Durga

the travelogue of life

Tuesday, January 23, 2007

ഞാന്‍ കല്യാണം വിളിക്കാന്‍ വന്നതാ....:)


ഈ വരണ മീനം പത്തിന് രാവിലെ 10.30-നും 11.30 നും മധ്യേ പുതിയേടം ദേവി ക്ഷേത്രത്തില്‍ വച്ച് എന്റെ കല്യാണമാണ്.തീര്‍ച്ചയായും വരണം. ഇപ്പൊ ചായ ഒന്നും എടുക്കണ്ട. ഒരുപാട് സ്ഥലത്ത് പോയിട്ടാ വരണേ. സന്ധ്യയ്ക്ക് മുന്‍പ് വീട്ടിലെത്തണം. ഇനിയും ഒരുപാടു ഇടത്ത് പോകാനുണ്ട്.ഇറങ്ങട്ടേ ...
എല്ലാരും കാലേകൂട്ടി എത്തണം, ട്ടോ..:)

63 Comments:

  • At 1:14 AM, Blogger Siju | സിജു said…

    ദുര്‍ഗ്ഗേ..
    ഈ മീനം പത്തൊന്നോക്കെ പറഞ്ഞത് ആരും വരാതിരിക്കാനാണോ.
    യാതൊരു പ്രതീക്ഷയും വേണ്ട; ഞാനെത്തും

    ഇനിയിപ്പോയെങ്ങാനുമെത്താന്‍ പറ്റിയില്ലെങ്കില്‍ മുന്‍‌കൂര്‍ ആശംസകള്‍

     
  • At 2:30 AM, Blogger കുട്ടേട്ടന്‍ : kuttettan said…

    ദുര്‍ഗ്ഗേ,

    വിവാഹ ആശംസകള്‍.

    ആംഗലേയ തീയതി കൂടി പറയൂ, എന്നാലല്ലേ വരാന്‍ പറ്റൂ.

    പുതിയേടത്ത്‌ പലചരക്ക്‌ കടയും തുണിക്കടയും ഒക്കെയുള്ള മാധവനെ (മക്കള്‍ - മധു, ഷാജന്‍, ബാബു) അറിയുമോ, എന്റെ അമ്മാവനാണ്‌. ഞാന്‍ അവിടെ വരാറുമുണ്ട്‌.

     
  • At 2:35 AM, Blogger asdfasdf asfdasdf said…

    അപ്പൊ മീനത്തില്‍ താലികെട്ട് അല്ലേ.. ആശംസകള്‍.

     
  • At 2:50 AM, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said…

    അപ്പോള്‍ ഫെബ്രുവരി 15 നു ശേഷമാണ്‌. അന്നു ഞങ്ങള്‍ തിരികെ പോരും, കല്ല്യാണം കൂടാന്‍ സധിക്കില്ല.

    ദുര്‍ഗ്ഗേ..
    അതിനാല്‍ ആശംസകള്‍ ഇതുവഴി നേരുന്നു.

     
  • At 2:50 AM, Blogger Mubarak Merchant said…

    ദുര്‍ഗ്ഗയ്ക്ക് വിവാഹ മംഗളാശംസകള്‍ നേരുന്നു.
    (ആത്മഗദ്ഗദം: ശെരിക്കുള്ള കല്യാണം വിളി പുറകേ വരുമായിരിക്കും.)

     
  • At 2:52 AM, Blogger Durga said…

    dear all..its on march 24th

     
  • At 2:52 AM, Blogger Durga said…

    card inne adichu kittiyulloo..athu scan cheythittu postaam.:)

     
  • At 2:54 AM, Blogger Durga said…

    yeah Madhavane ariyum.:) avidunna pandokke palacharakku vaangua pathivu...kuttikkalam muthale madhavante kadyil ninnum vaangunna modern bread aayirunnu ente brkfast! ;)

     
  • At 2:55 AM, Blogger Rasheed Chalil said…

    ആശംസകള്‍... കുറച്ച് നേരത്തെത്തന്നെ ആയിക്കോട്ടേ.

     
  • At 3:29 AM, Blogger sandoz said…

    ആശംസകള്‍
    ഓ;ടൊ;ബാച്ചിലേഴ്സ്‌ പാര്‍ട്ടി ഉണ്ടോ....ആണുങ്ങള്‍ മാത്രമേ ബാച്ചിലേഴ്സ്‌ പാര്‍ട്ടി നടത്താവൂ എന്നൊന്നും ഇല്ലാ.

