കണ്ണാടി യില്‍ തന്ടെ രൂപം നോക്കി നീതു നിര്‍വ്വികാരയായി നെടുവീര്പ്പിട്ടു . ഒട്ടുമുക്കാലും നരച്ച മുടിയാകെ പാറിപ്പറന്നു , കവിളെല്ല് ഉന്തി , ചടച്ച തന്ടെ കോലം കണ്ടു , തനിക്കിരട്ടി പ്രായമായതു പോലെ തോന്നുന്നു . കണ്ണിലെ പ്രസരിപ്പ് ഒന്ന് മാത്രമാണ് താന്‍ വെറും ഒരു ഇരുപതിയെട്ടുകാരിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നത്. വര്‍ഷങ്ങളായി താന്‍ തനിക്കു വേണ്ടി ഒരു നിമിഷം പോ ലും ചെലവഴിക്കാരില്ലെന്നു തെല്ലു ദുഖത്തോടെ ഓര്‍ത്തു. ആ..അതൊക്കെ പോട്ടെ , ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാണ്. അതിനായി ഹൌസ് കീപ്പിംഗ് സെല്ലിന്റെ മുന്നില്‍ , പൊരിഞ്ഞ വെയിലത്ത് ക്യൂ നില്‍ക്കണം, തന്നെപ്പോലുള്ള ഒരു പറ്റം പ്രാരാബ്ധക്കാരുടെ നടുവില്‍. 'നീതു..നീതു ..' മീനയുടെ വിളി കേട്ടതും മുടി വേഗം കോതി ഒതുക്കി പുറത്തേക്ക് ഓടി . അവളുടെ ഒപ്പമെത്താന്‍ പാടുപെട്ടു.
വൈകിയാല്‍ അര ദിവസത്തെ കൂലി കുറയ്ക്കും അവര്‍. പതിനാലുവയസില്‍ ഇവിടെ വിവാഹം കഴിഞ്ഞ്ഞ്ഞു എത്തിയപ്പോള്‍ തുടങ്ങി യതാണ് തന്ടെ ഈ നെട്ടോട്ടം. ഇക്കഴിഞ്ഞ പതിനാലു വര്‍ഷത്തിനുള്ളില്‍ മക്കള്‍ നാലായി. രണ്ട്ട് അറ്റവും കൂട്ടി മുട്ടിക്കാന്‍ താനും കൂലിപ്പണിക്കാരനായ തന്ടെ ഭര്‍ത്താവും ചില്ലറയൊന്നുമല്ല പണിപ്പെടുന്നത്.
പത്ത് വീടുകളാണ് തനിക്കു വൃത്തിയാക്കേന്ടത്... അടിച്ചു വാരി തുടച്ചു, കുളിമുറി ഒക്കെ കഴുകി വൃത്തിയാക്കണം. രാവിലെ തുടങ്ങിയ തല ചുറ്റലാണ്..എങ്ങനെ ഇല്ലാതിരിക്കും. ഒരു കാലിച്ചായയും കുടിച്ചു ഏഴു മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങുന്നതാണ് ....വെളുപ്പിന് അഞ്ചുമണിക്ക് രക്തം ഉറഞ്ഞു പോകുന്ന തണുപ്പാണ് . എന്നാലും എഴുന്നേടില്ലെങ്കില്‍ പണിസ്ഥലത്ത് എത്താന്‍ വൈകും ...രണ്ടു മണി ക്കൂറിനുള്ളില്‍ ഭക്ഷണം ഉണ്ടാക്കണം , കുട്ടികള്‍ക്ക് കൊടുക്കണം അവരെ സ്കൂളില്‍ അയക്കണം .... ഇളയവന് നാല് വയസ്സേ ആയിട്ടുള്ളൂ ..അവന്റെ യൂണി ഫോം കീരിയിട്ടു കഴിഞ്ഞ ആഴ്ചയാണ് തുന്നിക്കൊടുത്തത് ..ഇന്നലെയതാ വീണ്ടും കീറിയിരിക്കുന്നു.. അമ്മെ എനിക്ക് മാത്രം ക്ലാസില്‍ നല്ല കുപ്പായം ഇല്ലാത്തത് ഉള്ളൂ എന്ന് അവന്‍ കുറെയായി പറയുന്നു..ഈ മാസത്തെ ശമ്പളം കിട്ടട്ടെ ...ഒരെണ്ണം വാങ്ങണം ...
