലും മണ്ടത്തരം ഒപ്പിക്കുമോ എന്ന പേടി ഉള്ളതുകൊണ്ടും….പെട്ടെന്ന് എന്റ്റെ മൊബൈലിലേയ്ക്ക് ഒരു എസ് എം എസ്-“ആ നീല ഡ്രിങ്ക് കഴിക്കരുത്. ജ്യൂസ് അല്ല, മോക്ക്ടെയില് ആണ്“. J

ഒരു പന്ത്രണ്ടാം ക്ലാസ്സുകാരി പെണ്കുട്ടി-ഒരു കേണലിന്റെ മകളാണ്-നാരങ്ങാത്തൊപ്പി വച്ച നീല പാനീയം ആസ്വദിച്ച് കുടിക്കുന്നു..അടുത്തുള്ളവരോട് പറയുന്നുമുണ്ട്-“ എന്റെ മമ്മി ഇങ്ങനെയുള്ള മിശ്രിതങ്ങള് രാത്രി കുടിക്കാറുണ്ട്. അങ്ങനെ എനിക്കും ശീലമായി..!!” രാത്രി ഞങ്ങളെ പാല് കുടിപ്പിക്കാറുള്ള എന്ടെ അമ്മയില് നിന്നും ആ സ്ത്രീയിലേയ്ക്ക് എന്തൊരന്തരമെന്നു ദുര്ഗ്ഗ അന്നു ഓര്ത്തിരുന്നു!!!

കണ്ടാല് ലക്ഷ്മീദേവിയെപ്പോലെ ഐശ്വര്യമുള്ള ഒരുത്തി പറഞ്ഞു.” എനിക്ക് വോഡ്ക ജ്യൂസില് കലറ്ത്തി തരൂ”.!!

ഈ വക അനുഭവങ്ങളൊക്കെ ഉള്ളതിനാല് ഒരു മാംഗോ ജ്യൂസും ഓറ്ഡറ് ചെയ്ത് ദുറ്ഗ്ഗ അങ്ങനെ ബ്രിഗേഡിയറേയും ഭാര്യയേയും പ്രതീക്ഷിച്ച് ഇരിപ്പായി. അവസാനം ബാന്റ്റ് മേളത്തിന്റെ അകമ്പടിയോടെ, മലബന്ധം പിടിച്ച പോലത്തെ മുഖഭാവവുമായി രണ്ടാളുമെത്തിച്ചേറ്ന്നു. ആനയില്ലാത്ത ഒരു എഴുന്നെള്ളിപ്പ് തന്നെ!

അത്രയും നേരം പുലിയായിരുന്ന കേണലിന്റെ ഭാര്യ പെട്ടെന്ന് എലിയായി മാറി. ഞങ്ങളൊക്കെ ചുണ്ടെലികളും! എന്നാല് അക്കൂട്ടത്തില് ബ്രിഗേഡിയറിന്റ്റെ ഭാര്യയുടെ തനിസ്വഭാവം മനസ്സിലാക്കാത്തതായി ഞാന് ഒറ്റയൊരുത്തി മാത്രമേയുണ്ടായിരുന്നുള്ളൂ താനും. അവറ് വന്നു ഇരിപ്പുറപ്പിച്ചതാവട്ടെ, എന്റെ നേരെ മുന്പിലും. ഇങ്ങനെയുള്ള അവസരങ്ങളില് ഇത്തരം ഭാഗ്യക്കേടുകള് ദുറ്ഗ്ഗയ്ക്ക് പതിവാണ്. പണ്ട് ഡി. ഈ. ഓ വരുന്ന ദിവസത്തെ സ്കൂള് പോലെയായി പെട്ടെന്ന് മെസ് ഹാള്.:( സാരിയുടുക്കേണ്ടുന്ന അവസരമായിട്ടുകൂടി അവര് ധരിച്ചിരുന്നത് സല്വാറ് കമ്മീസ് ആയിരുന്നു.