     
  • At 3:57 AM, Anonymous Anonymous said…

    പായസത്തിന്റെ കാര്യം കൂടി അറിഞ്ഞിട്ട് വേണം...
    :)

     
  • At 6:11 AM, Blogger Inji Pennu said…

    ദുര്‍ഗ്ഗ കുട്ടീ, ഇച്ചിരെ ജ്യൂസെങ്കിലും കഴിക്കൂന്നെ..ഒരുപാടി സ്ഥലത്ത് പോവാനുള്ളതല്ലേ,ക്ഷീണിക്കില്ലെ? :)

     
  • At 6:15 AM, Blogger സു | Su said…

    മീനം പത്ത്. മാര്‍ച്ച് 24. നോക്കട്ടെ. പറ്റിയാല്‍ എന്നേ പറയാന്‍ പറ്റൂ.

    ആശംസകള്‍.

     
  • At 6:39 AM, Blogger Abdu said…

    ദുര്‍ഗ്ഗേ,

    ആശംസകള്‍,

    പായസം ഏതാന്നാ പറഞ്ഞേ?

    പിന്നെ, മഞ്ചു വാര്യറും ബിരിയാണിക്കുട്ടിയും ഒന്നും ആകല്ലേന്ന് പ്രത്യാശിക്കുന്നു, സത്യം

    :)

     
  • At 7:02 AM, Blogger Unknown said…

    ദുര്‍ഗ്ഗേ,
    വിവാഹമംഗളാശംസകള്‍...........

     
  • At 7:04 AM, Blogger സ്വാര്‍ത്ഥന്‍ said…

    ആശംസകള്‍...
    ലൊക്കേഷന്‍ മേപ് കൂടി പോസ്റ്റണേ, ചിലപ്പൊ വന്നേക്കും :)

     
  • At 7:13 AM, Blogger ഉമേഷ്::Umesh said…

    ആശംസകള്‍!

    ഞാനുള്‍പ്പെടെ പലര്‍ക്കും വരാന്‍ പറ്റില്ലെങ്കിലും സിജുവും സൂവും സ്വാര്‍ത്ഥനും (ഇതെന്താ സയില്‍ പേരു തുടങ്ങുന്നവര്‍ മാത്രമേ ഉള്ളോ :)) ഒക്കെക്കൂടി ബൂലോഗത്തെ പ്രതിനിധീകരിക്കും എന്നു പ്രതീക്ഷിക്കുന്നു.

     
  • At 7:20 AM, Blogger സു | Su said…

    ഉമേഷ്ജിയ്ക്ക് വിഷമം ഉണ്ടെങ്കില്‍ എന്റെ പേര് ഉസു എന്നാക്കാം. അല്ലാതെ, സിജുവും സ്വാര്‍ത്ഥനും പേരുമാറ്റാന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. ;)

     
  • At 7:22 AM, Blogger വല്യമ്മായി said…

    വിവാഹ ആശംസകള്‍

    ഓ.റ്റോ.സൂചേച്ചി പുതിയ സാരിയൊക്കെ വാങ്ങുന്നില്ലേ

     
  • At 7:24 AM, Blogger sreeni sreedharan said…

    “അതൊന്നും സാരമില്ലന്നെ, ഒരു ചായ ഇപ്പൊ എടുക്കാം രണ്ട് മിനിറ്റ്”

    ഞാനുറപ്പായിട്ടും വന്നിരിക്കും.

    (ഇരുപത്തൊന്‍പത് ദിവസം കൊണ്ട് ഹിന്ദി പഠിക്കാനുള്ള പുസ്തകം വേണോ?)

     
  • At 7:26 AM, Blogger സു | Su said…

    വല്യമ്മായീ :) ഒരുപാട് പുത്തന്‍ സാരികള്‍ മടക്കുപോലും നിവര്‍ത്താതെ അല‍മാരയില്‍ ഇരിക്കുന്നു. ഇനി ഒരു അഞ്ചാറ് ബൂലോഗക്കാര്‍ കല്യാണം കഴിച്ചാലും എനിക്ക് പുതിയത് വാങ്ങേണ്ടി വരില്ല.

