Durga

the travelogue of life

Friday, October 24, 2014

കച്ചും ഞാനും - 3

ഭുജിൽ മാരീഡ് ഓഫീസർ അക്കോമ്മഡേഷൻ ശരിയാവുന്നതിനു മുൻപ്, ബാച്ചിലർ അക്കോമ്മഡേഷനിൽ കഴിഞ്ഞുപോരുന്ന കാലം.   ഒരു മുറി മാത്രമുണ്ടായിരുന്ന അവിടം പകൽ സമയം എന്നെ വല്ലാതെ  ബോറടിപ്പിച്ചിരുന്നുനാത്തൂൻറെ വിവാഹസമ്മാനമായ ലാപ്ടോപ്പിൽ പാട്ടുകൾ കേട്ടും, ഇന്ന്  മെസ്സിൽ നിന്നും വരാൻ പോകുന്ന ഭക്ഷണം എന്തായിരിക്കുമെന്ന് ചിന്തിച്ചും ഉച്ചക്ക് ഭർത്താവ് വരുന്നതുവരെ കഴിച്ചുകൂട്ടിപ്പോന്നു.

നാട്ടിൻപുരത്തു നിന്നും പറിച്ചു നട്ടത് കൊണ്ട് ഗൃഹാതുരത്വത്തിൻറെ അതിപ്രസരത്താൽ ചെടി കാണുന്നതെല്ലാം തന്റെ ഗ്രാമത്തിൽ ഉള്ളതുമായി താരതമ്യം ചെയ്തുപോന്നു.
ഒരിക്കൽ നട്ടുച്ച സമയം ! അമ്മ വീട്ടിൽ അടിച്ചു വാരി വേസ്റ്റ്കത്തിക്കുന്നത് കണ്ട് വളര്ന്ന പാവം മേംസാബ്, സഫായി തൊട്ടുതീണ്ടാത്ത സഫായിവാല വന്നു പോയതിനു പിന്നാലെ  തൻറേതായ രീതിയിൽ മുറി വൃത്തിയാക്കാൻ തുടങ്ങിവേസ്റ്റ്കുന്നുകൂടിവൃത്തിയിൽ കണിശക്കാരനായ ക്യാപ്ടൻ ഊണ് കഴിക്കാൻ എത്തുന്നതിനു മുൻപേ ഇതൊന്നു കത്തിച്ചു കളയണമല്ലോ. മുകളിലത്തെ നിലയിൽ ആയതിനാൽ മുറ്റവും പറമ്പും ഒന്നുമില്ലഅങ്ങനെയിരിക്കുമ്പോഴാണ് ഉച്ചയൂണുമായി സഹായ്കിന്റെ വരവ്.
ബാലരമയിലെ ലുട്ടാപ്പിയുടെ ഛായയുള്ള നേപ്പാളി ഗൂർഖ പുഞ്ചിരിച്ചു കൊണ്ട് ഒരു സ്ഥലം ചൂണ്ടിക്കാണിച്ചു.
'ഇതെന്തേ എൻറെ ശ്രദ്ധയിൽ പെടാഞ്ഞത്തോന്നിപ്പിക്കും വണ്ണം അനുയോജ്യമായ ഒരു സ്ഥലം...കെട്ടിടത്തിൻറെ പിന്നിലായി ഒഴിഞ്ഞ പറമ്പ് വേനലവധിക്ക് കശുമാങ്ങ പെറുക്കി ഈർക്കിലിയിൽ കോര്ത്ത് പശുവിനു തിന്നാൻ കൊടുക്കാറുള്ള പടിഞ്ഞാറേ പറമ്പ് ഓർമ്മ വന്നു
.എനിക്ക്.
ഗൃഹാതുരത്വം അങ്ങനെയാണ് . അതിന് സമയവും സന്ദർഭവും നോട്ടമില്ല. എപ്പോൾ വേണമെങ്കിലും വന്നുകളയും-പ്രേമത്തെപ്പോലെ സർഗ്ഗാത്മകതയെപ്പോലെ…

ഞാൻ വേസ്റ്റ് കുട്ടയും തീപ്പെട്ടിയുമെടുത്തു താഴേക്കോടി...

പെട്ടെന്ന് കത്തുന്നുണ്ടല്ലോ, മണ്ണെണ്ണയൊന്നും വേണ്ടല്ലോ എന്നാ സന്തോഷത്തോടെ ഞാൻ മുകളിലേയ്ക്ക് കയറിപ്പോയി..പാട്ടുകേൾക്കൽ തുടര്ന്നു.
കുറച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരു പന്തികേടു തോന്നി. ഒരു പുകയുടെ മണം....
താഴെചെന്നപ്പോൾ കണ്ട കാഴ്ച!   പണ്ട് എന്ട്രന്സ് പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വേർഷൻ മാറിയാണ് എഴുതിയതെന്നു തിരിച്ചറിഞ്ഞപ്പോഴുണ്ടായ ഒരു തലചുറ്റൽ  എനിക്ക്  വീണ്ടും അനുഭവപ്പെട്ടു.

തീ പടർന്നിരിക്കുന്നു..!! ഞങ്ങളുടെ കോമ്പൌണ്ട് അവസാനിക്കുന്ന മുൾവേലി ലക്ഷ്യമാക്കി തീ കുതിച്ചു പായുന്നു.... കുറേ നാളായി ഭക്ഷണം കാണാത്ത പോലെ !! അയ്യോ എന്നുള്ള ഒരു വിളി ....എൻറെ വയറ്റിൽ നിന്നും വന്നെങ്കിലും തൊണ്ട വരെയേ എത്തിയുള്ളൂ... വീട്ടിൽ നിന്നും ആയിരക്കണക്കിനു കിലോമിറ്ററുകൾക്കപ്പുറം മരുഭൂമിയിൽ ഞാൻ വന്നത് ഇതിനായിരുന്നോ ....പെട്ടെന്ന് ജിപ്സിയുടെ ശബ്ദം!

ഭര്ത്താവും  സഹ ഓഫീസർ മേജര് സുനിലും പുറത്തിറങ്ങി.....എന്റെ പരിഭ്രമം കണ്ട അവർ രണ്ടാളും ജിപ്സി ഡ്രൈവർ ഭയ്യയും കൂടി താഴെയുള്ള ബക്കറ്റുകൾ എടുക്കുന്നതും പൈപ്പിൽ നിന്നും വെള്ളമെടുത്ത് ഓടുന്നതും കണ്ട് അവർക്ക് ശല്യമുണ്ടാക്കാതെ ഞാൻ മാറി നിന്നു..

തീ മുൾവേലി എത്തുന്നതിനു മുൻപേ നിന്നു..!! ..ഭാഗ്യം..വേലിക്കപ്പുറം സിവിൽ ഏരിയ ആണെന്നും തീ പടർന്നിരുന്നെങ്കിൽ  കാര്യം കൈ വിട്ടു പോയേനെ എന്നും പറഞ്ഞു കൊണ്ട് അവർ മൂവരും വിയർത്ത് കുളിച്ച് എൻറെ അടുത്തേയ്ക്ക് നടന്നു വന്നു...മേജർ സുനിൽ ചോദിച്ചു "കിസ്നെ കിയാ മാഡം യേ?"......
ഞാൻ പതുക്കെ പറഞ്ഞ്ഞു ..."ഞാൻ വേസ്റ്റ് കത്തിച്ചതാണ്"...
അയാൾ പരിഭ്രമമോ അത്ഭുതമോ കളിയാക്കലോ എന്നു മനസിലാക്കാൻ പറ്റാത്ത ഒരു ഭാവത്തോടെ  നോക്കി.."മാഡം ആപ്നേ കിയാ യേ സബ്?!!"
ഞാൻ ഒന്നും മിണ്ടിയില്ല ...
പരസ്പരം വിഷ് ചെയ്ത് എല്ലാവരും പിരിഞ്ഞു...തിരിച്ച് റൂമിലെത്തിയ എന്നോട് ഭർത്താവ് പറഞ്ഞ ത് എന്തായിരിക്കും......ഓരോരുത്തരും അവരവരുടെ ഭാവനക്കനുസരിച്ച് ഊഹിച്ചു കൊള്ളുക.:-)

Wednesday, February 29, 2012

നീതു.

