Durga

the travelogue of life

Tuesday, November 07, 2006

പാചകം-മിക്സ്ചര്‍.

മിനിഞ്ഞാന്ന് അമ്മ വീട്ടില്‍ ഇല്ലാതിരുന്ന തക്കം നോക്കി ഞാന്‍ അടുക്കളയില്‍ കയറി. തിന്നാന്‍ കൊള്ളാവുന്ന ഒന്നും ഇരിപ്പില്ലല്ലോ..കലശലായി വിശക്കുന്നുമുണ്ട്. അവസാനം ഒരു പരീക്ഷണം ആയിക്കളയാമെന്നു കരുതി. അമ്മ വരുമ്പോള്‍ ഒന്നു അമ്പരപ്പിക്കുകയും ചെയ്യാം.
അങ്ങനെ ഞാന്‍ മിക്സ്ചര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു.
പാചകക്കുറിപ്പൊന്നും കയ്യിലില്ല. ആകെയുള്ള കൈമുതല്‍ കഴിച്ചിട്ടുള്ള മിക്സ്ചറിന്റെ സ്വാദു മാത്രം. അതു ഓര്‍മ്മയില്‍ നിന്നുമെടുത്തു ഈ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ റീ-എഞ്ചിനീയറിങ്ങ് ചെയ്തു നോക്കി.
അപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന ആശയം കൊണ്ടു ഒരു മണിക്കൂറിനകം വിശപ്പടക്കാന്‍ കഴിഞ്ഞു.
വേണമെങ്കില്‍ നിങ്ങളും പരീക്ഷിച്ചു നോക്കിക്കോളൂ.
എന്റെ അച്ഛച്ഛനും അമ്മയും അമ്മാവന്മാരും കസിനും ഒക്കെ ഗുണനിലവാരം ഉറപ്പുവരുത്തിക്കഴിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞിട്ടും ആര്‍ക്കും പ്രശ്നമൊന്നുമില്ല.
ഇതു പരീക്ഷിച്ചു കഴിഞ്ഞിട്ട് എന്നെ ആരും ദേഹണ്ഡത്തിനൊന്നും വിളിച്ചേക്കല്ലേ. ഈ ലേഡി ശിക്കാരിശംഭു ജീവിച്ചുപൊക്കോട്ടെ.

Items needed:(Qty of each as u like)
1. Rice powder
2 Atta.
3. Kaayam.
4. Turmeric powder.
5.Salt.
6. Small Onion
7.Jeerakam.
8.Kantharimulaku.
9. Coconut oil.

Method:
Make a paste of Onion, Jeerakam, Kantharimulaku, Kaayam, turmeric powder, salt etc and mix it with Atta and Rice powder. Keep the mix for some time.
Take sevanazhi(the one used for Idiyappam). Input this mixture. Direct the output to the hot coconut oil.
Before the colour turns brown, take it to the plate. Crush it.
wow!! tasty mixture is ready..U can add groundnuts, peas etc as value additions..;)
Regards,
Durga.

NB: If you are tired of using Sevanazhi, urulify the mixture and fry. That too wil come out in good taste..but this can b kept for only one more day, where as the mixture can b kept in an air-tight container for long.--

5 Comments:

  • At 3:08 AM, Blogger വല്യമ്മായി said…

    നന്ദി.ഈ പക്കാവട(കൊക്കു വട)യില്‍ എന്തെല്ലാം ചേര്‍ക്കും എന്നറിയാമോ

     
  • At 4:33 AM, Blogger Rasheed Chalil said…

    വല്ല്യമ്മായി അതില്‍ കടലപ്പൊടി, വലിയ ഉള്ളി, പച്ചമുളക്, മല്ലിയില, പിന്നെ ഇത്തിരി സോഡപൌഡര്‍, ഉപ്പ് ഇത്രയും മതി.

    ദുര്‍ഗ്ഗാ മിക്സ്ചര്‍ ഉണ്ടാക്കി നോക്കട്ടേ.

     
  • At 8:36 PM, Blogger രമേഷ് said…

    "ഇന്നലെ "അമ്മ വീട്ടില്‍ ഇല്ലാതിരുന്ന തക്കം നോക്കി ഞാന്‍ അടുക്കളയില്‍ കയറി"


    എന്റെ അച്ഛച്ഛനും അമ്മയും അമ്മാവന്മാരും കസിനും ഒക്കെ ഗുണനിലവാരം ഉറപ്പുവരുത്തിക്കഴിഞ്ഞു. "രണ്ടു ദിവസം " കഴിഞ്ഞിട്ടും ആര്‍ക്കും പ്രശ്നമൊന്നുമില്ല

    ഇതു തമ്മില്‍ ചേരുന്നില്ലലോ ദുറ്ഗേചീ....
    ഇന്നലേ ഉണ്ടാക്കിയ സാധനം ടെസ്റ്റ് ചെയ്ത് രണ്ടു ദിവസമായെന്നോ?

     
  • At 12:22 AM, Blogger Durga said…

    എഴുതി തുടങ്ങീപ്പോള്‍ ഇന്നലത്തെ സംഭവായിട്ടാണ് തോന്നീത്. തീരാറായപ്പഴാണ് ഓര്‍ക്കണെ ബ്ലോഗെഴുതണത് ചൊവ്വാഴ്ചയാണെന്ന്..ഞായറാഴ്ചയായിരുന്നു എന്റെ പാചകപരീക്ഷണം.:)

     
  • At 11:36 PM, Blogger Sreejith K. said…

    ഈ മിച്ചറിന്റെ പടം കൂടി പോസ്റ്റ് ചെയ്യാമായിരുന്നില്ലേ. കഴിക്കാന്‍ യോഗമോ ഇല്ല, കാണാനെങ്കിലും ...

     

Post a Comment

<< Home