     
  • At 8:33 AM, Blogger കരീം മാഷ്‌ said…

    ദുര്‍ഗ്ഗയുടെ മാംഗല്യത്തിനു ഈ ഏട്ടനെന്താ സമ്മാനം തരേണ്ടത്.
    പെട്ടന്നു കിട്ടുന്നതും കാശിനു ചെലവില്ലാത്തതും സൂക്ഷിക്കാന്‍ ഇടം വേണ്ടാത്തതുമായ ഒന്നുണ്ട്. തരട്ടേ!
    ആശംസകള്‍.
    നൂറു നൂറു നറുമലരുകളുടെ പൂച്ചണ്ടും.

     
  • At 11:02 AM, Blogger Sreejith K. said…

    അപ്പൊ മാര്‍ച്ച് 24 നു കാണാം. എന്തായാലും ഇവിടം വരെ വന്ന സ്ഥിതിക്ക് ഒരു സാധനം തരാം. എന്താണെന്നോ! ആശംസകള്‍.

     
  • At 11:32 AM, Blogger aneel kumar said…

    ആശംസകള്‍!

    ഒരു ബ്ലോഗ്‌കല്യാണത്തിനെങ്കില്ലും പങ്കുകൊള്ളണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 24-നു നാട്ടില്‍ ഉണ്ടാവാനുമിടയുണ്ടെങ്കിലും അവിടെയത്താന്‍ കഴിയില്ല.

    ആശംസകള്‍ അഗൈന്‍.

     
  • At 7:57 PM, Blogger Durga said…

    nandi, ellavrkkum!:)

     
  • At 7:58 PM, Blogger evuraan said…

    അനുജത്തീ,

    ആശംസകള്‍..!

    പ്രാര്‍ത്ഥനയോടെ..

    --ഞങ്ങള്‍ രണ്ടു പേരും..!

     
  • At 9:51 PM, Blogger ശാലിനി said…

    ദുര്‍ഗ്ഗേ, ആശംസകള്‍

    എനിക്കു ശരിക്കും വന്ന് ആ സദ്യ കഴിക്കണം എന്നുണ്ട്, കൊതി വരുന്നു .

     
  • At 10:31 PM, Blogger വേണു venu said…

    ആശംസകള്‍..!
    ഞങ്ങളുടെ പ്രാര്‍ഥനകളും.

     
  • At 10:41 PM, Blogger Kala said…

    ആശംസകള്‍

     
  • At 10:53 PM, Blogger കുറുമാന്‍ said…

    ദുര്‍ഗ്ഗക്കു മുന്‍ കൂറായി വിവാഹ ആശംസകള്‍.

     
  • At 10:57 PM, Blogger ഇട്ടിമാളു അഗ്നിമിത്ര said…

    തുണയാവുക, നല്ലൊരിണയാവുക
    ഒരുമിച്ചു കാതങ്ങള്‍ മുന്നേറുക
    നനവൂറും മിഴികളില്‍ ചിരിയാവുക
    ജീവനുണരുവാനവനൊരു കൂട്ടാവൂക

    (വരികള്‍ കടമല്ല.....)

    ആശംസകള്‍ .. ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലെ?

     
  • At 1:21 AM, Blogger സുഗതരാജ് പലേരി said…

    ദുര്‍ഗ്ഗയ്ക്ക് വിവാഹ മംഗളാശംസകള്‍ നേരുന്നു.

     
  • At 2:51 AM, Blogger G.MANU said…

    ഇതു ദുര്‍ഗ്ഗക്കുവേണ്ടി ഞാന്‍ കമ്പൊസ്‌ ചെയ്ത ലൈന്‍സ്‌

    പടിയിറങ്ങുമ്പോള്‍ കരയാതെ കരുതണം..
    പടവുണ്ട്‌ നൂറു കയറാന്‍.
    പുതുചക്രവാളങ്ങള്‍ കാത്തിരിക്കുന്നുണ്ട്‌
    പുടവയുമായെതിരേല്‍ക്കാന്‍..
    ദീപങ്ങളായിരം പൂക്കാതെ നില്‍പ്പുണ്ട്‌
    നിന്‍ വിരല്‍ത്തുമ്പു തൊട്ടുണരാന്‍.
    ജന്‍മങ്ങളായിരം വിടരാതെ നില്‍പ്പുണ്ട്‌
    നിന്നില്‍ തുടങ്ങി തളിര്‍ക്കാന്‍ ..