കണ്ണാടി യില്‍ തന്ടെ രൂപം നോക്കി നീതു നിര്‍വ്വികാരയായി നെടുവീര്പ്പിട്ടു . ഒട്ടുമുക്കാലും നരച്ച മുടിയാകെ പാറിപ്പറന്നു , കവിളെല്ല് ഉന്തി , ചടച്ച തന്ടെ കോലം കണ്ടു , തനിക്കിരട്ടി പ്രായമായതു പോലെ തോന്നുന്നു . കണ്ണിലെ പ്രസരിപ്പ് ഒന്ന് മാത്രമാണ് താന്‍ വെറും ഒരു ഇരുപതിയെട്ടുകാരിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നത്. വര്‍ഷങ്ങളായി താന്‍ തനിക്കു വേണ്ടി ഒരു നിമിഷം പോ ലും ചെലവഴിക്കാരില്ലെന്നു തെല്ലു ദുഖത്തോടെ ഓര്‍ത്തു. ആ..അതൊക്കെ പോട്ടെ , ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാണ്. അതിനായി ഹൌസ് കീപ്പിംഗ് സെല്ലിന്റെ മുന്നില്‍ , പൊരിഞ്ഞ വെയിലത്ത്‌ ക്യൂ നില്‍ക്കണം, തന്നെപ്പോലുള്ള ഒരു പറ്റം പ്രാരാബ്ധക്കാരുടെ നടുവില്‍. 'നീതു..നീതു ..' മീനയുടെ വിളി കേട്ടതും മുടി വേഗം കോതി ഒതുക്കി പുറത്തേക്ക് ഓടി . അവളുടെ ഒപ്പമെത്താന്‍ പാടുപെട്ടു.
വൈകിയാല്‍ അര ദിവസത്തെ കൂലി കുറയ്ക്കും അവര്‍. പതിനാലുവയസില്‍ ഇവിടെ വിവാഹം കഴിഞ്ഞ്ഞ്ഞു എത്തിയപ്പോള്‍ തുടങ്ങി യതാണ്‌ തന്ടെ ഈ നെട്ടോട്ടം. ഇക്കഴിഞ്ഞ പതിനാലു വര്‍ഷത്തിനുള്ളില്‍ മക്കള്‍ നാലായി. രണ്ട്ട് അറ്റവും കൂട്ടി മുട്ടിക്കാന്‍ താനും കൂലിപ്പണിക്കാരനായ തന്ടെ ഭര്‍ത്താവും ചില്ലറയൊന്നുമല്ല പണിപ്പെടുന്നത്.
പത്ത് വീടുകളാണ് തനിക്കു വൃത്തിയാക്കേന്ടത്... അടിച്ചു വാരി തുടച്ചു, കുളിമുറി ഒക്കെ കഴുകി വൃത്തിയാക്കണം. രാവിലെ തുടങ്ങിയ തല ചുറ്റലാണ്..എങ്ങനെ ഇല്ലാതിരിക്കും. ഒരു കാലിച്ചായയും കുടിച്ചു ഏഴു മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങുന്നതാണ് ....വെളുപ്പിന് അഞ്ചുമണിക്ക് രക്തം ഉറഞ്ഞു പോകുന്ന തണുപ്പാണ് . എന്നാലും എഴുന്നേടില്ലെങ്കില്‍ പണിസ്ഥലത്ത് എത്താന്‍ വൈകും ...രണ്ടു മണി ക്കൂറിനുള്ളില്‍ ഭക്ഷണം ഉണ്ടാക്കണം , കുട്ടികള്‍ക്ക് കൊടുക്കണം അവരെ സ്കൂളില്‍ അയക്കണം .... ഇളയവന് നാല് വയസ്സേ ആയിട്ടുള്ളൂ ..അവന്റെ യൂണി ഫോം കീരിയിട്ടു കഴിഞ്ഞ ആഴ്ചയാണ് തുന്നിക്കൊടുത്തത് ..ഇന്നലെയതാ വീണ്ടും കീറിയിരിക്കുന്നു.. അമ്മെ എനിക്ക് മാത്രം ക്ലാസില്‍ നല്ല കുപ്പായം ഇല്ലാത്തത്‌ ഉള്ളൂ എന്ന് അവന്‍ കുറെയായി പറയുന്നു..ഈ മാസത്തെ ശമ്പളം കിട്ടട്ടെ ...ഒരെണ്ണം വാങ്ങണം ...
മുറ്റം വൃത്തിയാക്കി കഴിഞ്ഞപ്പോ ളേയ്ക്കും ഒന്‍പതു മണിയായി. കത്രീന മാഡത്തി ന്റെ വീട്ടില്‍ ചെന്ന് കോളിംഗ് ബെല്‍ അമര്‍ത്തി..ആരും തുറക്കുന്നില്ലല്ലോ.. വാതില്‍ പൂട്ടിയിട്ടുമില്‍ല്ല...ഒന്നുകൂടെ അമര്‍ത്തി ..നല്ല ബലത്തില്‍ ....അകത്തു നിന്ന് ആരോ പിറുപിറുക്കുന്ന ശ ബ്ദം കേട്ടു.
മേം സാബ് ഒരു ഗൌ ണൊക്കെ ധരിച്ചു ഒരു കൊട്ടുവായയോടെ വാതില്‍ തുറന്നു. ഇപ്പോള്‍ എഴുന്നേ ടിട്ടേ ഉള്ളൂവെന്ന് തോന്നുന്നു ...സാമുവല്‍ സാബ് ഡ്യൂട്ടിക്ക് പോയിരിക്കുന്നു.. ഈ മേമ്സാബുമാര്‍ക്കൊക്കെ ഉച്ചവരെ കിടന്നുറങ്ങാന്‍ വേണ്ടി ആയിരിക്കും ആര്‍മി എല്ലാ മാസവും വേണ്ട തില്‍ അധികം കോണ്‍ ഫ്ലെ ക്സും ബ്രഡും ഒക്കെ ഒഫീ സര്‍ രേഷനില്‍ കൊടുക്കുന്നത്....ഭാര്യ മാ രുടെ ഉറക്കവും സൌന്ദര്യ സംരക്ഷണവും കണ്ണാടി യും തലയില്‍ വെച്ചുള്ള ഊര് ചുറ്റലും കഴിഞ്ഞു ഭക്ഷണം ഉണ്ടാക്കാന്‍ എവിടെ സമയം?
കോളിംഗ് ബെല്ലിന്റെ ശ ബ്ദം കേട്ടി ട്ടാണെന്ന് തോന്നുന്നു ...കുട്ടി കരഞ്ഞു തുടങ്ങി.."വി ശ ക്കുന്നു അമ്മെ"..രണ്ടു മൂന്നു വയസുന്ടാവും അതിന്‍.
ഈ നേരമായിട്ടും ഒന്നും കൊടുക്കാതെ ......പണം ഉണ്ടായിട്ടെന്താ ..ഒരു ചിട്ടയും ഇല്ലാത്ത ജീവിതം ..!പാതിരാവരെ ചായം പൂശി കറങ്ങി നടന്നിട്ട് ഉച്ച വരെ കിടന്നു ഉറങ്ങും. ...മേമ്സബ് വിളിച്ചു പറയുന്നു..."നീതു അച്ച്ച്ഹീ തരഹ് സെ സാഫ് കര്‍നാ ...ബാത്ത് റൂം ഗന്ദാ ഹൈ"..
എങ്ങനെ വൃത്തി യുണ്ടാകും ? ഫെസ് പാക്‌ എന്നും പറഞ്ഞു വെള്ളരിക്കയും തക്കാളിയും കടലമാവും ഒക്കെ തേച്ചു അങ്ങോട്ട്‌ അടുക്കാന്‍ വയ്യാത്ത വിധം ആക്കിയിടും ...ഞങ്ങള്‍ ഉണ്ടല്ലോ നടുവ് ഒടിയുന്ന വരെ പണിയെടുക്കാന്‍ ...അരിശം വന്നത് ഉള്ളില്‍ അടക്കി.
മേമ്സബ് എന്തോ പൊടി പാലില്‍ കലക്കി കുട്ടിക്ക് കൊടുത്തു ..കാര്‍ടൂണ്‍ ചാനലും വച്ചു കൊടുത്തു..അതിന്റെ കരച്ചില്‍ നിന്നു..ഇപ്പോള്‍ എന്തെല്ലാം തരം പൊടി കളാണ് മാര്‍കറ്റില്‍ ...പൊക്കം കൂട്ടാന്‍ ഒന്ന് , ആരോഗ്യം കൂട്ടാന്‍ മറ്റൊന്ന് , ബുദ്ധി കൂട്ടാന്‍ വേറെ യൊന്നു ...പണം ഉണ്ടെങ്കില്‍ പരമസുഖം അമ്മമാരുടെ ജീവിതം...എന്നാലും റൊട്ടി സബ്ജി കഴിക്കുന്ന സുഖം കിട്ടുമോ ആവോ?
മേമ്സാബ് ചായ ഉണ്ടാക്കി കുടിക്കുന്നു..ഒരു കപ്പ് തനിക്കും കിട്ടിയിരുന്നെങ്കില്‍ ....ചോദിക്കാന്‍ അഭിമാനം സമ്മതിച്ചില്ല ...ഒരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി " ഘര്‍ സെ ദുധ് ലേകെ ആന..."(വീട്ടീന്ന് പാല്‍ കൊണ്ടുവാ) എന്നായിരുന്നു ...വേറൊരു മേമ്സബ് പറഞ്ഞതും ഓര്‍കുന്നു "മേരെ പാസ് ടൈം നഹീ ഹൈ "(എനിക്ക് സമയം ഇല്ല) ..ഫോണില്‍ സംസാരിക്കാന്‍ ഇഷ്ടം പോലെ സമയം ഉണ്ട്ട്...
കത്രീന മാഡം ടീ വി യില്‍ ഇഷ്ടപ്പെട്ട സീരിയല്‍ കാണുന്നു..."ഹോ ഗയ മാഡം..നമസ്തേ" (കഴിഞ്ഞു മാഡം, നമസ്തേ!) പറഞ്ഞപ്പോലെയ്കും മറുപടി വന്നു.."ബര്തന്‍ കെ ലിയെ ജല്ദീ ആനാ ..മുജ്ഹെ ബാഹര്‍ ജാന ഹൈ"(പാത്രം കഴുകാന്‍ നേരത്തെ വരണം , എനിക്ക് പുറത്തു പോകണം..) ..
ഇങ്ങനെ നാല് വീട്ടില്‍ പാത്രം കഴുകല്‍ കൂടി ഉള്ളതുകൊണ്ടാണ് മാസം ചെലവുകള്‍ നടന്നു പോകുന്നത്....അങ്ങനെ നടന്നു നടന്നു അടുത്ത വീട്ടില്‍ എത്തി. വാതില്‍ പൂട്ടി കിടക്കുന്നു.. തൊട്ടടുത്ത വീട്ടിലും ഇത് തന്നെ സ്ഥിതി..കറക്കം ഒക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തുമ്പോള്‍ പന്ത്രണ്ട് മണി യാകും ...അതുവരെ ഇവിടെങ്ങാനും ഇരിക്കാം...എങ്ങോട്ടാന്‍ ഇവരൊക്കെ എന്നും അണിഞ്ഞൊരുങ്ങി പോകുന്നത് ? ഹൌസ് കീപിംഗ് സെല്ലില്‍ കൊച്ചമ്മ മാര്‍ക്കായി സീനിയര്‍ കൊച്ചമ്മമാര്‍ കുക്കിംഗ് ക്ലാസുകള്‍ നടതുന്നുന്റ്റ്..കേക്ക് ഉണ്ടാക്കാനും മറ്റും പഠിപ്പിക്കുമ ത്രേ... സത്യത്തില്‍ ഇതൊന്നുമല്ല...ഇവരൊക്കെ ഇങ്ങനെ നടക്കുന്നത് പുതുതായി തുന്നിച്ച്ച്ച കഷണം കുപ്പായങ്ങള്‍ എല്ലാവരെയും കാണിക്കാനോ അതല്ലെങ്കില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി കയ്യും കാലും വെളുപ്പിക്കാനോ ആണ്. കുട്ടികള്‍ക്ക് എന്തെങ്കിലും പൊടി കലക്കീത് കുപ്പിയില്‍ കൊണ്ട്ട് നടക്കും ...അതുങ്ങള്‍ കരയുമ്പോള്‍ വായിലും തിരുകും...കുറേ മുറി ഇംഗ്ലീഷും പറയും....ഹോ ..അന്ന് വീടിനടുത്ത് വന്ന ടൂറിസ്റ്റ് മദാമ്മ യ്ക്ക് ഇല്ല ഇത്രയും നാട്യം. ...
പന്ത്രണ്ട് മണി വരെ വാതില്‍ തുറക്കുന്നതും കാത്തു അവിടെ പോ യി ഇരിക്കുക തന്നെ..ഭക്ഷണം കഴിച്ചേക്കാം..രാവിലെ ഒന്നും കഴികാതതല്ലേ ? ചപ്പാത്തി മാത്രമേ ഉള്ളൂ...ആഹ് കട തുറന്നിട്ടുന്റ്റ് ..രണ്ട്ട് രൂപയ്ക്ക് അച്ചാറിന്റെ പാക്കറ്റ് കിട്ടും..അങ്ങനെ കഴിക്കാം ...
ഭക്ഷണം കഴിച്ചു മീനയുമായി സംസരിചിരികവേ ശില്പ മാഡം കാറില്‍ നിന്നും ഇറങ്ങുന്നതു കണ്ടു..ഗര്‍ഭിണിയാണ്.. വിവാഹം കഴിഞ്ഞു ഏഴു വര്ഷം കഴിഞ്ഞാണ് ഗര്ഭിനിയായത് ..എന്നും കമ്പ്യൂട്ടറില്‍ നോക്കി ഭക്ഷനതെക്കുരിച്ചും കുട്ടിയുടെ വളര്‍ച്ചയെ കുറിച്ചും ഒക്കെ പഠി ക്കുന്നതു കാണാം...ഇതൊന്നുമില്ലാതെ പതിനഞ്ചാം വയസ്സില്‍ തനിക്ക് ആദ്യത്തെ കുട്ടിയുന്ടായത് ഓര്‍ത്തു..
ഓപ്പറേഷന്‍ ആയിരുന്നു...പ്രായം കുറവായിരുന്നല്ലോ.. ആരോഗ്യവും..അച്ഛന്‍ അമ്മമാരുടെ വിവരമില്ലായ്മ! എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കല്യാണം..എന്തായാലും തന്ടെ മകള്‍ക്കത് ഉണ്ടാകരുത്..അവള്‍ വേണ്ടുവോളം പഠി ക്കട്ടെ...ബാങ്കുകള്‍ വായ്പ കൊടുക്കുന്റെന്നാണ് അന്ന് സ്കൂള്‍ ഹെട്മാസ്ടര്‍ പറഞ്ഞത്..
എല്ലാം കഴിഞ്ഞു സോനാ മാഡ ത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ സമയം രണ്ടുമണി ..മാഡം ചപ്പാത്തി ഉണ്ടാക്കുന്ന തിരക്കിലാണ് ...എന്റെ കോലം കണ്ടപ്പോള്‍ ഒരു ചായ തന്നു..ഫ്രിഡ്ജില്‍ നിന്നും ഒരു ബ്രെഡിന്റെ കഷണവും.. ചായ കുടിച്ചു..ബ്രെഡ്‌ മോന്‍ സ്കൂളില്‍ നിന്നും വരുമ്പോള്‍ കൊടുക്കാം ... മുറി വൃത്തി യാക്കുന്ന തിനി ടെ മാഡം ഒരു പഴയ സാരി കൊണ്ട് തന്നു ...പഴയ ബ്രെഡിന്റെ പാക്കറ്റും ജാമും രേഷനില്‍ വന്ന ലൂസ് ഗോതമ്പ് പൊടിയും ...ഒക്കെ തന്നു...മിക്ക മേമ്സാബ് മാറും രേഷനില്‍ ‍ വരുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നത് കുറച്ചിലായി കരുതുന്നവരാണ്. ഞങ്ങളുടെ ഭാഗ്യം..! എല്ലാം ഒരു പോ ളിത്തീന്‍ കവറില്‍ ഇടുന്നതിനിടയില്‍ കോളിംഗ് ബെല്‍ ശ ബ്ദിച്ചു..സാബ് ഊണ് കഴിക്കാന്‍ വന്നു.. രണ്ട്‌ ദിവസമായി
സാബും മേമ്സാബും തമ്മില്‍ മിണ്ടാട്ടമില്ല.. വലിയ വലിയ വീടുകളില്‍ മിണ്ടാതെയാണ് വഴക്ക് കൂടുക. ഞങ്ങളെ പ്പോലുള്ള പാവങ്ങള്‍ എല്ലാം അപ്പപ്പോള്‍ പറഞ്ഞു തീര്‍ക്കും..ഇവരിങ്ങനെ ഉള്ളില്‍ വെച്ചു കൊണ്ടിരിക്കും..
എന്തായാലും ഇന്നത്തെ പണി തീര്‍ന്നു ...ശ മ്പളവും വാങ്ങി നടന്നു വീട്ടില്‍ എത്തുമ്പോള്‍ സമയം നാലര...ഒന്ന് കുളിച്ച് കുഞ്ഞുങ്ങല്കും ഭര്‍ത്താവിനും എന്തെങ്കിലും ഉണ്ടാക്കി കൊടുത്തു ഒന്ന് നടുവ് നിവര്തുമ്പോലെയ്കും സമയം ഒന്‍പതര...വേഗം ഉറങ്ങാം ..വെളുപ്പിനെ എഴുന്നെല്‍ക്കെണ്ടാതല്ലേ......നാളെയും മ റ്റ ന്നാ ളുമൊക്കെ ഇന്നിന്റെ ആവര്‍ത്തനം
തന്നെ!!

Thursday, June 30, 2011

കച്ചും ഞാനും - ഭാഗം രണ്ട്

പുതിയ വീട്ടില്‍ താമസം തുടങ്ങിയിട്ട് ദിവസങ്ങളേ ആയുള്ളൂ...ഒരു ദിവസം രാവിലെ കോളിംഗ് ബെല്‍ സബ്ദിച്ചു. ....വാതില്‍ തുറന്ന ഞാന്‍ കണ്ടത് വെളുക്കെ ചിരിക്കുന്ന രണ്ട്ട് സ്ത്രീ കഥാപാത്രങ്ങളെയാണ്. ഒന്ന് മെലിഞ്ഞുണങ്ങി യെങ്കിലും ഐ ശ്വ ര്യം ഉള്ള ഒരു സ്ത്രീയായിരുന്നു. പേര് ലക്ഷ്മി. കൂടെയുള്ള സ്ത്രീ നന്നേ തടിച്ചു കുമ്പളങ്ങ പോലത്തെ മുഖവും മത്തങ്ങാ പോലത്തെ ശരീരവും ഉള്ളവള്‍ ആയിരുന്നു . പേര് സുനിത. രണ്ടാളും ഗുജറാത്തി രാജസ്ഥാനി രീതിയില്‍ സാരി ഉടുത്തിരിക്കുന്നു. എന്നോട് ചോദിച്ചു : "മേമ്സാബ് ബര്ത്തന്‍ സാഫ് കര്നെ കെ ലിയെ മദദ് കരൂന്‍"(പാത്രം കഴുകാന്‍ സഹായിക്കട്ടെ എന്ന് ) ഞാന്‍ പറഞ്ഞു" അതിന്റെ ആവശ്യം ഇല്ലെന്നു തോന്നുന്നു. സാബ് വന്നിട്ട് ചോദിച്ചിട്ട് പറയാം" എന്ന്.