മുറ്റം വൃത്തിയാക്കി കഴിഞ്ഞപ്പോ ളേയ്ക്കും ഒന്‍പതു മണിയായി. കത്രീന മാഡത്തി ന്റെ വീട്ടില്‍ ചെന്ന് കോളിംഗ് ബെല്‍ അമര്‍ത്തി..ആരും തുറക്കുന്നില്ലല്ലോ.. വാതില്‍ പൂട്ടിയിട്ടുമില്‍ല്ല...ഒന്നുകൂടെ അമര്‍ത്തി ..നല്ല ബലത്തില്‍ ....അകത്തു നിന്ന് ആരോ പിറുപിറുക്കുന്ന ശ ബ്ദം കേട്ടു.
മേം സാബ് ഒരു ഗൌ ണൊക്കെ ധരിച്ചു ഒരു കൊട്ടുവായയോടെ വാതില്‍ തുറന്നു. ഇപ്പോള്‍ എഴുന്നേ ടിട്ടേ ഉള്ളൂവെന്ന് തോന്നുന്നു ...സാമുവല്‍ സാബ് ഡ്യൂട്ടിക്ക് പോയിരിക്കുന്നു.. ഈ മേമ്സാബുമാര്‍ക്കൊക്കെ ഉച്ചവരെ കിടന്നുറങ്ങാന്‍ വേണ്ടി ആയിരിക്കും ആര്‍മി എല്ലാ മാസവും വേണ്ട തില്‍ അധികം കോണ്‍ ഫ്ലെ ക്സും ബ്രഡും ഒക്കെ ഒഫീ സര്‍ രേഷനില്‍ കൊടുക്കുന്നത്....ഭാര്യ മാ രുടെ ഉറക്കവും സൌന്ദര്യ സംരക്ഷണവും കണ്ണാടി യും തലയില്‍ വെച്ചുള്ള ഊര് ചുറ്റലും കഴിഞ്ഞു ഭക്ഷണം ഉണ്ടാക്കാന്‍ എവിടെ സമയം?
കോളിംഗ് ബെല്ലിന്റെ ശ ബ്ദം കേട്ടി ട്ടാണെന്ന് തോന്നുന്നു ...കുട്ടി കരഞ്ഞു തുടങ്ങി.."വി ശ ക്കുന്നു അമ്മെ"..രണ്ടു മൂന്നു വയസുന്ടാവും അതിന്‍.
ഈ നേരമായിട്ടും ഒന്നും കൊടുക്കാതെ ......പണം ഉണ്ടായിട്ടെന്താ ..ഒരു ചിട്ടയും ഇല്ലാത്ത ജീവിതം ..!പാതിരാവരെ ചായം പൂശി കറങ്ങി നടന്നിട്ട് ഉച്ച വരെ കിടന്നു ഉറങ്ങും. ...മേമ്സബ് വിളിച്ചു പറയുന്നു..."നീതു അച്ച്ച്ഹീ തരഹ് സെ സാഫ് കര്‍നാ ...ബാത്ത് റൂം ഗന്ദാ ഹൈ"..
എങ്ങനെ വൃത്തി യുണ്ടാകും ? ഫെസ് പാക് എന്നും പറഞ്ഞു വെള്ളരിക്കയും തക്കാളിയും കടലമാവും ഒക്കെ തേച്ചു അങ്ങോട്ട് അടുക്കാന്‍ വയ്യാത്ത വിധം ആക്കിയിടും ...ഞങ്ങള്‍ ഉണ്ടല്ലോ നടുവ് ഒടിയുന്ന വരെ പണിയെടുക്കാന്‍ ...അരിശം വന്നത് ഉള്ളില്‍ അടക്കി.
മേമ്സബ് എന്തോ പൊടി പാലില്‍ കലക്കി കുട്ടിക്ക് കൊടുത്തു ..കാര്‍ടൂണ്‍ ചാനലും വച്ചു കൊടുത്തു..അതിന്റെ കരച്ചില്‍ നിന്നു..ഇപ്പോള്‍ എന്തെല്ലാം തരം പൊടി കളാണ് മാര്‍കറ്റില്‍ ...പൊക്കം കൂട്ടാന്‍ ഒന്ന് , ആരോഗ്യം കൂട്ടാന്‍ മറ്റൊന്ന് , ബുദ്ധി കൂട്ടാന്‍ വേറെ യൊന്നു ...പണം ഉണ്ടെങ്കില്‍ പരമസുഖം അമ്മമാരുടെ ജീവിതം...എന്നാലും റൊട്ടി സബ്ജി കഴിക്കുന്ന സുഖം കിട്ടുമോ ആവോ?