    ആശംസകളൊടെ... മനു

     
  • At 3:11 AM, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said…

    O T; G.manu

    ഈ വരികള്‍ കേട്ടപ്പോള്‍ എനിക്കൊരു ഈണം തോന്നുന്നു; ഞാനതു പറഞ്ഞു തന്നാല്‍ ആരെങ്കിലും ഒന്നു പാടുമോ?

    രണ്ടാമത്തെ വരിയില്‍ ഒരക്ഷരം ഒന്നു വ്യത്യാസപ്പെടുത്താനും അനുവാദം വേണം-
    പടവുകള്‍ നൂറുണ്ടു കയറാന്‍ എന്നാക്കുവാന്‍

     
  • At 5:49 AM, Blogger ഫാരിസ്‌ said…

    ആശംസകള്‍....

     
  • At 8:21 PM, Blogger തമനു said…

    “സ്വയംവര ശുഭദിന മംഗളങ്ങള്‍
    അനുമോദനത്തിന്റെ ആശംസകള്‍.“

    പുതിയ കവിതയാ.. ഇപ്പോ എഴുതിയതേ ഉള്ളൂ (കമന്റ്‌ ബോക്സിലോട്ട്‌)

    ഓടോ. ബാ‍ച്ചീസേ അങ്ങനെ ഒരെണ്ണം കൂടി കൈവിട്ടു പോയി.

     
  • At 9:59 PM, Blogger Unknown said…

    തമനു മാഷേ,
    ബാച്ചീസ് ആര്‍ ഓണ്‍ലി ഫോര്‍ ബോയ്യ്സ്. വിവാഹിതരെ പോലെ അംഗബലം കൂട്ടാന്‍ പെണ്ണുങ്ങളെ ഞങ്ങള്‍ ചേര്‍ത്തിട്ടില്ല. :-)

    ദുര്‍ഗ സിസ്റ്റര്‍ ഈസ് എ സ്പിന്‍സ്റ്റര്‍..
    മച്ച് വേഴ്സ് ദാന്‍ എ ഗാങ്സ്റ്റര്‍..

    (എന്റെ പുതിയ യൂണിക്കോഡ് മലയാള കവിതയാണ്. വൃത്തം:ജഠരാഗ്നിപീഢനം)

     
  • At 11:16 PM, Blogger Visala Manaskan said…

    മീനം പത്ത് എന്നാന്നറിയാന്‍ വല്ല വഴിയുമുണ്ടോ?? ;)

    സാധാരണയായി വീട്ടില്‍ വന്ന് വിളിച്ചാലേ എന്റെ വീട്ടിലെ സീനിയേഴ്സ് കല്യാണത്തിന് പോകാറുള്ളൂ. എന്നുവച്ചാല്‍ ദുര്‍ഗ്ഗ ഫാമിലിയായി ദുബായ് വരെ വരേണ്ടി വരും! ഹഹഹ.

    പക്ഷെ, ഞാനാ ടൈപ്പല്ല, നമുക്കങ്ങിനെ മൂരാച്ചി സ്വഭാവമൊന്നുമില്ല.

    തൃശ്ശൂര്‍, കൊടകര, ചാലക്കുടി എന്നിവിടങ്ങളിലെ കല്യാണമണ്ഢപങ്ങളിലെ എത്രയെത്ര സദ്യകള്‍, എത്രയെത്ര ബിരിയാണികള്‍!(വിളിച്ചുപോലുമില്ലായിരുന്നു!)

    അവസാന ട്രൈ ചെന്നയില്‍ വച്ചായിരുന്നു. കള്‍ച്ചര്‍ ഇല്ലാത്ത കച്ചറ തമിഴന്മാര്‍ അകത്തേക്ക് കയറ്റി വിട്ടില്ല!

    നാട്ടില്‍ വരാന്‍ പറ്റില്ല. എങ്കിലും എല്ലാവിധ ആശംസകളും ദുര്‍ഗ്ഗപ്പെങ്ങളേ..! ആള്‍ ദി ബെസ്റ്റ്.

     
  • At 11:30 PM, Blogger മുസ്തഫ|musthapha said…

    വിവാഹ മംഗളാശംസകള്‍

     
  • At 11:43 PM, Blogger krish | കൃഷ് said…

    ദുര്‍ഗ്ഗേ::
    വിവാഹ മംഗള ആശംസകള്‍.

    വരാന്‍ പറ്റുമെന്നു തോന്നുന്നില്ല..
    അപ്പോള്‍ സദ്യ പാര്‍സലായി അയച്ചുതരുമല്ലോ..