ഏകദേശം അന്പത് വയസ്സു കഴിഞ്ഞിട്ടുണ്ടാവും ആ സ്ത്രീക്ക്. വന്നപാടേ അവരെ പാനീയങ്ങള് കൊണ്ട് സല്ക്കരിക്കാന് പാവം ഭയ്യമാറ് നിരയായി വന്നുകൊണ്ടിരുന്നു. അവരാകട്ടെ അതിലേതോ ഒന്നു തെരഞ്ഞെടുത്തതിനു ശേഷം, ഞങ്ങളെ ഓരോരുത്തരെയായി ഒരു കുശുമ്പിയുടെ മുഖത്തോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സ്നേഹം ലവലേശമില്ലാത്ത മുഖങ്ങള് എത്ര ഭംഗിയുള്ലതായാലും ദുറ്ഗ്ഗയ്ക്കു അലര്ജ്ജിയാണ്.ഇവരുടെ പ്രായത്തിലുള്ള ഒരു സ്ത്രീയില് നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത് ഒരു മാതൃസഹജമായ സ്നേഹമുള്ള ചിരിയും മറ്റുമാണ്. കുറച്ചു നേരമായി അവര് ദുര്ഗ്ഗയെ ശ്രദ്ധിക്കുന്നു. അത് സൌന്ദര്യ്യം കൊണ്ടായിരിക്കുമെന്ന വ്യാമോഹമൊന്നുമില്ല, കാരണം അവിടെയുള്ള മറ്റു വെളുമ്പി പരിഷ്കാരി സുന്ദരിമാറ്ക്കിടയില് അവര്ക്കു കണ്ണു തട്ടാതിരിക്കാന് പിടിച്ചിരുത്തിയിരിക്കുന്നതു പോലെയുണ്ടായിരുന്നു അന്നു എന്നെ കണ്ടാല്. ചെലപ്പോ അതുകൊണ്ടാവും അവര് ശ്രദ്ധിച്ചത്. ഇവളെ പുതിയതായി കാണുകയാണല്ലോ എന്നായിരിക്കും ഓര്ത്തിട്ടുണ്ടാവുക. പെട്ടെന്ന് എന്റ്റെ മൊബൈല് ശബ്ദിച്ചു. സാധാരണ പാറ്ട്ടികളില് മൊബൈല് സ്വിച്ച് ഓഫ് ചെയ്യുന്ന പതിവില്ല. കോണ്ഫറന്സ് ഒന്നുമല്ലല്ലോ. ഞാന് അവിടെയിരുന്നു കൊണ്ടുതന്നെ ശബ്ദം താഴ്ത്തി സംസാരിച്ചു. അവരുടെ സ്വഭാവം നന്നായറിയാത്തതു കൊണ്ട് ഞാനവരെ ശ്രദ്ധിച്ചതേയില്ല.

എന്നാല് പിന്നീടറിഞ്ഞു. ആ സ്ത്രീക്കു ദേഷ്യം സഹിച്ചില്ലത്രേ! അവറ്ക്ക് മൊബൈലിന്റെ സ്വരം അലറ്ജ്ജിയാണത്രേ! ഹഹ….അതേതായാലും എനിക്കിഷ്ടപ്പെട്ടു. ഒരു ഓഫീസറിന്റെ ഭാര്യയാണു എന്നോടിത് പിന്നീട് പറഞ്ഞത്-അവരുടെ മുഖം വല്ലാതായത്രേ!! 

ലഘുഭക്ഷണം ഓരോന്നായി ഭയ്യമാറ് കൊണ്ടുവന്നുകൊണ്ടിരുന്നു…..അടുത്തതായി വന്നത് സിസ്ലറ് ആണ്. ആവിപറക്കുന്ന ആ ഭക്ഷണം അന്നത്തെ വിശിഷ്ടാതിഥിക്കു വേണ്ടി പ്രത്യേകം തയ്യാറ് ചെയ്തതായിരുന്നത്രേ!! എന്നാല് ഭയഭക്തിബഹുമാനങ്ങളോടെ സിസ്ലറുമായി വന്ന പയ്യനെ ആ സ്ത്രീ ദുറ്മുഖം കാണിച്ച് ഓടിച്ചു. അവറ്ക്കു ശ്വാസം മുട്ടിയത്രേ!! അയാള്പോയ വഴിയേ പുല്ല് മുളച്ചിട്ടില്ല. പിന്നീട് അയാളേ കണ്ടതുമില്ല.

സിസ്ലറ് തിന്നാന് കൊതിച്ചിരുന്ന ഓഫീസറ്മാരും ഭാര്യമാരും നിരാശരായി, എന്നാല് അന്യോന്യം നോക്കാന് ധൈര്യപ്പെടാതെ ചിരി മുഖത്ത് വരുത്തിക്കൊണ്ടിരുന്നു.

