Durga

the travelogue of life

Thursday, November 30, 2006

അനേകായിരത്തിലൊരുവള്‍....


നീ മാത്രമേ സത്യമായുള്ളൂ എന്നു എന്നെ ഓരോ നിമിഷവും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. എന്റെയുള്ളില്‍ ഭക്തീണ്ടാക്കിത്തരണേ ന്ന് എപ്പഴും പ്രാര്‍ത്ഥിക്കണതുകൊണ്ടാണോ അത്? ആ കാല്‍ക്കലെത്താന്‍ ഉത്കടമായി ആഗ്രഹിക്കുന്നതുകൊണ്ടാണോ? പെട്ടെന്നു കണ്ണുനിറയുന്ന നിസ്സാരക്കാരിക്ക് എന്നും അങ്ങു മാത്രമേയുള്ളൂ. അന്നന്നത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സുഖദു:ഖങ്ങള്‍ ഓടി വന്നു പറയാനും ഇടയ്ക്കൊന്നു പരിഭവിക്കാനും ഒക്കെ. സന്തോഷമോ സങ്കടമോ എന്തു തന്നെയായാലും അത് അങ്ങ് തരുന്നതാണെന്ന് അറിയുന്നതുകൊണ്ട് അടിയന്‍ അമൃതമായി സ്വീകരിക്കുന്നു. സന്തോഷത്തില്‍ മതിമറക്കാതെ, സങ്കടത്തില്‍ പൂണ്ടുപോകാതെ, സ്ഥിതപ്രജ്ഞയായിരിക്കുവാന്‍ ആ ചിരി മാത്രം മതിയല്ലോ. രാവിലെ ഉണരുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ അകക്കണ്ണില്‍ , ഏഴുതിരിയിട്ട നെയ്‌വിളക്കുപോലെ എന്റെയുള്ളില്‍ തെളിഞ്ഞു കത്തുന്ന, ജീവന്‍ തുടിക്കുന്ന കണ്ണുകളുള്ള ആ രൂപം! ചോദിക്കാതെ തന്നെ കൊച്ചുകൊച്ചുകാര്യങ്ങള്‍ പോലും നടത്തിത്തരുന്നതിലൂടെ ആ സാന്നിധ്യം എനിക്കു അനുഭവവേദ്യമാക്കുന്നുണ്ട് അങ്ങ്! ഒരു വേള ശ്വസിക്കാന്‍ കൂടെ മറന്നു പോവുന്ന വിധം ആ മഹദ്സാമീപ്യം! വീണ്ടും ഗുരുവായൂര്‍ ഏകാദശി! ക്ഷമാപണങ്ങളും അപരാധങ്ങളും ആവര്‍ത്തിക്കപ്പെടുമ്പോള്‍, എന്റെ നിസ്സഹായത ഞാനറിയുന്നു. എക്കാലത്തേയും എന്റെ ഏറ്റവുമടുത്ത സുഹൃത്തിനോട് ഈയൊരപേക്ഷയേ ഉള്ളൂ-നിന്നെ മറക്കാതിരിക്കട്ടെ ഞാന്‍.

6 Comments:

  • At 2:17 AM, Blogger വിശ്വപ്രഭ viswaprabha said…

    ഇങ്ങനെ പണ്ടൊരാളും പ്രാര്‍ത്ഥിച്ചിരുന്നല്ലോ!

    അപ്പോള്‍ ഇതു ദുര്‍ഗ്ഗയോ കുന്തിയോ!

     
  • At 3:09 AM, Blogger സു | Su said…

    ദുര്‍ഗേ :)

    നാളെയാണല്ലേ ഏകാദശി?

     
  • At 3:13 AM, Blogger Unknown said…

    ഇവിടെ ആദ്യമാണ്.
    ബ്ലോഗിലൊക്കെ ദൈവങ്ങളെ വിവാദമാക്കുകയും അവിശ്വാസികള്‍ കൂടിയിരിക്കുകയും ചെയ്യുന്നതു കൊണ്ട് എല്ലാവര്‍ക്കും വേണ്ടി ആയിരിക്കണം ദുര്‍ഗ്ഗ പ്രാര്‍ത്ഥിക്കുന്നത് അല്ലേ..
    എന്തായാലും മനസ്സില്‍ തട്ടിയുള്ള വിളി ദൈവം കേള്‍ക്കട്ടെ.
    (ദുര്‍ഗ്ഗ എന്നുള്ളതും ദൈവമായ സ്ഥിതിക്ക് കൃഷണനോട് മാത്രമായിട്ടിപ്പോ ന്താ പ്രത്യേകിച്ച്?!!)

     
  • At 12:34 PM, Blogger Sreejith K. said…

    ഏകാദശിയെക്കുറിച്ചും ഒരു പോസ്റ്റ് പ്രതീ‍ക്ഷിക്കുന്നു. എന്നെപ്പോലുള്ള പാര്‍ട്ട് ടൈം ഭക്തര്‍ക്ക് അത് വിജ്ഞാനപ്രദമായിരിക്കും.

     
  • At 3:50 AM, Blogger മുസാഫിര്‍ said…

    ദുര്‍ഗ്ഗാ,
    എല്ലാ പ്രാര്‍ത്ഥനഗള്‍ക്കും ഫലമുണ്ടാകട്ടെ !

     
  • At 10:26 PM, Blogger neermathalam said…

    :)...kannanum orupadu santhosam ayyi kananam...

     

Post a Comment

<< Home