    (ഓ.ടോ: ദില്‍ബാ... പെണ്ണുങ്ങളെ ബാച്ചി ക്ലബ്ബില്‍ ചേര്‍ത്തില്ലെങ്കില്‍ അവര്‍ ഒരു പക്ഷേ "സ്പിന്നി" ക്ലബ്‌ ഉണ്ടാക്കുമായിരിക്കും. ജാഗ്രതൈ..)

    കൃഷ്‌ | krish

     
  • At 2:12 AM, Blogger തമനു said…

    മോനേ ദില്‍ബൂ ... നിങ്ങളുടെ ക്ലബ്ബില്‍ നിന്നൊരാള്‍ കൂടി പോയീന്നല്ല ഞാന്‍ പറഞ്ഞത്‌, ഒരു പെണ്‍കുട്ടിയുടെ കൂടെ കല്യാണം കഴിയുമ്പോള്‍ ഓരോ ബാച്ചിയുടേം ഓരോ ചാന്‍സ്‌ കൂടി പൊയ്പ്പോവുകയല്ലേ. ഇനിയുമപ്പോള്‍ അത്രയും കുറച്ച്‌ പെണ്‍കുട്ടികളല്ലേ കല്യാണക്കമ്പോളത്തിലുള്ളൂ...

    മഹാകവി തമനു ആശാന്റെ ഈ കവിത കേട്ടിട്ടില്ലേ ..

    “ഓരോ താലികെട്ടു കാണുമ്പോഴും
    ഒരായിരം ബാച്ചിലേഴ്സ്‌ കരയുന്നു
    ഒരു തവണ താലികെട്ടി കഴിയുമ്പോഴോ
    പിന്നീടൊറ്റക്കാ മുന്‍ ബാച്ചി കരഞ്ഞിടുന്നു“


    ഓടോ . ദുര്‍ഗ്ഗേ എനിക്ക്‌ വരാന്‍ പറ്റാത്തതു കൊണ്ട്‌ ഞാന്‍ നാട്ടില്‍ വിളിച്ച്‌ പറഞ്ഞിട്ടുണ്ട്‌. അവിടുന്ന്‌ രണ്ട്‌ ടാറ്റാ സുമോയില്‍ കൊള്ളാവുന്ന അത്രയും ആള്‍ക്കാര്‍ വരും. ഒരിക്കല്‍ കൂടി ആശംസകള്‍.

     
  • At 10:12 PM, Blogger Durga said…

    nalla kavitha manu.:) ellaavrkkum nandi.:)

     
  • At 1:40 AM, Blogger Durga said…

    ക്ഷണക്കത്ത്!:)

     
  • At 6:33 AM, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said…

    നാളെ ഞാന്‍ out of station ആയിരിക്കും . അതു കൊണ്ട്‌ ഇന്നു തന്നെ ദുര്‍ഗ്ഗക്ക്‌ വിവാഹ മംഗളാശംസകള്‍ അറിയിക്കുന്നു.

    ദീര്‍ഘസുമംഗലീ ഭവ

     
  • At 2:54 PM, Blogger സ്നേഹിതന്‍ said…

    വിവാഹ മംഗളാശംസകള്‍.

     
  • At 8:47 PM, Blogger അമല്‍ | Amal (വാവക്കാടന്‍) said…

    ലൈവ് ആശംസകള്‍!

    മിസ്റ്റര്‍ രഞ്ജിത്തിനേക്കൂടി, ബൂലോകത്തിലേക്ക് ചേര്‍ക്കൂ ദുര്‍‌ഗ്ഗേ..

    എല്ലാ ആശംസകളും!!!

     
  • At 9:42 PM, Blogger വിനോദ്, വൈക്കം said…

    Vaikkan Said:
    ആശംസകള്‍... നൂറ് നൂറ് ആശംസകള്‍...
    വൈക്കനും കുടുംബവും

     
  • At 9:46 PM, Blogger വിനോദ്, വൈക്കം said…

    എല്ലാവരും എത്തിത്തുടങ്ങിയോ?.. ലൈവ് അപ്ഡേറ്റ് ഉണ്ടോ ആവോ?..

     
  • At 9:48 PM, Blogger വിനോദ്, വൈക്കം said…

    ദേ ഒരുകാര്യം മറന്നല്ലോ...
    50..
    ഹാഫ് സെഞ്ചുറി ആശംസയും കൂടി... ദുര്‍ഗ്ഗേ...