ജോലിക്കാരെ വെക്കുമ്പോള്‍ എപ്പോഴും നമ്മള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ഒരു ബാധ്യതയായി മാറും. എന്റെ വീട്ടില്‍ അമ്മ സ്വയം പണികള്‍ എടുക്കുന്നത് കണ്ടു വളര്‍ന്ന എനിക്ക് ജോലികരെ വെക്കുന്നതില്‍ താത്പര്യം ഉണ്ടായിരുന്നില്ല.. ഞങ്ങള്‍ രണ്ടാള്‍ അല്ലെയുള്ളൂ. എനിക്ക് തന്നെ ചെയ്യാവുന്നതേ ഉള്ളൂ..അതുമല്ല സഫായിവാല വന്നു വീടൊക്കെ വൃത്തിയാക്കി തരും. പിന്നെ ജോലിക്ക് പോകുമ്പോള്‍ അതനുസരിച്ച് പ്ലാന്‍ ചെയ്‌താല്‍ പണികളൊന്നും ഒരു ബാധ്യത അല്ല.... അതുമല്ല സ്വതവേ ഒരു മടിച്ചിയായ ഞാന്‍ ആര്‍മിജീവിതത്തിലെ സൌകര്യങ്ങളെ ഒരുപാടങ്ങ്‌ ആശ്രയിച്ചാല്‍ അനങ്ങക്കള്ളി ആയിപ്പോകും... പുറത്തു വന്നാലും ജീവിക്കണ്ടെ..? പക്ഷേ ഭാര്യയോടുള്ള സ്നേഹകൂടുതല്‍ കൊണ്ട്ട് എന്ടെ ഭര്‍ത്താവു പറഞ്ഞു " ആരെങ്കിലും ഒരാള്‍ സഹായിക്കാന്‍ ഉള്ളത് നല്ലതല്ലേ..നീ അവരോട് നാളെ മുതല്‍ വരാന്‍ പറയ്‌ " അങ്ങനെ സുനിത എന്റെ ജോലിക്കാരിയായി. ...ജോലിക്കാരി എന്നതിലുപരി എനിക്ക് മിണ്ടീം പറഞ്ഞുമിരിക്കാന്‍ ഒരാളായല്ലോ..രാവിലേം വൈകീട്ടും പത്തു മിനിറ്റ് എങ്കില്‍ പത്തു മിനിറ്റ്. എനിക്ക് മനുഷ്യരെ കാണാതെ ടി വി യും കണ്ടു ഇങ്ങ്ങ്ങനെ ഇരിക്കണത് ആലോചിക്കാനേ പറ്റില്ല....അങ്ങനെ ഭയ്യമാരെയും ജോലിക്കാരികളെയും ഒക്കെ നിലക്ക് നിര്‍ത്തിയിരുന്ന ആര്‍മി ഭാര്യമാര്‍ക്ക് ഒരു അപവാദമായി ദുര്ഗ അവരെയൊക്കെ കൂട്ടുകാരെപ്പോലെ കരുതിപ്പോന്നു...(ഈ മേമ്സാബ് ഒരു പൊട്ടിക്കാളി ആണെന്നോ മണ്ടി ആണെന്നോ ഒക്കെ അവര്‍ മാറി നിന്ന് പറഞ്ഞാലും വേണ്ടില്ല ..നമുക്ക് നമ്മുടെ മനസിന്റെ ഒരു സന്തോഷമാണ് വലുത് ..പണ്ടാരാണ്ട് പറഞ്ഞ പോലെ ഏതു ദേശത്ത് പോയി താമസിച്ചാലും ഗ്രാമീണതയുടെ സന്തോഷവും ആര്‍ജ്ജവവും മനസ്സില്‍ നിന്നും പോകരുത്...ഇപ്പോഴത്തെ കാലത്തേ എല്ലാവരുടെയും വിചാരം സഹജീവികലോട് സ്നേഹം പുറത്തു കാണിച്ചാല്‍ ബുദ്ധിയില്ല എന്ന ഇമേജ് വരും എന്നാണ് ) പ്രാതലില്‍ ബാക്കി വരുന്നത് എന്നും സുനിതക്ക് കൊടുക്കുമായിരുന്നു..പാവം ചിലപ്പോള്‍ ഒന്നും കഴിക്കാതെ ആയിരിക്കും വരുന്നത്.... ചിലപ്പോള്‍ പിള്ളേര്‍ക്ക് കൊടുക്കാന്‍ പൊതിക്കെട്ടുകളും കൊടുത്തു പോന്നു....ഓഫീസര്‍ റേഷന്‍ ആവശ്യം ഉള്ളത് എടുത്തു വെച്ചിട്ട് ബാക്കി സുനിതക്ക് കൊടുത്തയക്കുമായിരുന്നു.....

ഭുജിലെ കാലാവസ്ഥ ഒരു പ്രത്യേകതരത്തില്‍ ഉള്ളതായിരുന്നു..രാവിലെ എട്ടു മണി കഴിഞ്ഞാല്‍ നല്ല ചൂട്..പുറത്തു ഇറങ്ങാനേ പറ്റില്ല...എന്നാല്‍ വൈകിട്ട് ആറു മണി കഴിഞ്ഞാല്‍ സുഖശീതളമായ കാറ്റും.....ഗര്‍ഭകാലത്ത് നന്നായി പണിയെടുക്കണമെന്ന് അമ്മൂമ്മയും അമ്മയുമൊക്കെ പറഞ്ഞു തന്നിട്ടുള്ളതിനാല്‍ ദുര്‍ഗ്ഗ അസ്വസ്ഥതകള്‍ മറന്നു വീട്ടുജോലികളും ഓഫീസ് ജോലികളും ലേഡീസ് മീറ്റുകളും പാര്‍ട്ടികളും ഒക്കെയായി ദിവസങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കേ അച്ഛന്റെ ഫോണ്‍" ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ട്..നിങ്ങള്‍ക്ക് രണ്ടാള്‍ക്കും വിഷുക്കൈനീട്ടം തരണം"...അച്ഛന്‍ മുംബൈ യില്‍ ആയതിനാല്‍ ഭുജിലെയ്ക്ക് വരാന്‍ ഒരു രാത്രിയേ എടുക്കുള്ളൂ.. വിഷുവിനു സ്വാദ് ഒന്നും അത്ര പോരെങ്കിലും ചെറിയൊരു സദ്യ ഞാന്‍ ഉണ്ടാക്കിയിരുന്നു ...അതില്‍ അച്ഛന്റെ ഇഷ്ടവിഭവമായ കാളന്‍ ഞാന്‍ ഒരു ചെറിയ പാത്രത്തില്‍ ഫ്രിഡ്ജില്‍ എടുത്തു വെച്ചു...അച്ഛന്‍ വരാന്‍ ദിവസങ്ങളെടുക്കും ..കേടാകാതെ ഇരിക്കണമല്ലോ....

അച്ഛനെത്തി....രാത്രി ഞങ്ങള്‍ പുറത്തുപോയി ആഹാരം കഴിച്ചു....രാവിലെ ഞാന്‍ അച്ഛന് ഇടിയപ്പവും സ്റ്റുവും ഉണ്ടാക്കി കൊടുത്തു. ഉച്ചയ്ക്ക് ട്രെയിനില്‍ വെച്ചു ഉണ്ണാന്‍ പൊതിച്ചോറും തയ്യാറാക്കി കൊടുത്തു. ...ട്രെയിന്റെ സമയം ആകാറായി ..അച്ഛനും മണിയേട്ടനും റെഡിയായിക്കഴിഞ്ഞു. ക്ഷീണം കാരണം സ്റ്റേഷന്‍-ലേയ്ക്ക് ഇല്ലെന്നു പറഞ്ഞു ഇരുന്ന ദുര്‍ഗ്ഗയ്ക്ക് പെട്ടെന്ന് ഒരു സങ്കടം ...ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍ അച്ഛനോട് സംസാരിക്കാന്‍ സമയം കിട്ടിയില്ല...ശ്ശോ...ഇനി സമയവും ഇല്ലല്ലോ...പെട്ടെന്ന് വേഷം മാറ്റി ദുര്‍ഗ്ഗയും പുറപ്പെട്ടു......ഈ അവസ്ഥയില്‍ നീ അധികം യാത്ര ചെയ്യേണ്ട എന്ന് അച്ഛനും ഭര്‍ത്താവും ഒരേ സ്വരത്തില്‍ പറഞ്ഞു എങ്കിലും ദുര്‍ഗ്ഗ കൂട്ടാക്കിയില്ല...പ്രിയപ്പെട്ടവരോട് കൂടെയുള്ള സന്തോഷകരമായ നിമിഷങ്ങള്‍ നമ്മള്‍ കുറച്ചു ബുദ്ധിമുട്ടിയാലും പാഴാക്കി കളയരുത്..അച്ഛനെ യാത്രയാക്കി തിരിച്ചു വരുന്ന വഴി....പൊരിഞ്ഞ വെയില്‍ ....കാര്‍ സെര്‍വിസിംഗ് നു കൊടുക്കുന്നതിനെപ്പറ്റി ചോദിയ്ക്കാന്‍ വേറൊരു വഴിയാണ് ഞങ്ങള്‍ തിരിച്ചു പോയത്...കുണ്ടും കുഴിയും നിറഞ്ഞ വഴി...കാര്‍ ഓരോ കുഴിയില്‍ ചാടുമ്പോഴും ദുര്‍ഗ്ഗയുടെ ഹൃദയം പടപട മിടിച്ചു കൊണ്ടിരുന്നു....ഈ കുലുക്കത്തില്‍ വല്ലതും സംഭവിച്ചാല്‍... ഈശ്വരാ...മണിയേട്ടന്‍ എനിക്കൊരു ജ്യൂസ്‌ മേടിച്ചു തന്നു ..എന്നിട്ടും ക്ഷീണം മാറുന്നില്ല...എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതി എന്നായി.... വീട്ടില്‍ അതിയതും കുറെ വെള്ളം എടുത്തു കുടിച്ചു..എന്നിട്ടും ആ കുലുക്കവും വെയിലും ഉണ്ടാക്കിയ ക്ഷീണത്തിന് ഒരു കുറവുമില്ല...പോയി കിടന്നു കുറേ നേരം .....പിറ്റേന്ന് ഉറക്കമുണര്‍ന്ന ദുര്‍ഗ്ഗ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി....കിടക്കയില്‍ രക്തം!!! തലേന്നത്തെ യാത്രയില്‍ എന്തെക്കിലും സംഭവിച്ചോ ഈശ്വരാ...!! എന്റെ കരച്ചില്‍ കേട്ട് ഓടി വന്ന മണിയേട്ടന്‍ പി ടി ഒക്കെ ക്യാന്‍സല്‍ ചെയ്തു വേഗം കാര്‍ എടുത്തു ....ഡോക്ടര്‍ടെ അടുത്തേയ്ക്ക്.. !! ഡോക്ടര്‍ നിര്‍മല 'ഓം ഹോസ്പിടല്‍' എന്ന പേരില്‍ നടത്തുന്ന ഒരു ക്ലിനിക്‌ ഉണ്ട്ട് ...ആര്‍മി സ്റ്റേഷന്‍-ഇല്‍ ഗൈനക്കോലജിസ്റ്റ് ഇല്ലാത്തതിനാല്‍ കുറച്ചെങ്കിലും നല്ലതെന്ന് തോന്നിയ ഓം ഹോസ്പിടലിനെ ആശ്രയിച്ചു എന്നേയുള്ളു...ഡോക്ടറെ കാണാന്‍ പുറത്തു കാത്തിരിക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു..." പ്രസവം വരെ മുടങ്ങാതെ വിഷ്ണുസഹസ്രനാമം ചൊല്ലിക്കൊള്ളാം ഭഗവാനെ.." ( ഗര്‍ഭിണി ആണെന്ന് അറിഞ്ഞ ഞാന്‍ ആദ്യം ചെയ്തത് ചെറിയച്ചനോട് പറഞ്ഞു ഒരു ഭാഗവതം വരുത്തിക്കുകയാണ്.... അത് എന്നും വായിക്കുന്നത് പ്രഹ്ലാദനെ പ്പോലെ ഭക്തിയുള്ള ഒരു കുഞ്ഞിനെ തരുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു...സന്താനഗോപാലം ചൊല്ലി നൂറ്റി എട്ടു ദിവസം മുഴുമിപ്പിച്ചപ്പോള്‍ ആണ് അമ്മയാകാന്‍ പോകുന്നു എന്ന വിശേഷം അറിഞ്ഞത് എന്നത് എന്റെ ജീവിതത്തിലെ ഒരു അത്ഭുതമാണ് )...

ഡോക്ടറെ കണ്ടു കഴിഞ്ഞപ്പോള്‍ എന്നോട് രണ്ട്ട് മൂന്നു മാസത്തെ പരിപൂര്‍ണ്ണ വിശ്രമം ആവശ്യപ്പെട്ടു....

പുറത്തിറങ്ങിയ എന്നോട് ആശുപത്രി വാതില്‍ക്കല്‍ നില്ക്കാന്‍ പറഞ്ഞു കാര്‍ എടുക്കാന്‍ പോയി തിരിച്ചു വന്ന മണിയേട്ടന്‍ കണ്ടത് ബോധം കേട്ട് കിടക്കുന്ന ദുര്‍ഗ്ഗയെ ആണ് ...ഒരു ഗുജറാത്തി സ്ത്രീ താങ്ങി പിടിച്ചത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ.....പിന്നെ ഒരു കരിക്കൊക്കെ കുടിച്ചു അവിടെ നിന്നും പോന്നു...

വീട്ടിലെത്തിയ ദുര്‍ഗ്ഗയ്ക്ക് അമ്മയെ കാണാന്‍ തോന്നി...അമ്മ വിവരമറിഞ്ഞ് വരുന്നുണ്ട്. പക്ഷേ മൂന്നു ദിവസം കഴിഞ്ഞാണ് ഫ്ലൈറ്റ് ..ആ മൂന്നു ദിവസവും മണിയേട്ടന്‍ ഓഫീസില്‍ പോകുന്ന സമയത്തൊക്കെ സുനിതയും ലക്ഷ്മിയുമാണ് ജ്യൂസ്‌ ഉണ്ടാക്കി തരാനൊക്കെ വന്നിരുന്നത്.....അവരുടെ സ്നേഹത്തോടെയുള്ള സംസാരവും മറ്റും എന്റെ ആവലാതികള്‍ തെല്ലൊന്നു കുറച്ചു.. ആ ദിവസങ്ങളില്‍ ഒക്കെ മെസ്സില്‍ നിന്നും ഭക്ഷണം വന്നുകൊണ്ടിരുന്നു....