വല്ലവിധേനയും അത്താഴം കഴിച്ചെന്നു വരുത്തി. അവസാനം അന്നത്തെ മധുരപലഹാരം കാരറ്റ് ഹല്വ ആയിരുന്നുവെങ്കിലും ഞങ്ങളാരും അതു ആസ്വദിച്ചില്ല. അവറ് പോകാന് എഴുന്നേറ്റതും മുതലക്കണ്ണീരൊഴുക്കി ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ചുകൊണ്ടു നായ്ക്കുട്ടിയെ വിളിക്കുന്നതു പോലുള്ള ഒരു ശബ്ദം പുറപ്പെടുവിച്ചു. പിന്നീടറിഞ്ഞു….ആറ്മി പൊങ്ങച്ച സഞ്ചികള്ക്കിടയിലെ ചുംബനമാണതെന്ന്!! അവരെ പറഞ്ഞുവിട്ടതിനു ശേഷം ഞങ്ങളെല്ലാവരും രണ്ടാമത് മെസ്സില് കയറി ഹല്വ കാലിയാക്കി!! കേണലിന്റെ ഭാര്യ ഒരു ദീറ്ഘ നിശ്വാസം വിട്ടിട്ടു ഞങ്ങളെ നോക്കിച്ചിരിച്ചു. ആശ്വാസത്തിന്റെ ചിരി.

പിന്നീടറിഞ്ഞു- ആ സ്ത്രീയെ എല്ലാവറ്ക്കും ഭയമായിരുന്നു. അവരുടെ പേരുതന്നെ ലേഡി ഹിറ്റ്ലറ് എന്നായിരുന്നു. ലേഡീസ് മീറ്റുകളില് എല്ലാവരും സാരിയുടുക്കണമെന്നു അവറ്ക്കു നിറ്ബന്ധമാണത്രേ, എന്നാല് അവരാകട്ടെ ചുരിദാറ് ധരിച്ചു വരികയും ചെയ്യും. എനിക്കോറ്മ്മ വന്ന പഴഞ്ചൊല്ല്..”വീട്ടിലെ കാരണവര്ക്കു അടുപ്പിലും…………” കൊച്ചുകുട്ടികളെ അവറ്ക്കു കണ്ടുകൂട, അതുകൊണ്ട് പല അമ്മമാരും മനസില്ലാമനസ്സോടെ ‘തനുവിങ്ങും മനമങ്ങും ആയി ‘ ലേഡീസ് മീറ്റിനു വരുന്നതു ഒരു സ്ഥിരം കാഴ്ചയായിരുന്നത്രേ!

പിന്നീടൊരിക്കല് ഭറ്ത്താവിന്റെ കൂടെ ഒരു സായാഹ്നസവാരിക്കിറങ്ങിയതായിരുന്നു ദുറ്ഗ്ഗ. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.. അരണ്ട വെളിച്ചത്തില് രണ്ടു ര്ഊപങ്ങള് ഞങ്ങളെ കടന്നുപോയി. പെട്ടെന്ന് ഭറ്ത്താവു അബദ്ധം പറ്റിയതുപോലെ എന്തോ മഹാപരാധം ചെയ്തപോലെ ഒന്നു നിന്നു. എന്നിട്ടെന്നോട് “ഹൊ ! നാളെ എനിക്കു കണക്കിനു കിട്ടും. ആ പോയത് ബ്രിഗേഡിയറും ഭാര്യയും ആയിരുന്നു…!!! ആളെ മനസ്സിലാകാഞ്ഞതുകൊണ്ട് അഭിവാദ്യം ഒന്നും ചെയ്തില്ല!!” എന്നാല് “ഓ..പോയി പണിനോക്കട്ടെ” എന്ന മട്ടായിരുന്നു ദുറ്ഗ്ഗയ്ക്ക്. ആ അഹങ്കാരി സ്ത്രീക്കു അങ്ങനെതന്നെ വേണം! അവറ് പോകുകയാണെന്നു കേട്ടപ്പോള് എല്ലാവര്ക്കുമുണ്ടായ സന്തോഷവും ആശ്വാസവും വളരെ പ്രകടമായിരുന്നു..

ഇങ്ങനെ സ്വന്തം ഭര്ത്താവിന്റെ സ്ഥാനം ദുറ്വിനിയോഗം ചെയ്യുന്ന കഥാപാത്രങ്ങളെ മിലിട്ടറി ജീവിതത്തില് ഏറെ കാണാം. കുറേ പേര് മേംസാബ് എന്നു വിളിക്കുമ്പോള് താനെന്തൊക്കെയോ ആണെന്ന ഒരു മിഥ്യാധാരണ വന്നു കൂടുന്നതാവാം കാരണം. വേറൊരു മേംസാബിന്റെ ആവശ്യം ഈയിടെ കേട്ടു- അവരുടെ ചെരിപ്പ് കാണാതായിട്ട് തെരയാനും അവര്ക്കു യൂണിഫോമിട്ട പാവം ജവാന്മാരെ വേണമത്രേ! വേറൊരാള്ക്ക് അവരുടെ സാധനങ്ങള് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്കു കൊണ്ടുപോകാന് ജവാന്മാരെ വേണം!! ഈ രാജ്യത്ത് തപാലും കൊറിയറും ഒക്കെ ഉള്ളത് വെറുതെ! പാവം ഭയ്യമാരുടെ(ജവാന്മാര്) ഒരു ഗതികേട്: ആനയെ മാത്രമല്ല, ആനപ്പിണ്ടത്തിനേയും പേടിക്കേണ്ട അവസ്ഥ!