     
  • At 10:23 PM, Blogger മുസ്തഫ|musthapha said…

    ദുര്‍ഗ്ഗയ്ക്കും രഞ്ജിത്തിനും ഹൃദയം നിറഞ്ഞ മംഗളാശംസകള്‍... :)

    തമനൂ... :)
    ആ രഞ്ജിത്തിനെ ചുമ്മാ പേടിപ്പിക്കാന്‍ വേണ്ടി ഓരോ കവിതേം കൊണ്ട് വന്നോളും...

    രഞ്ജീ... ഡോണ്ട് വറീ... ഇത് തമനുവിന്‍റെ ആത്മകവിതയാണ് കേട്ടോ :)

     
  • At 10:45 PM, Blogger വിശ്വപ്രഭ viswaprabha said…

    മഞ്ജൂ,
    രഞ്ജിത്ത്,
    മംഗളാശംസകള്‍!

     
  • At 11:32 PM, Blogger Unknown said…

    ദുര്‍ഗ്ഗ രഞിത്തുമാര്‍ക്ക് ഒരായിരം വിവാഹമംഗളാശംസകള്‍:)

    ബൂലോഗത്തെ ആര്‍മ്മാദത്തില്‍ വൈകിയാണെത്തിയത്,എങ്കിലും ശരിക്കും ആര്‍മ്മാ‍ദിച്ചു.
    കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ് ഒരു തെളിഞ്ഞ ആകാശം ബൂലോഗത്തിന്‍് സമ്മാനിക്കാന്‍ സാധിച്ച ദുര്‍ഗ്ഗ സൌഭാഗ്യവതി തന്നെ.

     
  • At 12:03 AM, Blogger ആവനാഴി said…

    അല്ല, ഇതു സത്യം തന്നെയോ? സത്യത്തില്‍ നടക്കാന്‍ പോകുന്ന കല്യാണം തന്നെയാണോ അതോ വെറുതെ എഴുതിയിരിക്കുന്നതോ? ആകെ കണ്‍ഫ്യൂഷനായല്ലോ. അറിവുള്ളവര്‍ ആരെങ്കിലും ഒന്നു പറഞ്ഞു തരൂ.

    പിന്നെ പുതിയേടം അമ്പലത്തിനടുത്തു തന്നെയാണെന്റെ വീട്. പുതിയേടം ദേവീക്ഷേത്രവും കൃഷ്ണന്റെ അമ്പലവും ഒരു മതില്‍ക്കെട്ടില്‍ത്തന്നെയാണു. കൃഷ്ണന്റെ അമ്പലമാണു വലുത്.



    അമ്പലത്തിന്റെ കിഴക്കുഭാഗത്തായി കുളം.അവിടെനിന്നു ഒരു കിലോമീറ്റര്‍ കിഴക്കോട്ടു നടന്നാല്‍ ചിറങ്ങരെ അമ്പലം. ശിവനാണു പ്രതിഷ്ഠ.

    എന്റെ ഇഷ്ടദേവനാണു “കോണച്ചേട്ടന്‍” ശിവന്‍.

    നാട്ടിലായിരുന്നപ്പോള്‍ രാവിലെ കുളിച്ച് ആദ്യം ശിവ്ന്റെ അമ്പലത്തില്‍, പിന്നെ അവിടെ തൊഴുത് നേരെ പുതിയേടത്തമ്പലത്തില്‍, അങ്ങിനെ രണ്ടമ്പലങ്ങളിലും പോയി തൊഴുതിട്ടാണു രാവിലത്തെ കാപ്പി കുടിക്ക്യാ.

    അവധിക്കു സൌത്ത് ആഫ്രിക്കയില്‍ നിന്നു നാട്ടില്‍ പോകുമ്പോഴും ആ പതിവ് മുടക്കാറില്ല.

    മാധവനെ എനിക്കറിയാം. ആ കടക്കടുത്ത് ശ്രീധരന്‍ വൈദ്യരുടെ വൈദ്യശാല. കുറച്ചുകൂടി തെക്കോട്ടു മാറി കേശവന്‍ വൈദ്യരുടെ വൈദ്യശാല.

    പണ്ട് എന്റെ ചെറുപ്പകാലത്ത് കേശവന്‍ വൈദ്യരുടെ വൈദ്യശാലക്കു മുമ്പില്‍ ഒരു ചെറിയ കുളമുണ്ടായിരുന്നു.