മൂന്നു ദിവസം കഴിഞ്ഞു വനങ് അമ്മയെ ഓടിച്ചെന്നു ദുര്‍ഗ്ഗ കെട്ടിപ്പിടിച്ചു...ആശ്വാസവും കുളിര്‍മയും ഒക്കെ തോന്നി ആ അവസ്ഥയില്‍ അമ്മയെ കണ്ടപ്പോള്‍ ....ആകെ കോലം കെട്ട, ഏഴു കിലോ യോളം ഭാരം കുറഞ്ഞ ദുര്‍ഗയെ കണ്ടപ്പോള്‍ അമ്മയ്ക്കും വിഷമമായി....


പിന്നീടുള്ള ഒന്നര മാസം അമ്മയുടെ സംരക്ഷണത്തില്‍ ആശ്വാസത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു. ....
(തുടരും)


Monday, June 27, 2011

കച്ചും ഞാനും -1

നേരം വെളുത്തു വരുന്നതേയുളളൂ.


. തീവണ്ടി ഏതോ ശബ്ദത്തോടെ എലിമാളങ്ങള്‍്ക്കിടയിലൂടെ പോകുന്ന ഒരു പ്രതീതി. മണലിന്ടെ നിറമുള്ള മൊട്ടക്കുന്നുകള്‍ ചുറ്റിനും ....നിശ്ശബ്ദമായ നിഗൂഢത!! ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങ്ങ്ങള്‍ പതിയിരിക്കുന്ന സ്ഥലം . .അതാണ്‌ ഭുജിന്റെ മുഖമുദ്ര . . ജിപ്സി കാത്തു കിടക്കുന്നുണ്ടായിരുന്നു ....ഭയ്യമാര്‍ ചായയുമായി വന്നു. അത് കുടിച്ചതിനു ശേഷം യുനിടിലെയ്ക്ക്. ആര്‍മി സ്റ്റേഷന്‍ വളരെ വലുതായിരുന്നു. ആ മരുഭുമിയില്‍ ഒരു പച്ചത്തുരുത്ത് ഉണ്ടാക്കാനുള്ള ശ്രമം പോലെ അവിടവിടെയായി കൊച്ചു കൊച്ചു ചെടികള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. അതൊക്കെ വളര്‍ന്നു വലുതാകുന്നതിനു മുന്‍പേ ഞങ്ങള്ക്കിവിടെ നിന്നും പോകേണ്ടി വരുമെന്ന് മനസ് പറഞ്ഞ്ഞു. അല്ലെങ്കിലും ആര്മിക്കാര്‍ക്ക് ഒരു സ്ഥലത്തിനോടും പ്രത്യേക മമത തോന്നിയിട്ട് കാര്യമില്ല.അങ്ങ്ങ്ങനെ ഞങ്ങള്‍ ഒന്നാം നിലയിലുള്ള ഗസ്റ്റ് രുമിലെത്തി. രണ്ടുമുriകള്‍ മാത്രമുള്ള അതിഥിമന്ദിരങ്ങള്‍ . ഞങ്ങളുടെ തൊട്ടടുത്ത് താമസിച്ചിരുന്നത് മഹാരാഷ്ട്രക്കാരനായ ഒരു അവിവാഹിതനായിരുന്നു...ലഫ്ടനന്റ്റ് അഭിലാഷ്.... താഴെയുള്ളത് ഒരു ഉത്തരാന്ച്ചല്‍കരനായ ഒഫിസരാന്. മേജര്‍ സുനില്‍. ഭാര്യയേയും കുട്ടിയേയും ഒരു മാസത്തിനു ശേഷമേ അയാള്‍ കൊന്ടുവരുന്നുല്ലൂ..താമസസൗകര്യം sariയായിട്ടു വേണമത്രേ..ഒരു മാസം കഴിഞ്ഞ്ഞ്ഞിട്ടെ വിട് കിട്ടുകയുല്ലൂ...അത് വരെ ee ഗസ്റ്റ് റുമില്‍ ഒതുങ്ങിക്കൂടണം.

മകനും മരുമകളും പുതിയ ജിവിതം തുടങ്ങ്ങ്ങാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ അമ്മായിയമ്മ മേടിച്ച്ചു തന്ന കൊച്ച്ച്ചു നിലവിളക്കും, തളികയും, കിണ്ടിയുമെല്ലമ് ഞാങ്ങ്ങ്ങള്‍ ഒരു ഗോദ്രെജ് അലമാരിയുടെ മുകളില്‍ പ്രതിഷ്ടിച്ച്ചു. ചോttaനികര അമ്മയുടെ ഒരു കൊച്ച്ച്ചു ഫോട്ടോയും അതിനു പിന്നിലായി വെച്ച്ച്ചു. ബാക്കി പെട്ടികളൊക്കെ വിട് കിട്ടിയിട്t തുറക്കാം.

രാവിലത്തെ ചായ മുതല്‍ രാത്രി ഭക്ഷണം വരെ സമയാസമയം സഹായക് ഭയ്യ മെസ്സില്‍ നിന്നും കൊണ്ടു വന്നുകൊണ്ടിരുന്നു.... മേലനങ്ങാതെ അങ്ങ്ങ്ങനെ മെസ്സിലെ ഭയ്യമാരുറെ കൈപ്പുണ്യം ഭക്ഷനപ്രിയരായ ഞാങ്ങ്ങ്ങള്‍ രണ്ടാളും എന്നും ആസ്വദിച്ചു പോന്നു. രാവിലെ വിസ്തരിച്ച്ചുള്ള ഭക്ഷണം താഴത്തെ നിലയിലെ മേജര്‍ സുനില്‍ അനുവദിക്കാറില്ല..പ്ലെടിനു മുന്നില്‍ ഇരിക്കുംപോലവും അയാളുടെ വിളി.."ജല്‍ദി ആജാ...ദേര്‍ ഹോ ഗയി...ഗാടി ആഗയി" പിന്നിടരിഞ്ഞ്ഞ്ഞു അയാള്‍ക് രാവിലെ ഭക്ഷണം കഴിക്കുന്ന പതിവില്ലെന്നും, ഉച്ചയ്ക്ക് രണ്ട്ട് മണിക്ക് ഓഫിസില്‍ നിന്നും വരുന്നത് വരെ വായുഭക്ഷനമാനെന്നും ..
മണിയേട്ടന്‍ ഓഫിസില്‍ പോയിക്കഴിഞ്ഞ്ഞ്ഞാല്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ ഭുജിലെ ജോലിസാധ്യതകള്‍ തിരയുകയായി..ഉയര്‍ന്ന സമ്പളം ലഭിച്ച്ചു കൊണ്ടിരുന്ന ഇന്‍ഫോപാര്‍ക്കിലെ എഞ്ചിനിയര്‍ ജോലി രാജിവെച്ചു പോന്നത് ഭര്‍ത്താവിന്റെ കുറെ താമസിക്കാന്‍ അവസരം കിട്ടിയത് കൊണ്ട്ട് മാത്രമാണ്. എന്നാല്‍ വെറുതെയിരിക്കാന്‍ വയ്യ.

കച്ച് നിറയെ എന്‍ ജി ഓ കളാണ്. ഭുമികുലുക്കത്ത്തിനു ശേഷം അവിടത്തെ ജനതയുടെ ക്ഷേമത്തിനായി കൂണ് പോലെ പൊങ്ങ്ങ്ങിയവയാനു ivayellaam. പലതിന്റെയും തുച്cha വേതനം എന്നെ അത്ര ഉത്സാഹപ്പെടുത്ത്തിയില്ല..

അങ്ങ്ങ്ങനെയിരിക്കെ, മരുഭുമിയിലെ സസ്യജാലതെക്കുരിച്ച്ചും മറ്റും ഗവേഷണം നടത്തുന്ന ഒരു സ്ഥാപനം എന്നെ റിസര്ച്ച് ഫെല്ലോ ആക്കി നിയമിച്ച്ചു. അതിന്റെ തമിഴ്നാട്ടുകാരനായ ഡയരക്ടര്‍ എന്നോടു പറഞ്ഞത് അതിവേഗത്തില്‍ പി എച്ച് ഡി എടുക്കാന്‍ പറ്റിയ ഒരു മേഖലയാണ് ആഗോളതാപനം എന്നാണ്. ഇപ്പോള്‍ എല്ലാവരും ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന മേഖല ആയതിനാല്‍ എനിക്കും നന്നേ ബോധിച്ച്ചു. ഒരു മാസം കഴിഞ്ഞ്ഞ്ഞു ജോലിക്ക് ചേരാമെന്ന് പറയുകയും ചെയ്തു..അപ്പോഴേയ്ക്കും വീടൊക്കെ കിട്ടി താമസവും ഭക്ഷണവുമൊക്കെ Saരിയാകുകയും ചെയ്യും.എന്നും പാര്‍ട്ടി മാത്രം ഉള്ള ആര്‍മി ജീവിതത്തില്‍, വ്യത്യസ്തമായ ഒരു കാഴ്ച്ചപാടോടെ ജീവിക്കാന്‍ ആ ജോലി കുറച്ചൊന്നുമല്ല എന്നെ സഹായിച്ച്ചത്. ഏതാണ്ടഉ എല്ലാ ദിവസവും ലേഡീസ് മീറ്റ്‌, ഫാമിലി വെല്‍ഫെയര്‍, പാര്‍ടി , സോഷിഅല്‍ ഈവനിംഗ് എന്നിങ്ങ്ങ്ങനെ ഓരോന്നും പറഞ്ഞ്ഞു ഒത്തുചേരല്‍ ഉണ്ടാകും....ആ പൊങ്ങ്ങ്ങച്ച്ച്ച സഞ്ചികല്‍ക്കിടയില് മുങ്ങിപ്പോവാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞ്ഞ്ഞത് ഒരു ഭാഗ്യമായിരുന്നു..

ഭുജിലെത്തിയിട്റ്റ് ഏതാണ്റ്റ് മൂന്നു ആഴ്ചച്ച കഴിഞ്ഞ്ഞ്ഞു കാണും..മണിയേട്ടന് രാജസ്ഥാനിലെയ്ക്ക് പോകേണ്ടിവന്നു...ഒരാഴ്ച്ച്ചതെയ്ക്ക്...തൊട്ടടുത്തുള്ള ഒഫിസര്മാരെല്ലാം പോയതിനാല്‍ ആ സ്ഥലം പൊതുവേ വിജനമായിരുന്നു....പകല്‍ സമയം എനിക്കത്ര പേടി തോന്നിയില്ലാ..പക്ഷെ സന്ധ്യ കഴിഞ്ഞ്ഞ്ഞാല്‍ ഭുജില്‍ ഭയങ്കര ശബ്ദത്തോടെ kaatum നായകളുടെ കുരയുമാണ്...chilappol കraണ്ടും പോകും...ചില്ല് പൊട്ടിപ്പോയ ജനലിന്റെ കര്‍ട്ടന്‍ eppozhum ഇlaകിക്കൊന്റിരിക്കും....രാത്രി മുഴുവന്‍ ഒരു പ്രേതസിനിമ കാണുന്നത് പോലെ തോന്നും...എന്നും വൈകിട്ട 3-4 കിലോമിടര്‍ നടക്കാന്‍ പോകാറുള്ള ഞാന്‍ തിരിച്ചെത്തുമ്പോള്‍ 7 മണി കഴിയും. 8 മണിയോടെ ഭയ്യ കൊണ്ടുവന്നു വെച്ച ആഹാരം കഴിച്ചാല്‍ പിന്നിട്ട് രാത്രി മുഴുവന്‍ എങ്ങനെ പേടി കുടാതെ തള്ളി നീകമെന്ന ചിന്തയായി... അവസാനം പ്രേതസിനിമയിലെ കുരിശും ടെവിമാഹാത്മ്യവും പോലെ ഞാനും ഒരു വഴി കണ്ടു പിടിച്ച്ചു. ജ്ഞാനപ്പാന ഇംഗ്ലീഷ് -ലേയ്ക്ക് വിവര്‍ത്തനം ചെയ്യുക......:) അങ്ങ്ങ്ങനെ 2 ദിവസം കൊണ്ട്ട് അത് സാധിച്ച്ചു..പിന്നെയും ദിവസങ്ങ്ങ്ങള്‍ ബാക്കി...ഒരു ദിവസം ഭഗവാന്റെ പടം വരച്ച്ചു....പിന്നിടുള്ള ദിവസങ്ങ്ങ്ങളില്‍ ഞാന്‍ നടക്കുന്ന ദൂരം കുട്ടി 5 കിലോമീടര്‍ ആക്കുകയും തന്മുലം ക്ഷിനിച്ച്ചു വെളുക്കുവോളം കിടന്നുരങ്ങ്ങ്ങാന്‍ കഴിയുകയും ചെയ്തു. 3 ആഴ്ചയ്ക്കകം ഞങ്ങള്‍ക്ക് വീട് കിട്ടി. ബോഗന്വില്ലകള്‍ പടര്‍ന്നു പന്തലിച്ചു വിടിന്റെ ഉള്ളിലേയ്ക്ക് കയറിയിരിക്കുന്നു...നിറയെ കുറ്റിച്ചെടികള്‍ വിടിന് ചുറ്റും....കണ്ടപ്പോള്‍ തന്നെ പേടിയായി..കച്ച് വിഷസര്‍പ്പങ്ങ്ങ്ങലുറെ നാട് ആണെന്ന് ഞാന്‍ കേട്ടിട്ടുന്റ്റ്. അതൊക്കെ വെട്ടിത്തെളിക്കാതെ ഞാന്‍ അങ്ങോടില്ലെന്നു ഉറപ്പിച്ച്ചു പറഞ്ഞ്ഞു. ഒരു ആഴ്ചയ്ക്കകം ആ പരിസരമൊക്കെ വൃത്തിയാക്കി , വേറെ പെയിന്ടടിച്ച്ചു ഭംഗിയാക്കി. സാധനങ്ങളൊക്കെ അങ്ങോട്ട്‌ മാറ്റി . ..മാസങ്ങ്ങ്ങല്‍ക്കകം tv , ഫ്രിഡ്ജ് ഒക്കെ ഞങ്ങള്‍ സംഘടിപിച്ചു . ...angane അവിടെ ഒരു പുതിയ ജീവിതം തുടങ്ങ്ങ്ങി.ഭുജില്‍ എവിടെ നിന്നാലും കാണാന്‍ കഴിയുന്ന ഒരു മലയുന്റ്റ്: 'ബുജിയാ കോട്ട'. അതിനു മുകളില്‍ നാഗങ്ങ്ങ്ങലുറെ ഒരു ക്ഷേത്രമുന്റ്റ് ..അതിന്റെ ചുവന്ന കോടി വളരെ ദുരെ നിന്നെ , ഭുജിലീയ്ക്ക് നമ്മള്‍ തീവണ്ടിയില്‍ എത്ത്തിക്കൊന്റിരിക്കുംബോലെ കാണാം....ആ കോട്ടയിലേയ്ക്കു ജോലിസംബന്ധമായി ഒരിക്കല്‍ മണിയേട്ടന് പോകേണ്ടി വന്നു. കാഴ്ചകള്‍ കാണാന്‍ ഇഷ്ടമുള്ള ഞാനും കൂടെ കൂടി. കല്ലും മുള്ളും പാraക്കുട്ടങ്ങ്ങ്ങളും niranja മലയാണ്. കയറണമെങ്കില്‍ ഷൂവും സോക്സും കുടിയേ തിരു. നിറയെ പാമ്പുകള്‍ ആണ് അവിടെ. മലയുടെ താഴെ വരെയേ ജിപ്സി പോകു.പിന്നിട്ട് അര മണിക്കൂര്‍ മല കയറണം...ഒരു പ്രകാരത്തില്‍ മുകളിലെത്തിയ ഞാങ്ങ്ങ്ങള്‍ ആ ക്ഷേത്രത്തിന്റെ ഐതിഹ്യം കേട്ട് . വര്‍ഷത്തിലൊരിക്കല്‍ നാഗപഞ്ചമി നാളില്‍ നാഗമാതാവ് പാല്‍ കുടിക്കാന്‍ വരുമെന്നാണ് വിശ്വാസം ...അന്നേ ദിവസം ആ പരിസരവാസികളൊക്കെ അവിടെ ഒത്തു കുടും...വലിയ ഉത്സവമാണ്.. അവിടം ഭരിച്ചിരുന്ന രാജാവിന്റെ കോട്ടയും ക്ഷേത്രവുമായിരുന്നു പണ്ട് ഇത്. തോക്കിന്റെ കുഴല്‍ കയറി വെക്കാനും യുദ്ധം ചെയ്യാനുമുള്ള സംവിധാനങ്ങള്‍ നേരില്‍ കണ്ടു...മലയുടെ മുകളില്‍ നിന്നും അങ്ങ്‌ ദുരെ, താഴെയുള്ള പള്ളി വരെയുള്ള ഒരു തുരങ്കവും കണ്ടു. saത്രുവിന്റെ ആനയ്ക്ക് പോലും ചവിട്ടി തുറക്കാന്‍ പttaത്തത്ര saക്തിയുള്ള വാതില്‍ കണ്ടു. കൊട്ടാരം വക കിണര്‍ കണ്ടു...ജോലിസ്ഥലത്ത് ദുര്‍ഗക്കൊരു കൂട്ട്കാരിയെ കിട്ടി ..കോതമംഗലം കാരിയായ ശ്രീജ . ഭുജ് എന്ന സ്ഥലത്തെ എനിക്ക് പരിചയപ്പെടുത്തി തന്നത് ശ്രീജയാണ് ..ജിപ്സി യിലും കാറിലും മാത്രം യാത്ര ചെയ്യുന്ന ആര്‍മി വനിതകള്‍ക്ക് ഒരു സ്ഥലthinte സരിയായ ഗന്ധം അനുഭവിച്ചറിയാന്‍ കഴിയില്ല ... പക്ഷെ ശ്രീജ എനിക്ക് ഭുജിലെ മുക്കും മൂലയും പരിചയപ്പെടുത്തി തന്നു .... നല്ല പനീര്‍ കിട്ടുന്ന അപ്പൂപ്പന്റെ കട . .....മലയാളി സ്റ്റോര്‍ ... കപ്പയും മാങ്ങയും കുത്തരിയും വെളിച്ചെണ്ണയും എന്തിനു കൊന്നപൂ പോലും കിട്ടുന്ന ഒരു മലയാളിയുടെ ഉന്തുവണ്ടി .....അതെന്നിലെ മലയാളിക്ക് വല്ലാത്ത ഒരു ആശ്വാസമായിരുന്നു ....ബസ്മതി അരിയില്‍ നിന്നും സണ്‍ ഫ്ലവര്‍ ഓയിലില്‍ നിന്നും ഒരു മോചനം ....:)) പിന്നീട് കേരളത്തിലെ മലയാളിയെക്കള്‍ നന്നായി ഭുജിലിരുന്നു ഞങ്ങള്‍ വിഷുവും ഓണവുമെല്ലാം ആഘോഷിച്ചു പോന്നു ....