വാല്ക്കഷണം: ഒരിക്കല് ഞങ്ങളുടെ സഹായക് ഭയ്യ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു-“ആറ്മിയില് ഈ യൂണിഫോമിന്റെ ഭംഗി പുറത്തുനിന്നു കണ്ടിട്ടു വരുന്നതാണ് എല്ലാവരും മേംസാബ്” അതു കേട്ടിട്ടു എനിക്കു വിഷമം തോന്നി. രാജ്യരക്ഷയ്ക്ക് വേണ്ടി സുഖങ്ങ\ള് ത്യജിച്ചു വരുന്ന പാവം ജവാന്മാര് ഇങ്ങനെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇതിനു ഒരു പരിധിവരെ കാരണം ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഇത്തരം മനോഭാവങ്ങളല്ലേ!!?

7 Comments:

  • At 1:59 AM, Blogger kazak_mustang said…

    nice one echi, am glad you realised it so early in life. i do understand how difficult is it to lead a normal life amongst not so normal beings he he he. but at the same time its important to draw a thin line between such formalities and your normal life. you just cant self emulate protesting. its a balance many cannot handle. Do keep writing.

     
  • At 2:39 AM, Blogger Indiascribe Satire/കിനാവള്ളി said…

    സായിപ്പ് രാജ്യം വിട്ടു പോയിട്ടും അവരുടെ ചില ആചാരങ്ങള്‍ ഇപ്പോഴും നാം പാലിക്കുന്നു. സഹായക് എന്ന് പോസ്റ്റ്‌ തന്നെ മറ്റുള്ളവയില്‍, എയര്‍ ഫോഴ്സ് , നേവി എന്നിവയില്‍ ഇല്ല. ആര്‍മി ഇപ്പോഴും പഴയ യുഗത്തില്‍ തന്നെ. പക്ഷെ ഇപ്പോള്‍ വരുന്ന ജവാന്മാര്‍ ഡിഗ്രീക്കാരും മറ്റും ആയതിനാല്‍ അവര്‍ക്ക് ദാസ്യ വേല പറ്റാതെ വരുന്നു. ഇതൊക്കെ നിര്‍ത്തണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

     
  • At 4:33 AM, Blogger ശ്രീ said…

    ശരിയാണ്. കഷ്ടം തോന്നുന്നു, ഇതൊക്കെ വായിയ്ക്കുമ്പോള്‍ തന്നെ. അപ്പോള്‍ ഇത്തരം വിവേചനങ്ങളും അവമതിയും സഹിയ്ക്കേണ്ടി വരുന്നവരുടെ അവസ്ഥയോ...

     
  • At 12:20 AM, Anonymous ajith said…

    തന്‍റെ ജീവന്‍ തൃണവല്‍കരിച്ച് ഇന്ത്യ കാരെ രക്ഷിയ്കാന്‍ വേണ്ടി മഞ്ഞത്തുംവെയിലത്തും കാവല്‍ നില്‍കുന്ന ഇന്ത്യന്‍ പട്ടാളകാരെ ഇത്ര അവജ്ഞയോടെ കാണാന്‍ ഇവര്കൊകെ സാധിയ്കുനുണ്ടല്ലോ.... ഭയങ്കരം ..... താങ്കളുടെ എഴുത്തുകള്‍ കേമം തന്നെ ..........

     
  • At 3:05 AM, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said…

    പണ്ട്‌ ആര്‍മി മെഡിക്കല്‍ കോറില്‍ തെരഞ്ഞെടുക്കപെട്ട്‌ മെഡീക്കല്‍ ടെസ്റ്റിനു പോകുമ്പോള്‍, ഇതിനപ്പുറവും ഉള്ള ചിലകാര്യങ്ങള്‍ പറഞ്ഞു സുഹൃത്തുക്കള്‍ വിലക്കിയതോര്‍മ്മ വന്നു

     
  • At 5:10 AM, Blogger Faizal Kondotty said…

    Really nice to read..

     
  • At 12:46 AM, Blogger മുസാഫിര്‍ said…

    ആര്‍മി പിന്നാമ്പുറ കഥകള്‍ വായിക്കാന്‍ രസമുണ്ട്.ദുര്‍ഗ്ഗ ആ നീല ഡ്രിങ്ക് (blue curacao triple sec ?)കഴിച്ചിരുന്നെങ്കില്‍ ഇതിലും രസമായേനേ :)

     

Post a Comment

<< Home