    അഛനോടൊപ്പം വൈദ്യശാലയില്‍ മരുന്നു വാങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ ആ കുളത്തിലെ മീനുകളെ നോക്കിയിരിക്കാറുണ്ട്.

    ഇതു സത്യമാണെങ്കില്‍ വധൂവരന്മാര്‍ക്ക് എന്റെ വിവാഹാശംസകള്‍.

    പക്ഷെ ആരെങ്കിലും എന്റെ കണ്‍ഫ്യൂഷന്‍ മാറ്റിതരൂ.

     
  • At 12:52 AM, Blogger പട്ടേരി l Patteri said…

    This comment has been removed by the author.

     
  • At 12:54 AM, Blogger പട്ടേരി l Patteri said…

    എന്റെ കുഞ്ഞനുജത്തിക്ക് വിവാഹമംഗളാശംസകള്‍ ....!!!
    ( ഇന്നത്തെ പ്രഥമന്‍ മിസ്സായതിന്റെ സങ്കടം എങ്ങനെയാ മാറ്റുകാ എന്റെ ഗുരുവയൂരപ്പാ )

     
  • At 3:07 AM, Blogger അഡ്വ.സക്കീന said…

    ഞാന്‍ മഞ്ജൂന്റെ കല്യാണത്തിന് പോയി. എന്താ ഒരു സദ്യ. പായസോണങ്കി കെങ്കേമം.
    എന്താണോ ബൂലോകത്തീന്നാരേം കണ്ടില്ല. എനിക്ക് മനസ്സിലാവാഞ്ഞിട്ടാവും. അല്ലേ?

     
  • At 3:19 AM, Blogger sandoz said…

    അതു ശരി...വക്കീലേ...ബൂലോഗ ക്ലബില്‍ ഒന്നു പോയി നോക്കിയേ...ഞങ്ങള്‍ എല്ലാം കല്യാണതിനു വന്നിട്ടുണ്ടായിരുന്നു.....

    http://boologaclub.blogspot.com/2007/03/blog-post_23.html

     
  • At 3:22 AM, Blogger ദേവന്‍ said…

  • At 5:30 AM, Blogger riyaz ahamed said…

    This comment has been removed by the author.

     
  • At 5:33 AM, Blogger riyaz ahamed said…

    മഞ്ജുവിനും രഞ്ജിത്തിനും നന്മകള്‍ ആശംസിക്കുന്നു!

     
  • At 6:49 AM, Blogger മുസാഫിര്‍ said…

    hfമഞ്ജുവിനും രഞ്ജിത്തിനും വിവാഹ മംഗളാശംസകള്‍ !

     
  • At 2:53 AM, Blogger അങ്കിള്‍ said…

    കല്യാണം കഴിഞ്ഞ്‌ വരന്റെ വീട്ടിലെത്തിക്കാണണം, ഇപ്പോള്‍.(3.20 PM).
    ഇങ്ങ്‌ തെക്കോട്ടാണെങ്കില്‍, പെണ്ണീനെ അരത്തം ഉഴിഞ്ഞ്‌ വീട്ടിനകത്തു കയറ്റിയാല്‍ ആദ്യം പാലും പഴവും കൊടുക്കലാണ്. അവിടെയെങ്ങനെയാണോ എന്തോ. അതിനു പകരമുള്ള ചടങ്ങെങ്കിലും കഴിഞ്ഞുകാണണം.
    അപ്പോഴേ, ഈ ആശംസകളൊക്കെ എപ്പോഴാ ഒന്നു വന്നു നോക്കുന്നത്‌, കുട്ടി. ഇന്നു സമയം കിട്ട്വോ?

    ഈ അങ്കിളിന്റേയും ആശംസകള്‍, രണ്ടുപേര്‍ക്കും.

     
  • At 2:57 AM, Blogger അങ്കിള്‍ said…

    ദുര്‍‌ഗ്ഗേ,
    വളരെ താമസ്സിച്ചാണ് എന്റെയീ ആശീര്‍വാദം. പോസ്റ്റ് കാണാന്‍ താമസിച്ചു പോയി. കണ്ടസ്ഥിതിക്ക്‌ വെറുതേ പോകാന്‍ പറ്റൂല്ലല്ലോ. അതു കൊണ്ടാണ് മുകളിലത്തെ കമന്റ്.

     

Post a Comment

<< Home