ആര്‍മി വണ്ടികള്‍ ദുരുപയോഗം ചെയ്യാന്‍ മനസ് അനുവദിക്കാത്തതു കൊണ്ട്ട് മിക്കവാറും നടന്നോ ബസിലോ ഓടോയിലോ ആണ് ദുര്ഗ ജോലിക്ക് പോയിക്കൊണ്ടിരുന്നത്...രാവിലത്തെ വെയിലത്ത്‌ ഭുജ് പോലുള്ള മരുഭൂമിയില്‍ നടക്കാനാവാത്തതിനാല്‍ ഒരു ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നു. രാവിലെ പഠിത്തവും നടക്കും..യാത്രയും ഒപ്പം നടക്കും...:)

ജോലിസ്ഥലത്തെ ഒരു മേലധികാരിയെ കുറിച്ചു ശ്രീജയ്ക്ക് അത്ര നല്ല അഭിപ്രായം അല്ലാത്തതിനാല്‍ ജോലിക്ക് പോകുമ്പോള്‍ പഴയതും ആകര്‍ഷണീയത കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരികാനും അധികം ചിരിക്കാതിരിക്കാനും ദുര്ഗ പ്രത്യേകം ശ്രദ്ധിച്ചു പോന്നു. ജോലി കഴിഞ്ഞു തിരക്കിട്ട് പാര്‍ടികള്‍ക്ക് പോകുമ്പോള്‍ യഥാവിധി അണിഞ്ഞു ഒരുങ്ങാന്‍ ഒന്നും സമയം കിട്ടിയിരുന്നില്ല..അല്ല എത്ര ഒരുങ്ങിയാലും നോര്‍ത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ഏഴു അയലത്ത് എത്താന്‍ ഈയുല്ലവള്‍ക്ക് ആവില്ലായിരുന്നു.....എന്നാല്‍  പാര്‍ടികളില്‍ വിളമ്പാന്‍ എന്നും എനിക്ക് ഒരു പുതിയ വിഷയം ഉണ്ടാകുമായിരുന്നു...ഷാരൂഖ്‌ ഖാനെയും ഇമ്രാന്‍ ഖനെയുമോകെ പറ്റി മാത്രം പറയുന്നവരുടെ ഇടയില്‍ വേറിട്ട്‌ നില്‍കാന്‍ എന്നും ഞാന്‍ ആഗ്രഹിച്ച്ചിരുന്നതുമാണ്...ഏതാണ്ട് 2 മാസം കഴിഞ്ഞ്ഞ്ഞു കാണും: ജോലിയുടെ ഭാഗമായി എനിക്ക് 'ബന്നി' ഗ്രാമാങ്ങ്ങ്ങളിലെയ്ക്ക് പോകേണ്ടി വന്നു. അതിരാവിലെ ആറു മണിക്ക് പോയാല്‍ വൈകിട്ട ആറു മണിക്ക് തിരിച്ചെത്താം. രണ്ടുദിവസമായി നല്ല ക്ഷിണം തോന്നിയതിനാല്‍ ഈ യാത്രയില്‍ നിന്നും എന്നെ ഒഴിവാക്കിക്കൂടെ എന്ന് ചോദിച്ചെങ്കിലും അധികൃതര്‍ ‍ സമ്മതിച്ചില്ല..അങ്ങ്ങ്ങനെ അതിരാവിലെ ഓഫിസ് വക ക്വാളിസില്‍ ഞാങ്ങ്ങ്ങള്‍ പുറപ്പെട്ടു. നിറയെ കുണ്ടും കുഴിയുമുള്ള ബന്നി ഗ്രാമാങ്ങ്ങ്ങളിലെയ്ക്കാന് യാത്ര.. ഗ്രാമാകവാടത്തിനടുത്തായി ഒരു വലിയ കുളം ഉണ്ട് ..ആ മരുഭുമിയിലെ ഏക കുളം...കന്നുകാലികള്‍ അവിടെ വെള്ളം കുടിക്കുന്നുണ്ടായിരുന്നു.....പൊരിഞ്ഞ വെയില്‍...കുടുതലും മരുഭുമിയാണ്...മരുഭുമിയില്‍ മാത്രം കണ്ടുവരുന്ന ഓന്തിനെ പ്പോലുള്ള ജീവികള്‍ വണ്ടിക്കു മുന്നിലൂടെ ഓടിക്കൊണ്ടിരുന്നു...ബന്നി ഗ്രാമവാസികള്‍ തങ്ങള്‍ ശ്രീകൃഷ്ണന്റെ പിന്‍തലമുറക്കാരാണെന്ന് വിശ്വസിക്കുന്നു. കാലിയെ മേച്ചു ഉപജീവനം കഴിച്ചിരുന്ന അവര്‍ ബന്നി ഒരു പുല്‍മേട്ടില്‍ നിന്നും മരുഭൂമി ആയതിനു ശേഷം ‍ നിവൃത്തിയില്ലാതെ കുറ്റിച്ചെടികള്‍ ഉണക്കി കത്തിച്ചുണ്ടാക്കുന്ന ചാരം വിറ്റാണ് ജീവിച്ചിരുന്നത്. ബന്നിയെ ഒരു പുല്മെടായി തിരികെ കൊണ്ടുവരിക എന്നതാണ് ഇന്ത്യ ഗവണ്മെന്റിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം.

ബൈകിന്റെ പുറകില്‍ ഒരു വലിയ കുട്ട വെച്ച് അതിലിരുന്നാണ് അവിടത്തുകാര് ടെ യാത്ര. വേറെ വാഹനങ്ങള്‍ ഒന്നും ബന്നി ഗ്രാമങ്ങളില്‍ ഇല്ല. ഭുജില്‍ നിന്നും ദ്വാരകയിലെയ്ക്ക് പോകുന്ന വഴി ഇരുവസങ്ങളിലും ആയിട്ടാണ് ഈ ഗ്രാമങ്ങള്‍. തലപ്പാവ് വെച്ച ആണുങ്ങളും തലയില്‍ തുണിയിട്ട സ്ത്രീകളും കച്ചിലെ ഗ്രാമങ്ങളുടെ പ്രത്യേകതയാണ്. മുസ്ലിം - ഹിന്ദു സമുദായങ്ങള്‍ ആണ് അവിടെ അധികവും. കൊച്ചുകുട്ടികള്‍ കടല്‍തീരത്ത് ഉണ്ടാക്കുന്ന കളിവീടുകള്‍ പോലെ മണ്ണുകൊണ്ട് ഉണ്ടാക്കുന്ന വീടുകളാണ് അവിടെ. കുടിവെള്ളം എടുക്കുന്ന കിണറുകളില്‍ ഉണ്ടായിരുന്നത് ചെളിവെള്ളം ആണ്. എരുമാകള്‍ക്ക് കുളിക്കാനും കുടിക്കാനും വേറെ ജല സംഭരണികള്‍ ഉണ്ടായിരുന്നു. ഓരോ വീട്ടിലും കുറഞ്ഞത്‌ ഒരു എരുമ യെങ്കിലും കാണും. അവിടത്തെ ഗ്രാമത്തലവന്റെ വീട്ടിലേക്കു ചെന്ന ഞങ്ങളെ സ്വീകരിച്ചു ഈച്ചയാര്‍ക്കുന്ന ആ പൂമുഖത്തെ ബഞ്ചുകളില്‍ ഇരുത്തി. ഗ്രാമ തലവന്‍ എരുമയെ കറന്നു പാല്‍ എടുത്തു. തല്‍ക്ഷണം ആ പാല്‍ കൊണ്ട്ട് അവിടുത്തെ സ്ത്രീ ചായ ഉണ്ടാക്കി തുടങ്ങി . ആ ചളി വെള്ളവും എരുമപ്പാലും കണ്ട് ഓക്കാനം വന്ന ഞാന്‍ എന്തോ ഒഴിവു കഴിവ് പറഞ്ഞു പുറത്തേക്കിറങ്ങി. അവിടെ ചുറ്റിപറ്റി നിന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. മിര. കഴിക്കാന്‍ ഭക്ഷണം നന്നേ കുറവാണെങ്കിലും അവിടത്തുകാരുടെ കണ്ണിലെ തിളക്കം എന്നെ ആകര്‍ഷിച്ചു. മിര പറഞ്ഞാണ് അറിഞ്ഞത് - അവരുടെ പ്രധാന ഭക്ഷണം ഗോതമ്പ്മാവ് കട്ടിയില്‍ പരത്തി ചുട്ടെടുക്കുന്ന ഉണക്ക റൊട്ടികള്‍ ആണെന്ന് ...!! ആ ഗ്രാമങ്ങള്‍ എരുമച്ചാണകം മണക്കുന്നവയായിരുന്നു .

ചില ഗ്രാമ മുഖ്യന്മാരും സ്ത്രീകളും ഒട്ടകപ്പുറത്ത് യാത്ര ചെയ്തിരുന്നു...ഞങ്ങളുടെ കയ്യിലെ ക്യാമറ കണ്ട അവര്‍ ഒട്ടകത്തിനെ പിടിച്ചു നിറുത്തി പോസ് ചെയ്തു. ...വെള്ളമെടുക്കാന്‍ വന്ന കുട്ടികള്‍ കലവുമായി പോസ് ചെയ്തു..കുറച്ചു കഴിഞ്ഞ്ഞ്ഞപ്പോള്‍ ഒരു ക്ഷേത്രത്തിലെത്തി...രാമായനത്തില്‍‍ , dasarathhan വധി ച്ച മുനികുമാരന്റെ മാതാപിതാക്കളെ അവിടെയാനത്രേ അടക്കം ചെയ്തിരിക്കുന്നത്. കുരച്ച്ചു നേരം വിശ്രമിച്ച്ചതിനു ശേഷം യാത്ര തുടര്‍ന്നു. എല്ലാ ഗ്രാമാങ്ങ്ങ്ങളിലെയും ജി പി എസ് രീടിംഗ് എടുത്തുകൊന്റ്റ് ഞങ്ങള്‍ മുന്നെരിക്കൊന്ടിരുന്നു..ഉച്ചയായപ്പോലെയ്ക്കും വയ്യാതായി ..എന്റെ കയ്യിലുണ്ടായിരുന്ന തൈരും ചോരുമൊക്കെ ഉച്ച്ചയായപ്പോലെയ്ക്കും പാത്രം തുറന്നു പുറത്തു പോയിരുന്നു... അവസാനം ഭയ്യമാര്‍ മെസ്സില്‍ നിന്നും തന്നുവിട്ട ജ്യുസ് കുടിച്ചു വിസപ്പടക്കി . കുടെയുണ്ടായിരുന്ന ഗുജറാത്തികള്‍ അവരുടെ ഉണക്ക റൊട്ടിയും തൈരും കൂടെ കഴിച്ച്ച്ചു.

