Durga

the travelogue of life

Thursday, November 30, 2006

അനേകായിരത്തിലൊരുവള്‍....


നീ മാത്രമേ സത്യമായുള്ളൂ എന്നു എന്നെ ഓരോ നിമിഷവും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. എന്റെയുള്ളില്‍ ഭക്തീണ്ടാക്കിത്തരണേ ന്ന് എപ്പഴും പ്രാര്‍ത്ഥിക്കണതുകൊണ്ടാണോ അത്? ആ കാല്‍ക്കലെത്താന്‍ ഉത്കടമായി ആഗ്രഹിക്കുന്നതുകൊണ്ടാണോ? പെട്ടെന്നു കണ്ണുനിറയുന്ന നിസ്സാരക്കാരിക്ക് എന്നും അങ്ങു മാത്രമേയുള്ളൂ. അന്നന്നത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സുഖദു:ഖങ്ങള്‍ ഓടി വന്നു പറയാനും ഇടയ്ക്കൊന്നു പരിഭവിക്കാനും ഒക്കെ. സന്തോഷമോ സങ്കടമോ എന്തു തന്നെയായാലും അത് അങ്ങ് തരുന്നതാണെന്ന് അറിയുന്നതുകൊണ്ട് അടിയന്‍ അമൃതമായി സ്വീകരിക്കുന്നു. സന്തോഷത്തില്‍ മതിമറക്കാതെ, സങ്കടത്തില്‍ പൂണ്ടുപോകാതെ, സ്ഥിതപ്രജ്ഞയായിരിക്കുവാന്‍ ആ ചിരി മാത്രം മതിയല്ലോ. രാവിലെ ഉണരുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ അകക്കണ്ണില്‍ , ഏഴുതിരിയിട്ട നെയ്‌വിളക്കുപോലെ എന്റെയുള്ളില്‍ തെളിഞ്ഞു കത്തുന്ന, ജീവന്‍ തുടിക്കുന്ന കണ്ണുകളുള്ള ആ രൂപം! ചോദിക്കാതെ തന്നെ കൊച്ചുകൊച്ചുകാര്യങ്ങള്‍ പോലും നടത്തിത്തരുന്നതിലൂടെ ആ സാന്നിധ്യം എനിക്കു അനുഭവവേദ്യമാക്കുന്നുണ്ട് അങ്ങ്! ഒരു വേള ശ്വസിക്കാന്‍ കൂടെ മറന്നു പോവുന്ന വിധം ആ മഹദ്സാമീപ്യം! വീണ്ടും ഗുരുവായൂര്‍ ഏകാദശി! ക്ഷമാപണങ്ങളും അപരാധങ്ങളും ആവര്‍ത്തിക്കപ്പെടുമ്പോള്‍, എന്റെ നിസ്സഹായത ഞാനറിയുന്നു. എക്കാലത്തേയും എന്റെ ഏറ്റവുമടുത്ത സുഹൃത്തിനോട് ഈയൊരപേക്ഷയേ ഉള്ളൂ-നിന്നെ മറക്കാതിരിക്കട്ടെ ഞാന്‍.

Tuesday, November 07, 2006

പാചകം-മിക്സ്ചര്‍.

മിനിഞ്ഞാന്ന് അമ്മ വീട്ടില്‍ ഇല്ലാതിരുന്ന തക്കം നോക്കി ഞാന്‍ അടുക്കളയില്‍ കയറി. തിന്നാന്‍ കൊള്ളാവുന്ന ഒന്നും ഇരിപ്പില്ലല്ലോ..കലശലായി വിശക്കുന്നുമുണ്ട്. അവസാനം ഒരു പരീക്ഷണം ആയിക്കളയാമെന്നു കരുതി. അമ്മ വരുമ്പോള്‍ ഒന്നു അമ്പരപ്പിക്കുകയും ചെയ്യാം.
അങ്ങനെ ഞാന്‍ മിക്സ്ചര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു.
പാചകക്കുറിപ്പൊന്നും കയ്യിലില്ല. ആകെയുള്ള കൈമുതല്‍ കഴിച്ചിട്ടുള്ള മിക്സ്ചറിന്റെ സ്വാദു മാത്രം. അതു ഓര്‍മ്മയില്‍ നിന്നുമെടുത്തു ഈ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ റീ-എഞ്ചിനീയറിങ്ങ് ചെയ്തു നോക്കി.
അപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന ആശയം കൊണ്ടു ഒരു മണിക്കൂറിനകം വിശപ്പടക്കാന്‍ കഴിഞ്ഞു.
വേണമെങ്കില്‍ നിങ്ങളും പരീക്ഷിച്ചു നോക്കിക്കോളൂ.
എന്റെ അച്ഛച്ഛനും അമ്മയും അമ്മാവന്മാരും കസിനും ഒക്കെ ഗുണനിലവാരം ഉറപ്പുവരുത്തിക്കഴിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞിട്ടും ആര്‍ക്കും പ്രശ്നമൊന്നുമില്ല.
ഇതു പരീക്ഷിച്ചു കഴിഞ്ഞിട്ട് എന്നെ ആരും ദേഹണ്ഡത്തിനൊന്നും വിളിച്ചേക്കല്ലേ. ഈ ലേഡി ശിക്കാരിശംഭു ജീവിച്ചുപൊക്കോട്ടെ.

Items needed:(Qty of each as u like)
1. Rice powder
2 Atta.
3. Kaayam.
4. Turmeric powder.
5.Salt.
6. Small Onion
7.Jeerakam.
8.Kantharimulaku.
9. Coconut oil.

Method:
Make a paste of Onion, Jeerakam, Kantharimulaku, Kaayam, turmeric powder, salt etc and mix it with Atta and Rice powder. Keep the mix for some time.
Take sevanazhi(the one used for Idiyappam). Input this mixture. Direct the output to the hot coconut oil.
Before the colour turns brown, take it to the plate. Crush it.
wow!! tasty mixture is ready..U can add groundnuts, peas etc as value additions..;)
Regards,
Durga.

NB: If you are tired of using Sevanazhi, urulify the mixture and fry. That too wil come out in good taste..but this can b kept for only one more day, where as the mixture can b kept in an air-tight container for long.--