മേമ്സാബ് ചായ ഉണ്ടാക്കി കുടിക്കുന്നു..ഒരു കപ്പ് തനിക്കും കിട്ടിയിരുന്നെങ്കില്‍ ....ചോദിക്കാന്‍ അഭിമാനം സമ്മതിച്ചില്ല ...ഒരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി " ഘര്‍ സെ ദുധ് ലേകെ ആന..."(വീട്ടീന്ന് പാല്‍ കൊണ്ടുവാ) എന്നായിരുന്നു ...വേറൊരു മേമ്സബ് പറഞ്ഞതും ഓര്‍കുന്നു "മേരെ പാസ് ടൈം നഹീ ഹൈ "(എനിക്ക് സമയം ഇല്ല) ..ഫോണില്‍ സംസാരിക്കാന്‍ ഇഷ്ടം പോലെ സമയം ഉണ്ട്ട്...
കത്രീന മാഡം ടീ വി യില്‍ ഇഷ്ടപ്പെട്ട സീരിയല്‍ കാണുന്നു..."ഹോ ഗയ മാഡം..നമസ്തേ" (കഴിഞ്ഞു മാഡം, നമസ്തേ!) പറഞ്ഞപ്പോലെയ്കും മറുപടി വന്നു.."ബര്തന്‍ കെ ലിയെ ജല്ദീ ആനാ ..മുജ്ഹെ ബാഹര്‍ ജാന ഹൈ"(പാത്രം കഴുകാന്‍ നേരത്തെ വരണം , എനിക്ക് പുറത്തു പോകണം..) ..
ഇങ്ങനെ നാല് വീട്ടില്‍ പാത്രം കഴുകല്‍ കൂടി ഉള്ളതുകൊണ്ടാണ് മാസം ചെലവുകള്‍ നടന്നു പോകുന്നത്....അങ്ങനെ നടന്നു നടന്നു അടുത്ത വീട്ടില്‍ എത്തി. വാതില്‍ പൂട്ടി കിടക്കുന്നു.. തൊട്ടടുത്ത വീട്ടിലും ഇത് തന്നെ സ്ഥിതി..കറക്കം ഒക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തുമ്പോള്‍ പന്ത്രണ്ട് മണി യാകും ...അതുവരെ ഇവിടെങ്ങാനും ഇരിക്കാം...എങ്ങോട്ടാന്‍ ഇവരൊക്കെ എന്നും അണിഞ്ഞൊരുങ്ങി പോകുന്നത് ? ഹൌസ് കീപിംഗ് സെല്ലില്‍ കൊച്ചമ്മ മാര്‍ക്കായി സീനിയര്‍ കൊച്ചമ്മമാര്‍ കുക്കിംഗ് ക്ലാസുകള്‍ നടതുന്നുന്റ്റ്..കേക്ക് ഉണ്ടാക്കാനും മറ്റും പഠിപ്പിക്കുമ ത്രേ... സത്യത്തില്‍ ഇതൊന്നുമല്ല...ഇവരൊക്കെ ഇങ്ങനെ നടക്കുന്നത് പുതുതായി തുന്നിച്ച്ച്ച കഷണം കുപ്പായങ്ങള്‍ എല്ലാവരെയും കാണിക്കാനോ അതല്ലെങ്കില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി കയ്യും കാലും വെളുപ്പിക്കാനോ ആണ്. കുട്ടികള്‍ക്ക് എന്തെങ്കിലും പൊടി കലക്കീത് കുപ്പിയില്‍ കൊണ്ട്ട് നടക്കും ...അതുങ്ങള്‍ കരയുമ്പോള്‍ വായിലും തിരുകും...കുറേ മുറി ഇംഗ്ലീഷും പറയും....ഹോ ..അന്ന് വീടിനടുത്ത് വന്ന ടൂറിസ്റ്റ് മദാമ്മ യ്ക്ക് ഇല്ല ഇത്രയും നാട്യം. ...
പന്ത്രണ്ട് മണി വരെ വാതില്‍ തുറക്കുന്നതും കാത്തു അവിടെ പോ യി ഇരിക്കുക തന്നെ..ഭക്ഷണം കഴിച്ചേക്കാം..രാവിലെ ഒന്നും കഴികാതതല്ലേ ? ചപ്പാത്തി മാത്രമേ ഉള്ളൂ...ആഹ് കട തുറന്നിട്ടുന്റ്റ് ..രണ്ട്ട് രൂപയ്ക്ക് അച്ചാറിന്റെ പാക്കറ്റ് കിട്ടും..അങ്ങനെ കഴിക്കാം ...