വൈകുന്നേരം വിട്ടിലെത്ത്തിയപ്പോള്‍ ധ്രിതിയില്‍ ഒരു കുളി കഴിഞ്ഞ്ഞ്ഞു കിടപ്പായതാണ് ദുര്‍ഗ്ഗ. രണ്ട്ട് ദിവസത്തേയ്ക്ക് എഴുന്ന്നെടില്ല. അപ്പോഴാനരിഞ്ഞ്ഞ്ഞത് ദുര്‍ഗ്ഗ അമ്മയാകാന്‍ പോകുകയാണെന്ന്.!!ബന്നിയാത്രയില്‍ പിറക്കാനിരിക്കുന്ന കുഞ്ഞിനൊന്നും സംഭവിക്കാതിരുന്നത് മുജ്ജന്മപുണ്യം.

ആ ജോലി അങ്ങ്ങ്ങനെ ഞാന്‍ രാജിവെച്ചു . പി എച് ഡി യും മറ്റും പിന്നീടാകാം..ആദ്യം കുട്ടി പുറത്ത് വരട്ടെ..

(തുടരും)

Tuesday, July 28, 2009

എന്റ്റെ കാലിഡോസ്കോപ്പും യുകെ ഡോക്ടറും.

വിവാഹാലോചന തുടങ്ങിയ കാലം.പത്രപ്പരസ്യം കണ്ടുവന്ന ഒരാലോചന ചേര്‍ത്തലക്കാരനായ ഒരു യു.കെ ഡോക്ടറുടേതായിരുന്നു. ഡോക്ടറെന്നും യു.കെ എന്നും കേട്ടപ്പോള്‍ സ്വാഭാവികമായും ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനേയും പോലെ ദുര്‍ഗ്ഗയുടെ അച്ഛനും മകളുടെ ശോഭനമായ ഭാവി സ്വപ്നം കണ്ടുതുടങ്ങി. ആദ്യം ഒരെതിര്‍പ്പാണു തോന്നിയതെങ്കിലും പിന്നീട് അമ്മയുടേയും അമ്മായിമാരുടേയും അച്ഛമ്മയുടേയും അമ്മാവന്മാരുടേയും മറ്റും നിറ്ബന്ധത്തിനു വഴങ്ങി പെണ്ണുകാണലിനു തയ്യാറായ ദുര്‍ഗ്ഗയുടെ കാലിഡോസ്കോപ്പിലും കുറേ വര്‍ണ്ണശബളിമ തെളിഞ്ഞു.സിനിമയിലും മറ്റും ദൈവപുരുഷന്മാരെപ്പോലെ, ഇളം നിറത്തിലുള്ള ഷര്‍ട്ട് ഒക്കെ ധരിച്ച് നല്ല ഉയരവും മുഖത്ത് ആശ്വാസമേകുന്ന ഒരു പുഞ്ചിരിയും ഒക്കെയായി, വൃത്തിയായി വെട്ടിയൊതുക്കിയ തിളങ്ങുന്ന മുടിയും കൃത്യമായി വൃത്തിയോടെ പരിപാലിക്കുന്ന വെട്ടിനിരത്തിയ നഖങ്ങളും ഒക്കെയായി കാണാറുള്ള സുന്ദരന്മാരായ ഡോക്ടര്‍-നായകന്മാരെപ്പോലെ ഒരു വരനെ ഛായ അറിഞ്ഞു കൂടെങ്കിലും ദുര്‍ഗ്ഗ മനസില്‍ സങ്കല്പിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പയ്യന് ലീവില്ലെന്നും പകരം ഫോട്ടോയുമായി അച്ഛനമ്മമാരാണു വരുന്നതെന്നും അറിയിപ്പ് കിട്ടി. അതൊരു തരത്തില്‍ ദുര്‍ഗ്ഗയ്ക്ക് സമാധാനമേകി. കണ്ണീക്കണ്ട ചെക്കന്മാരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി നില്ക്കേണ്ടല്ലോ! ഫോട്ടോ ഇഷ്ടപ്പെട്ടാല്‍ മാത്രം മുന്നോട്ടു പോയാല്‍ മതിയല്ലോ.
അങ്ങനെ ആ ഞായറാഴ്ച വന്നെത്തി. ഒരുങ്ങാനൊക്കെ ഇഷ്ടമാണെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഒരു വേഷം കെട്ടലില്‍ താത്പര്യം ഇല്ലാത്തതുകൊണ്ട് ദുര്‍ഗ്ഗ ഒരു ചുരിദാറാണിട്ടത്. ജോലിക്കു പോകുവാന്‍ വേണ്ടി തയ്യാറാകുന്നതുപോലെ മാത്രമേ കണ്ടാല്‍ തോന്നൂ. കോണ്‍ വെന്‍റില്‍ ഒക്കെ പഠിച്ച കാരണം ആഭരണങ്ങള്‍ വാങ്ങലും അണിയലും ഒക്കെ വളരെ കുറവായിരുന്നു. കമ്മല്‍ പോലും ഇടാന്‍ മറക്കാറുള്ള ദുര്‍ഗ്ഗയെ പലപ്പോഴും അതൊക്കെ കൂട്ടുകാരും ബസിലുള്ള ചേച്ചിമാരും ഒക്കെ ഓര്‍മ്മിപ്പിക്കുകയാണ് പതിവ്. രാവിലത്തെ തിരക്കിനിടയില്‍ അമ്മയ്ക്ക് അതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ നേരം…ഇനി റ്റാറ്റാ കാണിക്കുന്ന സമയത്തു ഒന്നു ശ്രദ്ധിച്ചാല് തന്നെ അതു പറയാമെന്നു വെച്ചാല്‍ അന്നത്തെ ബസ് കിട്ടില്ല. അതുകൊണ്ട് അമ്മ കണ്ടുവെച്ചിരുന്ന ഒരുപായം എന്റ്റെ ബാഗില്‍ ഒരു കമ്മല്‍ എപ്പോഴും സൂക്ഷിക്കുക എന്നതായിരുന്നു.:-))

ഏതായാലും കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഒരു നീല കാറ് വീടിന്ന്റ്റെ ഗേറ്റിനുമുന്നില്‍ നിര്‍ത്തി. അതില്‍ നിന്ന് സി വി രാമന്‍ പിള്ളയുടെ അരത്തമ്മപ്പിള്ളത്തങ്കച്ചിയെ ഓര്‍മ്മിപ്പിക്കുന്ന, തടിച്ച, സര്‍വ്വാഭരണവിഭൂഷിതയായ ഇരുനിറത്തിലൊരു കഥാപാത്രം ആദ്യം പുറത്തിറങ്ങി! ചിരി എന്നത് അവര്‍ക്കു ജീവിതത്തിലിതേവരെ ഉണ്ടാകാത്ത ഒരു സാധനമാണെന്നു തോന്നി. അവരെ കണ്ടതും ദുര്‍ഗ്ഗയുടെ ശ്വാസം മേല്പ്പോട്ടായി. ഇതാണോ ഭഗവാനേ എന്ന്റ്റെ അമ്മായിയമ്മ!!!?? പിന്നാലെ തോട്ടിയും വടിയുമൊന്നുമിലാത്ത ആനക്കാരനെപ്പോലെ മെലിഞ്ഞു പഞ്ചപുച്ഛ മടക്കി അതീവവിനീതനായി ഇറങ്ങി വന്നത് പയ്യന്ന്റ്റെ അച്ഛനായിരിക്കണം. എനിക്കു പാവം തോന്നി. സാധാരണ അച്ഛന്ന്റ്റെ പ്രായമുള്ള, തലയൊക്കെ കുറച്ച് നരച്ചു തുടങ്ങിയവരെ കണ്ടാല്‍ ദുര്‍ഗ്ഗയ്ക്ക് ഒരു ബഹുമാനം തോന്നാറുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്ന്റ്റെ മട്ടും ഭാവവും കണ്ടപ്പോള്‍ തോന്നിയത് സഹതാപമാണ്.

അച്ഛന്‍ അതിഥികളെ സ്വീകരിച്ച് ഇരുത്തി. ദുര്‍ഗ്ഗ പതുക്കെ പിന്നിലത്തെ മുറിയിലേക്കു വലിഞ്ഞു. വീട്ടിലെ മൂത്ത കുട്ടിയുടെ കല്യാണാലോചന എന്ന നിലയ്ക്ക് എല്ലാ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ഒരു കല്യാണത്തിനുള്ള ആള്‍ക്കൂട്ടം. അവസാനം അച്ഛന്ന്റ്റെ സ്വരം കേട്ടു “ അവളെവിടെ, വിളിക്കൂ..” എന്ന്റ്റെ ചങ്കിടിപ്പ് കൂടി. ഇനി പയ്യന്ന്റ്റെ ഫോട്ടോ ഇഷ്ടപ്പെട്ടാല്‍ തന്നെ ഈ അമ്മയുടെ മോളായിച്ചെല്ലാന്‍ വയ്യെന്ന് എന്ന്റ്റെ മനസ്സുപറഞ്ഞു. എനിക്ക് എന്ന്റ്റെയമ്മയെപ്പോലെ തന്നെ എന്തും തുറന്നു പറയാവുന്ന ഒരമ്മയെ മതി. ഇവര്ടെ വീട്ടില്‍ ചെന്നാല്‍ ഞാനും ഭാവിയില്‍ ഇവരെപ്പോലെ ഒരു കൊച്ചമ്മയായിപ്പോവും. എന്തായാലും അവരുടെ മുന്നില്‍ ചെല്ലുക തന്നെ!
ദുര്‍ഗ്ഗ അവരുടെ മുന്നിലെത്തി. ചായക്കപ്പും കൊണ്ട് തലകുനിച്ചൊന്നുമല്ല. ചായയൊക്കെ അമ്മ കൊണ്ടു കൊടുത്തിരുന്നു. ചിരിച്ചുകൊണ്ട് സാധാരണ അതിഥികളുടെ മുന്നിലേയ്ക്ക് ചെല്ലുന്നതു പോലെ ഞാന്‍ ചെന്നു. അച്ഛനിരിക്കാന്‍ പറഞ്ഞപ്പോള്‍ ഇരുന്നു..:) ഒരു മഹാറാണിയുടേതു പോലുള്ള അവരുടെ ആ ഇരിപ്പും അടുത്ത് ഭര്‍ത്താവിന്ന്റ്റെ കാര്യസ്ഥനെപ്പോലുള്ള ഇരിപ്പും ഒക്കെ കണ്ടപ്പോള് തികട്ടിവന്ന ചിരിയടക്കാന്‍ ദുര്‍ഗ്ഗ പാടുപെട്ടു.പട്ടുസാരിക്കും ആഭരണങ്ങള്‍ക്കും കണ്ണുതട്ടാതിരിക്കാനെന്നോണം വെട്ടുപോത്തിനെപ്പോലെ പിടിച്ചിരിക്കുന്ന മുഖം!
എന്നോടെന്തോ കുശലം ചോദിച്ചു രണ്ടാളും. അതുകഴിഞ്ഞു മകന്ന്റ്റെ ഫോട്ടോ ആയമ്മ ബാഗില്‍ നിന്നും പുറത്തെടുത്തു. എന്ന്റ്റെ ഹൃദയമിടിപ്പ് അവരും ചെലപ്പോള്‍ കേട്ടുകാണണം.  ഫോട്ടോ ഓരോരുത്തരായി കണ്ടു കണ്ടു കൈമാറിക്കൊണ്ടിരുന്നു. ഞാന് ഇങ്ങേ മൂലയ്ക്കല്‍ ആയതിനാല്‍ ഇത്തിരി സമയമെടുക്കും അതെന്ന്റ്റെയടുത്തെത്താന്‍. കാലിഡോസ്കോപ്പില്‍ സുമുഖന്മാരായ പലരും ആ നിമിഷങ്ങളില്‍ മിന്നിമാഞ്ഞു.
അവസാനം ഫോട്ടോ കയ്യിലെത്തി. എല്ലാ മുഖങ്ങളും എന്നിലാണെന്ന് നല്ല ബോധ്യമുള്ളതുകൊണ്ടും അവര്‍ പോയിക്കഴിഞ്ഞാല്‍ എല്ലാവരുടേയും കളിയാക്കലിനു പാത്രമാകാനിടയുള്ളതുകൊണ്ടും മുഖത്ത് ഒരു നിസ്സംഗഭാവം വരുത്താന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എന്നാല്‍ ഫോട്ടോ കണ്ടതും എന്ന്റ്റെ തലയിലൂടെ ഒരു കൊള്ളിയാന് പോയി. കറുത്ത് കുറുകി, കഷണ്ടി കയറിത്തുടങ്ങിയ ഒരാള്. മുഖത്തു ആ അമ്മയുടെ അതേ ഭാവം!
:( ഷറ്ട്ടിനോടു മത്സരിച്ച് പുറത്തുചാടുമെന്നു വാശി പിടിക്കുന്ന, ചന്ത്രക്കാറന്റേതു പോലുള്ള കുടവയറ്. എന്ന്റ്റെ കാലിഡൊസ്കോപ്പിനെ ആ ഫോട്ടോ നിഷ്കരുണം തകര്‍ത്തു കളഞ്ഞു. മുഖഭാവം മാറുന്നതു അവര്‍ അറിയാതിരിക്കാന് ഞാന്‍ പാടുപെട്ടു.  എത്രയായാലും ഒരച്ഛനും അമ്മയുമല്ലേ. എത്ര പ്രതീക്ഷകളോടെയായിരിക്കും അവര്‍ ഇത്ര ദൂരം സഞ്ചരിച്ചു വന്നിട്ടുണ്ടാവുക. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്!