ഭക്ഷണം കഴിച്ചു മീനയുമായി സംസരിചിരികവേ ശില്പ മാഡം കാറില്‍ നിന്നും ഇറങ്ങുന്നതു കണ്ടു..ഗര്‍ഭിണിയാണ്.. വിവാഹം കഴിഞ്ഞു ഏഴു വര്ഷം കഴിഞ്ഞാണ് ഗര്ഭിനിയായത് ..എന്നും കമ്പ്യൂട്ടറില്‍ നോക്കി ഭക്ഷനതെക്കുരിച്ചും കുട്ടിയുടെ വളര്‍ച്ചയെ കുറിച്ചും ഒക്കെ പഠി ക്കുന്നതു കാണാം...ഇതൊന്നുമില്ലാതെ പതിനഞ്ചാം വയസ്സില്‍ തനിക്ക് ആദ്യത്തെ കുട്ടിയുന്ടായത് ഓര്‍ത്തു..
ഓപ്പറേഷന്‍ ആയിരുന്നു...പ്രായം കുറവായിരുന്നല്ലോ.. ആരോഗ്യവും..അച്ഛന്‍ അമ്മമാരുടെ വിവരമില്ലായ്മ! എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കല്യാണം..എന്തായാലും തന്ടെ മകള്‍ക്കത് ഉണ്ടാകരുത്..അവള്‍ വേണ്ടുവോളം പഠി ക്കട്ടെ...ബാങ്കുകള്‍ വായ്പ കൊടുക്കുന്റെന്നാണ് അന്ന് സ്കൂള്‍ ഹെട്മാസ്ടര്‍ പറഞ്ഞത്..
എല്ലാം കഴിഞ്ഞു സോനാ മാഡ ത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ സമയം രണ്ടുമണി ..മാഡം ചപ്പാത്തി ഉണ്ടാക്കുന്ന തിരക്കിലാണ് ...എന്റെ കോലം കണ്ടപ്പോള്‍ ഒരു ചായ തന്നു..ഫ്രിഡ്ജില്‍ നിന്നും ഒരു ബ്രെഡിന്റെ കഷണവും.. ചായ കുടിച്ചു..ബ്രെഡ് മോന്‍ സ്കൂളില്‍ നിന്നും വരുമ്പോള്‍ കൊടുക്കാം ... മുറി വൃത്തി യാക്കുന്ന തിനി ടെ മാഡം ഒരു പഴയ സാരി കൊണ്ട് തന്നു ...പഴയ ബ്രെഡിന്റെ പാക്കറ്റും ജാമും രേഷനില്‍ വന്ന ലൂസ് ഗോതമ്പ് പൊടിയും ...ഒക്കെ തന്നു...മിക്ക മേമ്സാബ് മാറും രേഷനില്‍ വരുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നത് കുറച്ചിലായി കരുതുന്നവരാണ്. ഞങ്ങളുടെ ഭാഗ്യം..! എല്ലാം ഒരു പോ ളിത്തീന്‍ കവറില്‍ ഇടുന്നതിനിടയില്‍ കോളിംഗ് ബെല്‍ ശ ബ്ദിച്ചു..സാബ് ഊണ് കഴിക്കാന്‍ വന്നു.. രണ്ട് ദിവസമായി
സാബും മേമ്സാബും തമ്മില്‍ മിണ്ടാട്ടമില്ല.. വലിയ വലിയ വീടുകളില്‍ മിണ്ടാതെയാണ് വഴക്ക് കൂടുക. ഞങ്ങളെ പ്പോലുള്ള പാവങ്ങള്‍ എല്ലാം അപ്പപ്പോള്‍ പറഞ്ഞു തീര്‍ക്കും..ഇവരിങ്ങനെ ഉള്ളില്‍ വെച്ചു കൊണ്ടിരിക്കും..
എന്തായാലും ഇന്നത്തെ പണി തീര്‍ന്നു ...ശ മ്പളവും വാങ്ങി നടന്നു വീട്ടില്‍ എത്തുമ്പോള്‍ സമയം നാലര...ഒന്ന് കുളിച്ച് കുഞ്ഞുങ്ങല്കും ഭര്‍ത്താവിനും എന്തെങ്കിലും ഉണ്ടാക്കി കൊടുത്തു ഒന്ന് നടുവ് നിവര്തുമ്പോലെയ്കും സമയം ഒന്‍പതര...വേഗം ഉറങ്ങാം ..വെളുപ്പിനെ എഴുന്നെല്‍ക്കെണ്ടാതല്ലേ......നാളെയും മ റ്റ ന്നാ ളുമൊക്കെ ഇന്നിന്റെ ആവര്‍ത്തനം
തന്നെ!!