ഞാന്‍ പിന്നേയും ചിരിച്ചുകൊണ്ടിരുന്നു അവിടെത്തന്നെ. കുറച്ചു കഴിഞ്ഞ് അവറ് യാത്ര പറഞ്ഞു എഴുന്നേറ്റു. ആ അച്ഛന്‍ എന്റ്റെ അച്ഛമ്മയുടെ നേരെ നോക്കി കൈകൂപ്പി. എന്നാല്‍ ആ സ്ത്രീ തന്ന്റ്റെ പട്ടുസാരിക്കു ചുളിവു തട്ടാതെ നേരെയാക്കുന്ന തിരക്കിലായിരുന്നു.:))
അവരുടെ കാര്‍ പടി കടന്നതും ദുര്‍ഗ്ഗ ഒറ്റക്കരച്ചിലായിരുന്നു. “അയ്യോ എനിക്കിതുവേണ്ടാ……..എനിക്കവരെ പേടിയാ..എനിക്കാ ഫോട്ടോയും ഇഷ്ടായില്ലാ….” അത്രേം നേരം അടക്കിവെച്ചിരുന്നതു മുഴുവന്‍ കണ്ണീരായി പുറത്തുചാടി. ആശ്വസിപ്പിക്കാന്‍ മുറിയിലേയ്ക്കോടി വന്ന അമ്മായിമാരൊക്കെ പറഞ്ഞു.”ചെലപ്പോ നേരിട്ട് കാണുമ്പോള്‍ നല്ലതായിരിക്കും കാണാന്‍. ഫോട്ടോ കണ്ടിട്ടു ഒരു തീരുമാനമെടുക്കണ്ട“ അപ്പോള്‍ ദുര്‍ഗ്ഗയുടെ മനസ്സു പറഞ്ഞു ‘ഫോട്ടോയിലെ ഓം പുരി നേരിട്ട് കാണുമ്പോള്‍ ഷാര്ഊഖ് ഖാനൊന്നുമാവില്ലല്ലോ.’
ചിലര്‍ ഉപദേശിച്ചു “താഴെ അനിയത്തിയും വളര്‍ന്നു വരികയല്ലേ. എല്ലാം തികഞ്ഞ ഒരാലോചന ഒക്കെ വരുന്നത് നോക്കിയിരുന്നാല്‍ അത് ബുദ്ധിമോശമാകും.ഇതിനിപ്പോ എന്താ ഒരു കുഴപ്പം, ഡോക്ടറല്ലേ?അതും വിദേശത്ത്!”
ദുര്‍ഗ്ഗ പക്ഷേ ഒട്ടും സമ്മതിച്ചില്ല. ഇതൊരു ത്യാഗം സഹിക്കേണ്ട സന്ദര്‍ഭമൊന്നുമല്ല. ഇഷ്ടമല്ലെങ്കില്‍ വേണ്ട അത്രതന്നെ. എല്ലാവരുടേയും ഉപദേശം കേട്ടു അനുസരിച്ച് നല്ല കുട്ടിയായി നിന്ന്‍ സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കു വിട്ടുകൊടുത്തു ഒരു ദുഖകഥാപാത്രമായിത്തീരേണ്ട ആവശ്യമൊന്നുമില്ല. പൈസ മാത്രം മതിയോ ജീവിതത്തില്‍? വിദേശവാസം കുറച്ചെങ്കിലും ഭ്രമിപ്പിച്ചിരുന്നുവെങ്കില്‍, വിദേശത്തയയ്ക്കാന്‍ കടലാസുകള്‍ ശരിയാക്കിക്കൊണ്ടിരുന്ന മദ്രാസിലെ കമ്പനി ഉപേക്ഷിച്ച് ഒരിക്കലും ദുര്‍ഗ്ഗ കേരളത്തിലേയ്ക്കു വരില്ലായിരുന്നു. എന്നും തലച്ചോറിന്റ്റേതിനേക്കാള്‍ ഹൃദയത്തിന്ന്റ്റെ ഉപദേശത്തിനാണ് ഈയുള്ളവള്‍ മുന്‍തൂക്കം കൊടുത്തിരുന്നത്. എന്ന്റ്റെ സങ്കടവും മറ്റുള്ളവരുടെ ഉപദേശങ്ങളും ചിലരുടെ മാറിനിന്നുള്ള ചര്‍ച്ചകളും ഒക്കെച്ചേര്‍ന്ന് വീടൊരു പൂരപ്പറമ്പുപോലെ ശബ്ദമുഖരിതമായി.

അവസാനം അതിനൊക്കെ അന്ത്യം കുറിച്ചുകൊണ്ട് അച്ഛന്ന്റ്റെ പ്രഖ്യാപനം-“അവള്‍ക്കിഷ്ടമല്ലെങ്കില്‍ നിര്‍ബന്ധിക്കണ്ടാ..നമുക്കു നല്ല കേസ് വേറെ നോക്കാം..!ആ സ്ത്രീയെ കണ്ടപ്പോള്‍ തന്നെ എനിക്കിഷ്ടപ്പെട്ടിരുന്നില്ല..പെണ്‍ഭരണമുള്ള വീട്ടിലേയ്ക്കു നമുക്കൊരു ബന്ധം വേണ്ട…അവരാ ആഭരണമൊക്കെ ധരിച്ചു വന്നിരിക്കുന്നതുതന്നെ നല്ലൊരുസ്ത്രീധനം ചോദിക്കാനാണ്”.
ഹൊ! ആ നിമിഷത്തില് എനിക്ക് അച്ഛനോട് തോന്നിയ സ്നേഹം!!:)) എന്നാല്‍ അച്ഛന്‍ പറഞ്ഞു നിര്‍ത്തിയില്ല…കോളിംഗ്ബെല്ലിന്റ്റെ ശബ്ദം! പെട്ടെന്നു വീട് നിശ്ശബ്ദമായി. എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ആരാണാവോ?
അച്ഛന്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടെന്നതാ ചിരിച്ചുകൊണ്ട് ചെറിയച്ഛന്‍ മുറിയിലേയ്ക്കോടി വരുന്നു..”ഈശ്വരാ ഇവിടെ പറഞ്ഞതൊക്കെ അവിടെ കേട്ടോ ആവോ..അതാ പയ്യന്റ്റെ അച്ഛന്‍ തിരിച്ചുവന്നിരിക്കുന്നു…ചെരിപ്പെടുക്കാന്‍ മറന്നുപോയത്രേ!!!!” അമ്മയുടെ അനുബന്ധം – “ഇനി അയാള് ഈ വഴി വരുംന്നു തോന്നണില്ലാ..”
അത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന ദുര്‍ഗ്ഗയില്‍ നിന്നും പിന്നീടു വന്നത് ഒരു പൊട്ടിച്ചിരിയായിരുന്നു!

Thursday, July 23, 2009

ആനപ്പിണ്ടത്തേയും പേടിക്കണോ?!

അങ്ങനെ ദുറ്ഗ്അ കേരളത്തില് നിന്നും കുറേ ദൂരെയുള്ള ഒരു മരുഭൂമിയില് വന്നുപെട്ടു. ഒരുകാലത്ത് ഭഗവാന് ശ്രീക്രിഷ്ണന് വസിച്ചിരുന്നതിനു വളരെയദുത്തുള്ള ഒരു മരുഭൂമി. വിവാഹം കഴിഞ്ഞ് ഒന്നര വര്ഷത്തിനു ശേഷം ഭര്താവിനൊപ്പം ഒരു ജീവിതം തുടങ്ങുന്നതിന്റ്റെ സന്തോഷത്തിനു മുന്പില് ഈ മരുഭൂമിയൊന്നും ഒന്ന്നുമല്ല. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം വീടും കിട്ടി.ഇനി ഓരോന്നായി വാങ്ങണം.കൂടാതെ പുതിയ സ്ഥലത്ത് ഒരു ജോലിയും കണ്ടുപിടിക്കണം.അല്ലെങ്കില് ഞാനും ഇവിടെയുള്ള നൂറുകണക്കിന് മേലനങ്ങാത്ത പൊങ്ങച്ചസഞ്ചികളില് ഒരാളായി മാറും!:( അവരെയൊക്കെ കാണുമ്പോള് ഏട്ടന് പറയാറുണ്ട് “ ഓഫീസര്മാര്ക്ക് അവര്ടെ റേഷന് കഴിക്കാന് സമയമില്ല..പകരം ഭാര്യമാരാണ് തിന്നു തീറ്ക്കുന്നതെന്നു തോന്നുന്നു..“

അങ്ങനെയിരിക്കേ, ഒരു ദിവസം ഒരു പാറ്ട്ടി-ബ്രിഗേഡിയറ്ക്കും ഭാര്യ് യ്ക്കും യാത്രയയപ്പ്! വൈകുന്നേരം ഏഴര കഴിഞ്ഞപ്പോള് ഉടുത്തൊരുങ്ങി ഓഫീസേഴ്സ് മെസ്സിലെത്തി. ഓരോരുത്തരായി വന്നു തുടങ്ങിയിരുന്നു. നേരം കുറേ കഴിഞ്ഞു. പരസ്പരാഭിവാദ്യങ്ങള് ഒക്കെ കഴിഞ്ഞു ഞങ്ങള് ഭാര്യമാരൊക്കെ ഒരു വശത്തും ഓഫീസറ്മാരൊക്കെ മറ്റേ വശത്തുമായി ഇരിപ്പുറപ്പിച്ചു. മെസ്സിലെ
തൊപ്പിവച്ച ഭയ്യമാറ് ഓരോ മേംസാബുമാരുടെ മുന്നിലും ഓഫീസറ്മാരുടെ മുന്നിലും ചെന്നു കുനിഞ്ഞു നിന്നു ഇഷ്ടപ്പെട്ട പാനീയം ഏതെന്നു ചോദിച്ചു. എന്റെ മുന്പില് വന്നപ്പോള് ഞാന് പറഞ്ഞു “മാംഗോ ജ്യൂസ്”.

ഈ വക സന്ദറ്ഭങ്ങളില് ജ്യൂസിനോളം സുരക്ഷിതമായി മറ്റൊന്നില്ല. കുറച്ചുനാള് മുന്പ് ദസറയുടെ സമയത്ത് ഒരു പാറ്ട്ടിയില് ദുറ്ഗ്ഗയ്ക്ക് അനുഭവം ഉണ്ട്. തൊപ്പിവച്ച ഭയ്യമാറ് അവരെപ്പോലെ തന്നെ തൊപ്പിവച്ച ഗ്ലാസ്സുകളുമായി ഞങ്ങള് സ്ത്രീകളുടെ മുന്നിലെത്തി. പലരും നീലയും ചുവപ്പുമൊക്കെ ചാടിപ്പിടിച്ചു. ദുറ്ഗ്ഗയുടെ മുന്നിലെത്തിയപ്പോള് പലയിടത്തും വായിച്ചും കേട്ടുമുള്ള പരിചയം കൊണ്ട് അത് മോക്ക്ടെയില് കോക്ക്ടെയില് തുടങ്ങിയ എന്തോ കുഴപ്പം പിടിച്ച ഒരു സാധനമാണെന്ന് തോന്നി…. ദുറ്ഗ്ഗ പറഞ്ഞു.” തോടാ പാനീ പിലാവോ” J

പക്ഷേ ഓഫീസേഴ്സിന്റെ ഇടയില് കുടുങ്ങിപ്പോയിരുന്ന ഭര്ത്താവിന് അവിടെനിന്ന് ഊരിപ്പോരാന് പറ്റാത്തതുകൊണ്ടും അതേ സമയം ദുറ്ഗ്ഗ എന്തെങ്കിലും മണ്ടത്തരം ഒപ്പിക്കുമോ എന്ന പേടി ഉള്ളതുകൊണ്ടും….പെട്ടെന്ന് എന്റ്റെ മൊബൈലിലേയ്ക്ക് ഒരു എസ് എം എസ്-“ആ നീല ഡ്രിങ്ക് കഴിക്കരുത്. ജ്യൂസ് അല്ല, മോക്ക്ടെയില് ആണ്“. J

ഒരു പന്ത്രണ്ടാം ക്ലാസ്സുകാരി പെണ്കുട്ടി-ഒരു കേണലിന്റെ മകളാണ്-നാരങ്ങാത്തൊപ്പി വച്ച നീല പാനീയം ആസ്വദിച്ച് കുടിക്കുന്നു..അടുത്തുള്ളവരോട് പറയുന്നുമുണ്ട്-“ എന്റെ മമ്മി ഇങ്ങനെയുള്ള മിശ്രിതങ്ങള് രാത്രി കുടിക്കാറുണ്ട്. അങ്ങനെ എനിക്കും ശീലമായി..!!” രാത്രി ഞങ്ങളെ പാല് കുടിപ്പിക്കാറുള്ള എന്ടെ അമ്മയില് നിന്നും ആ സ്ത്രീയിലേയ്ക്ക് എന്തൊരന്തരമെന്നു ദുര്ഗ്ഗ അന്നു ഓര്ത്തിരുന്നു!!!

കണ്ടാല് ലക്ഷ്മീദേവിയെപ്പോലെ ഐശ്വര്യമുള്ള ഒരുത്തി പറഞ്ഞു.” എനിക്ക് വോഡ്ക ജ്യൂസില് കലറ്ത്തി തരൂ”.!!

ഈ വക അനുഭവങ്ങളൊക്കെ ഉള്ളതിനാല് ഒരു മാംഗോ ജ്യൂസും ഓറ്ഡറ് ചെയ്ത് ദുറ്ഗ്ഗ അങ്ങനെ ബ്രിഗേഡിയറേയും ഭാര്യയേയും പ്രതീക്ഷിച്ച് ഇരിപ്പായി. അവസാനം ബാന്റ്റ് മേളത്തിന്റെ അകമ്പടിയോടെ, മലബന്ധം പിടിച്ച പോലത്തെ മുഖഭാവവുമായി രണ്ടാളുമെത്തിച്ചേറ്ന്നു. ആനയില്ലാത്ത ഒരു എഴുന്നെള്ളിപ്പ് തന്നെ!

അത്രയും നേരം പുലിയായിരുന്ന കേണലിന്റെ ഭാര്യ പെട്ടെന്ന് എലിയായി മാറി. ഞങ്ങളൊക്കെ ചുണ്ടെലികളും! എന്നാല് അക്കൂട്ടത്തില് ബ്രിഗേഡിയറിന്റ്റെ ഭാര്യയുടെ തനിസ്വഭാവം മനസ്സിലാക്കാത്തതായി ഞാന് ഒറ്റയൊരുത്തി മാത്രമേയുണ്ടായിരുന്നുള്ളൂ താനും. അവറ് വന്നു ഇരിപ്പുറപ്പിച്ചതാവട്ടെ, എന്റെ നേരെ മുന്പിലും. ഇങ്ങനെയുള്ള അവസരങ്ങളില് ഇത്തരം ഭാഗ്യക്കേടുകള് ദുറ്ഗ്ഗയ്ക്ക് പതിവാണ്. പണ്ട് ഡി. ഈ. ഓ വരുന്ന ദിവസത്തെ സ്കൂള് പോലെയായി പെട്ടെന്ന് മെസ് ഹാള്.:( സാരിയുടുക്കേണ്ടുന്ന അവസരമായിട്ടുകൂടി അവര് ധരിച്ചിരുന്നത് സല്വാറ് കമ്മീസ് ആയിരുന്നു.

ഏകദേശം അന്പത് വയസ്സു കഴിഞ്ഞിട്ടുണ്ടാവും ആ സ്ത്രീക്ക്. വന്നപാടേ അവരെ പാനീയങ്ങള് കൊണ്ട് സല്ക്കരിക്കാന് പാവം ഭയ്യമാറ് നിരയായി വന്നുകൊണ്ടിരുന്നു. അവരാകട്ടെ അതിലേതോ ഒന്നു തെരഞ്ഞെടുത്തതിനു ശേഷം, ഞങ്ങളെ ഓരോരുത്തരെയായി ഒരു കുശുമ്പിയുടെ മുഖത്തോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സ്നേഹം ലവലേശമില്ലാത്ത മുഖങ്ങള് എത്ര ഭംഗിയുള്ലതായാലും ദുറ്ഗ്ഗയ്ക്കു അലര്ജ്ജിയാണ്.ഇവരുടെ പ്രായത്തിലുള്ള ഒരു സ്ത്രീയില് നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത് ഒരു മാതൃസഹജമായ സ്നേഹമുള്ള ചിരിയും മറ്റുമാണ്. കുറച്ചു നേരമായി അവര് ദുര്ഗ്ഗയെ ശ്രദ്ധിക്കുന്നു. അത് സൌന്ദര്യ്യം കൊണ്ടായിരിക്കുമെന്ന വ്യാമോഹമൊന്നുമില്ല, കാരണം അവിടെയുള്ള മറ്റു വെളുമ്പി പരിഷ്കാരി സുന്ദരിമാറ്ക്കിടയില് അവര്ക്കു കണ്ണു തട്ടാതിരിക്കാന് പിടിച്ചിരുത്തിയിരിക്കുന്നതു പോലെയുണ്ടായിരുന്നു അന്നു എന്നെ കണ്ടാല്. ചെലപ്പോ അതുകൊണ്ടാവും അവര് ശ്രദ്ധിച്ചത്. ഇവളെ പുതിയതായി കാണുകയാണല്ലോ എന്നായിരിക്കും ഓര്ത്തിട്ടുണ്ടാവുക. പെട്ടെന്ന് എന്റ്റെ മൊബൈല് ശബ്ദിച്ചു. സാധാരണ പാറ്ട്ടികളില് മൊബൈല് സ്വിച്ച് ഓഫ് ചെയ്യുന്ന പതിവില്ല. കോണ്ഫറന്സ് ഒന്നുമല്ലല്ലോ. ഞാന് അവിടെയിരുന്നു കൊണ്ടുതന്നെ ശബ്ദം താഴ്ത്തി സംസാരിച്ചു. അവരുടെ സ്വഭാവം നന്നായറിയാത്തതു കൊണ്ട് ഞാനവരെ ശ്രദ്ധിച്ചതേയില്ല.

എന്നാല് പിന്നീടറിഞ്ഞു. ആ സ്ത്രീക്കു ദേഷ്യം സഹിച്ചില്ലത്രേ! അവറ്ക്ക് മൊബൈലിന്റെ സ്വരം അലറ്ജ്ജിയാണത്രേ! ഹഹ….അതേതായാലും എനിക്കിഷ്ടപ്പെട്ടു. ഒരു ഓഫീസറിന്റെ ഭാര്യയാണു എന്നോടിത് പിന്നീട് പറഞ്ഞത്-അവരുടെ മുഖം വല്ലാതായത്രേ!! 

ലഘുഭക്ഷണം ഓരോന്നായി ഭയ്യമാറ് കൊണ്ടുവന്നുകൊണ്ടിരുന്നു…..അടുത്തതായി വന്നത് സിസ്ലറ് ആണ്. ആവിപറക്കുന്ന ആ ഭക്ഷണം അന്നത്തെ വിശിഷ്ടാതിഥിക്കു വേണ്ടി പ്രത്യേകം തയ്യാറ് ചെയ്തതായിരുന്നത്രേ!! എന്നാല് ഭയഭക്തിബഹുമാനങ്ങളോടെ സിസ്ലറുമായി വന്ന പയ്യനെ ആ സ്ത്രീ ദുറ്മുഖം കാണിച്ച് ഓടിച്ചു. അവറ്ക്കു ശ്വാസം മുട്ടിയത്രേ!! അയാള്പോയ വഴിയേ പുല്ല് മുളച്ചിട്ടില്ല. പിന്നീട് അയാളേ കണ്ടതുമില്ല.

സിസ്ലറ് തിന്നാന് കൊതിച്ചിരുന്ന ഓഫീസറ്മാരും ഭാര്യമാരും നിരാശരായി, എന്നാല് അന്യോന്യം നോക്കാന് ധൈര്യപ്പെടാതെ ചിരി മുഖത്ത് വരുത്തിക്കൊണ്ടിരുന്നു.

വല്ലവിധേനയും അത്താഴം കഴിച്ചെന്നു വരുത്തി. അവസാനം അന്നത്തെ മധുരപലഹാരം കാരറ്റ് ഹല്വ ആയിരുന്നുവെങ്കിലും ഞങ്ങളാരും അതു ആസ്വദിച്ചില്ല. അവറ് പോകാന് എഴുന്നേറ്റതും മുതലക്കണ്ണീരൊഴുക്കി ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ചുകൊണ്ടു നായ്ക്കുട്ടിയെ വിളിക്കുന്നതു പോലുള്ള ഒരു ശബ്ദം പുറപ്പെടുവിച്ചു. പിന്നീടറിഞ്ഞു….ആറ്മി പൊങ്ങച്ച സഞ്ചികള്ക്കിടയിലെ ചുംബനമാണതെന്ന്!! അവരെ പറഞ്ഞുവിട്ടതിനു ശേഷം ഞങ്ങളെല്ലാവരും രണ്ടാമത് മെസ്സില് കയറി ഹല്വ കാലിയാക്കി!! കേണലിന്റെ ഭാര്യ ഒരു ദീറ്ഘ നിശ്വാസം വിട്ടിട്ടു ഞങ്ങളെ നോക്കിച്ചിരിച്ചു. ആശ്വാസത്തിന്റെ ചിരി.

പിന്നീടറിഞ്ഞു- ആ സ്ത്രീയെ എല്ലാവറ്ക്കും ഭയമായിരുന്നു. അവരുടെ പേരുതന്നെ ലേഡി ഹിറ്റ്ലറ് എന്നായിരുന്നു. ലേഡീസ് മീറ്റുകളില് എല്ലാവരും സാരിയുടുക്കണമെന്നു അവറ്ക്കു നിറ്ബന്ധമാണത്രേ, എന്നാല് അവരാകട്ടെ ചുരിദാറ് ധരിച്ചു വരികയും ചെയ്യും. എനിക്കോറ്മ്മ വന്ന പഴഞ്ചൊല്ല്..”വീട്ടിലെ കാരണവര്ക്കു അടുപ്പിലും…………” കൊച്ചുകുട്ടികളെ അവറ്ക്കു കണ്ടുകൂട, അതുകൊണ്ട് പല അമ്മമാരും മനസില്ലാമനസ്സോടെ ‘തനുവിങ്ങും മനമങ്ങും ആയി ‘ ലേഡീസ് മീറ്റിനു വരുന്നതു ഒരു സ്ഥിരം കാഴ്ചയായിരുന്നത്രേ!

പിന്നീടൊരിക്കല് ഭറ്ത്താവിന്റെ കൂടെ ഒരു സായാഹ്നസവാരിക്കിറങ്ങിയതായിരുന്നു ദുറ്ഗ്ഗ. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.. അരണ്ട വെളിച്ചത്തില് രണ്ടു ര്ഊപങ്ങള് ഞങ്ങളെ കടന്നുപോയി. പെട്ടെന്ന് ഭറ്ത്താവു അബദ്ധം പറ്റിയതുപോലെ എന്തോ മഹാപരാധം ചെയ്തപോലെ ഒന്നു നിന്നു. എന്നിട്ടെന്നോട് “ഹൊ ! നാളെ എനിക്കു കണക്കിനു കിട്ടും. ആ പോയത് ബ്രിഗേഡിയറും ഭാര്യയും ആയിരുന്നു…!!! ആളെ മനസ്സിലാകാഞ്ഞതുകൊണ്ട് അഭിവാദ്യം ഒന്നും ചെയ്തില്ല!!” എന്നാല് “ഓ..പോയി പണിനോക്കട്ടെ” എന്ന മട്ടായിരുന്നു ദുറ്ഗ്ഗയ്ക്ക്. ആ അഹങ്കാരി സ്ത്രീക്കു അങ്ങനെതന്നെ വേണം! അവറ് പോകുകയാണെന്നു കേട്ടപ്പോള് എല്ലാവര്ക്കുമുണ്ടായ സന്തോഷവും ആശ്വാസവും വളരെ പ്രകടമായിരുന്നു..

ഇങ്ങനെ സ്വന്തം ഭര്ത്താവിന്റെ സ്ഥാനം ദുറ്വിനിയോഗം ചെയ്യുന്ന കഥാപാത്രങ്ങളെ മിലിട്ടറി ജീവിതത്തില് ഏറെ കാണാം. കുറേ പേര് മേംസാബ് എന്നു വിളിക്കുമ്പോള് താനെന്തൊക്കെയോ ആണെന്ന ഒരു മിഥ്യാധാരണ വന്നു കൂടുന്നതാവാം കാരണം. വേറൊരു മേംസാബിന്റെ ആവശ്യം ഈയിടെ കേട്ടു- അവരുടെ ചെരിപ്പ് കാണാതായിട്ട് തെരയാനും അവര്ക്കു യൂണിഫോമിട്ട പാവം ജവാന്മാരെ വേണമത്രേ! വേറൊരാള്ക്ക് അവരുടെ സാധനങ്ങള് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്കു കൊണ്ടുപോകാന് ജവാന്മാരെ വേണം!! ഈ രാജ്യത്ത് തപാലും കൊറിയറും ഒക്കെ ഉള്ളത് വെറുതെ! പാവം ഭയ്യമാരുടെ(ജവാന്മാര്) ഒരു ഗതികേട്: ആനയെ മാത്രമല്ല, ആനപ്പിണ്ടത്തിനേയും പേടിക്കേണ്ട അവസ്ഥ!

വാല്ക്കഷണം: ഒരിക്കല് ഞങ്ങളുടെ സഹായക് ഭയ്യ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു-“ആറ്മിയില് ഈ യൂണിഫോമിന്റെ ഭംഗി പുറത്തുനിന്നു കണ്ടിട്ടു വരുന്നതാണ് എല്ലാവരും മേംസാബ്” അതു കേട്ടിട്ടു എനിക്കു വിഷമം തോന്നി. രാജ്യരക്ഷയ്ക്ക് വേണ്ടി സുഖങ്ങ\ള് ത്യജിച്ചു വരുന്ന പാവം ജവാന്മാര് ഇങ്ങനെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇതിനു ഒരു പരിധിവരെ കാരണം ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഇത്തരം മനോഭാവങ്ങളല്ലേ!!?

Monday, March 16, 2009

Yasoda and Krishna


Somavaravrata-the ultimate fast for good husband and his well being.

Lord Shiva is my ultimate God! I ever had a daughterly love towards him. My life itself is a great proof of His love.

My studies were about to be over and I was placed in a reputed Organization. A good time to start dreaming about the lifepartner..:) I was seeing many people around and was attracted by one or the other of their qualities, and happened to describe them to my Mom. But we all failed to find a person satisfying all the conditions set by all of us…J

I started my Somavaravrata at the age of 22, when my relatives started pushing my parents to look for a suitable bridegroom for me. It was an inspiration from my aunts and Grandma. Like them, I too started having rice products only once on Monday.

One day I met an old lady in the Shiva temple who suggested a better way of observing Somavaravrata. After listening to her advice, I became serious about it and made it more severe to please my Lord. I started observing a complete fast till the evening on Mondays(only water) and broke the fast only after visiting a nearby shiva temple and having the Prasad from Him. Chant as much ‘Namasivaya’ as possible on that day. It would be great if you could please him with Bilwa leaves. Though my body got tired, my soul was happy and was confident on Him!

Three years passed ..Many blooming-turned-heartbreaks due to the incoming and outgoing proposals..I continued my prayers washing His feet with my tears at each heartbreak…
At last when I turned 25, I told my Dad, I am ready to give up my conditions for the lifepartner. It was just to make my parents happy. I started thinking if God is not giving what you are asking for, learn how to be happy with what you get. Then only we can become true devotees.
But to my surprise, a couple of months later, my parents received a phone call from a reputed family asking for an alliance. Horoscopes matched well. I was crying out of joy, knowing that the would-be –husband is the same kind of person I have been dreaming about all these years!!! Though we could meet only two days prior to our engagement, I can say with all my gratitude to the Lord, we are made for each other!
After marriage, I pursue a lighter observation of this Vrata, for my husband’s well-being. Yes, I am one of the happiest devotees of Lord Shiva. I assure you if you keep faith in Him,He will never let you down! Om Namah Sivaya!:)